അധ്യാപകൻറെ കൈപ്പത്തി വെ*ട്ടിമാറ്റിയ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ

കൈവെട്ട് കേസിൽ വളരെ സുപ്രധാനമായ ഒരു അറസ്റ്റാണ് ദേശീയ അന്വേഷണ ഏജൻസി നടത്തിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഓടക്കാലി സ്വദേശി സവാദിനെ ആണ് പിടികൂടിയിരിക്കുന്നത്. ഇയാളെ കണ്ണൂരിൽ നിന്നാണ് എൻ ഐ എ സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. ശേഷം കോടതിയിൽ ഹാജരാക്കും. നേരത്തെ മറ്റു പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ കുറ്റപത്രം നൽകുകയും ഇതിൻ്റെ വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറയുകയും ചെയ്തിരുന്നതാണ്. പലർക്കും ജീവപര്യന്തം ശിക്ഷയടക്കം ലഭിക്കുകയും ചെയ്തിരുന്നു. ഒന്നാം പ്രതിയെ പിപിടികൂടാൻ കഴിയാത്തത് വലിയ വിമർശനങ്ങൾക്കും മറ്റുമൊക്കെ വഴിവെച്ചിരുന്നു. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർക്ക് തരുന്നവർക്ക് പാരിതോഷികം ഉൾപ്പെടെ അന്ന് പ്രഖ്യാപിക്കുക്കയും ചെയ്തിരുന്നതാണ്. രണ്ടായിരത്തി പത്ത് ജൂലൈയിൽ നടന്ന കേസിൽ പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ സവാദ് പിടിയിലാകുന്നത്. മഴു ഉപയോഗിച്ച് അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയത് സവാദ് ആയിരുന്നു. സവാദിനെ പിടികൂടുന്നതിന് വേണ്ടി ഒട്ടനവധി ശ്രമങ്ങൾ നടത്തിയ എൻ ഐ എ ഇപ്പോൾ ആ ശ്രമങ്ങൾക്ക് ഫലം കണ്ടിരിക്കുകയാണ്.

ഇയാൾക്കെതിരെയുള്ള ചാർജ് നൽകി വിചാരണ നടപടികൾ പൂർത്തിയാക്കി ഇയാൾക്കെതിരെയുള്ള വിധി പറയുന്ന നടപടിക്രമങ്ങളിലേക്കാണ് പോകേണ്ടത്. വലിയ ഗുരുതരമായിട്ടുള്ള ഒരു കുറ്റകൃത്യമാണെന്നും നമ്മുടെ സമൂഹത്തിലെ സോഷ്യൽ ഫാബ്രിക്കിനേറ്റ കളങ്കമാണ് എന്ന നിരീക്ഷണങ്ങൾ അടക്കം കോടതി ഈ വിധി പ്രസ്താവങ്ങളിൽ നടത്തിയിരുന്നു. രണ്ടായിരത്തി ജൂലൈയിലാണ് കേസിന് ആസ്പദമായിട്ടുള്ള സംഭവം ഉണ്ടാകുന്നത്. ചോദ്യ പേപ്പറിൽ മതനിന്ദ ആരോപിച്ചാണ് ക്രൂര അക്രമിസംഘം അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റുന്നത്.

Leave a Reply

Your email address will not be published. Required fields are marked *