തണുത്ത് വിറച്ചു ഡൽഹി ; കൂടെ നേരിയ തോതിൽ മഴയ്ക്കും സാധ്യത

അടുത്ത അഞ്ച് ദിവസങ്ങളിൽ തണുപ്പിന് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പറയുന്നത് പ്രകാരം വ്യാഴാഴ്ച ഒരു അതിശൈത്യ ദിനമായിരുന്നു. സ്ഥിരമായി ഉണ്ടായിരുന്ന താഴ്ന്ന മേഘാവൃതവും പ്രദേശത്ത് സൂര്യപ്രകാശത്തിൻറെ അഭാവവുമാണ് ഇതിന് കാരണമായത്. ഡൽഹിയിലെ രേഖപ്പെടുത്തിയ പരമാവധി താപനില പന്ത്രണ്ടേ പോയിൻറ് അഞ്ച് ഡിഗ്രി സെൽഷ്യസ് ആണ്. സാധാരണയേക്കാൾ ആറ് പോയിൻറ് എട്ട് ഡിഗ്രി കുറവാണിത്. ഹരിയാനയിലെ ഹിസാറിൽ താപനില പന്ത്രണ്ട് ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തിയിരുന്നു. രാജസ്ഥാനിലെ കോട്ടയിൽ പതിനാൽ പോയിൻറ് ഒരു ഡിഗ്രി സെൽഷ്യസിൽ കാരണം ആളുകൾ തണുത്തു വിറച്ചു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെക്കുപടിഞ്ഞാറൻ ഉഷ്ണക്കാറ്റിൻറെ സ്വാധീനത്തിൽ ഞായറാഴ്ച മുതൽ ശരാശരി താപനില രണ്ടുമുതൽ നാലുവരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ നേരിയ തോതിൽ മഴയ്ക്കും സാധ്യതയുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ, തെക്കൻ ഹരിയാന, തെക്കൻ ഉത്തർപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങളിൽ അടുത്തയാഴ്ച ആദ്യം നേരിയ തോതിൽ മഴ പ്രതീക്ഷിക്കാം. അതേസമയം പഞ്ചാബ്, ഹരിയാന, വടക്കൻ, രാജസ്ഥാൻ എന്നിവയുടെ ചില ഭാഗങ്ങൾ ഇടതൂർന്ന മഞ്ഞാണ് പ്രതീക്ഷിക്കുന്നത്. താപനിലയിലെ കുറവും മൂടൽമഞ്ഞിന്റെ സ്ഥിരമായ സാന്നിധ്യവും കാരണം ഉത്തരേന്ത്യയിൽ ആളുകൾ അവരുടെ ദൈനംദിന യാത്രയിൽ ബുദ്ധിമുട്ടുകയാണ്. തെരുവുകളിൽ ഉടനീളം ആളുകൾ തണുപ്പിൽ നിന്നും രക്ഷ നേടാൻ തീ കായുന്നത് കാണാം. ജനുവരി നാലിന് ദേശീയ തലസ്ഥാനത്ത് അനുഭവപ്പെട്ട കടുത്ത തണുപ്പിൽ താപനില ആറ് ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞിരുന്നു. ചൊവ്വാഴ്ച അനുഭവപ്പെട്ട തണുത്ത കാലാവസ്ഥയും ഇടതൂർന്ന മൂടൽമഞ്ഞും ശ്രീനഗറിലെ ദാൽ തടാകത്തിന് മുകളിൽ ഐസിന്റെ നേർത്തപാളി രൂപപ്പെടാൻ ഇടയാക്കിയിരുന്നു. മാത്രമല്ല ഇത് ട്രെയിൻ ഗതാഗതത്തെയും വാഹന ഗതാഗതങ്ങളെയും തടസ്സപ്പെടുത്തി. അതേസമയം ദേശീയ തലസ്ഥാനത്ത് ആറു വർഷത്തിനിടയിൽ ഏറ്റവും ചൂട് അനുഭവപ്പെട്ടത് രണ്ടായിരത്തി ഇരുപത്തി മൂന്ന് ഡിസംബറിനാണ്.

Leave a Reply

Your email address will not be published. Required fields are marked *