ജസ്നയെ ഏതെങ്കിലും തരത്തിൽ മതപരിവർത്തനത്തിന് വിധേയമാക്കിയിട്ടില്ല ; സിബിഐ

ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്നത്തെ ക്രൈംബ്രാഞ്ച് മേധാവിയും എസ്പിയുമുൾപ്പെടെയുള്ളവർ  പറഞ്ഞതിനെ പൂർണ്ണമായും നിരാകരിക്കുകയാണ് സിബിഐ . ജസ്ന മതപരിവർത്തന വിധേയമായി മറ്റൊരിടത്ത് ഉണ്ട് എന്ന തരത്തിലുള്ള സൂചനകൾ നൽകി കൊണ്ടായിരുന്നു അന്ന് ക്രൈംബ്രാഞ്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയത്, പക്ഷേ അങ്ങനെ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് ജസ്നയെ സംബന്ധിച്ച് സിബിഐ ഇപ്പോൾ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നത്. അതായത് ജസ്നയെ ഏതെങ്കിലും തരത്തിൽ മതപരിവർത്തനത്തിന് വിധേയമാക്കിയിട്ടില്ല. കേരളത്തിലെയും കേരളത്തിന് പുറത്തുള്ള എല്ലാ മതപരിവർത്തന കേന്ദ്രങ്ങളും പരിശോധിച്ചു. പ്രത്യേകിച്ച് കേരളത്തിലെ പൊന്നാനിയിലെ ആര്യസമാജം ഉൾപ്പെടയുള്ള സ്ഥാപനങ്ങൾ പരിശോധിച്ചു. അവിടെനിന്നെന്നും അത്തരം തെളിവുകൾ ലഭിച്ചിട്ടില്ല.

തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി എന്നായിരുന്നു ക്രൈംബ്രാഞ്ച് അന്ന് പറഞ്ഞിരുന്നത്. പക്ഷേ തമിഴ്നാട്ടിലോ കർണാടകയിലോ മുംബൈയിലോ ജസ്നയുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും ലഭിച്ചിരുന്നില്ല. അതിനോടപ്പം തന്നെ ജസ്നയുടെ തിരോധാനത്തിന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള അജ്ഞാത മൃതദേഹങ്ങൾ ഏതാണ്ട് മിക്കവയും സിബിഐ പരിശോധിച്ചു എന്ന് വ്യക്തമാക്കുന്നുണ്ട് റിപ്പോർട്ടിൽ. കേരളത്തിലെ സൂയിസൈഡ് പോയിന്റുകളായ മിക്ക സ്ഥലങ്ങളിലും പോയിട്ടുണ്ട്. കോവിഡ് വാക്സിൻ എടുത്തതിനോ കോവിഡ് പോർട്ടൽ രജിസ്റ്റർ ചെയ്തതിനോ തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിതാവിനെയും സുഹൃത്തിനെയും ഇ.ഓ.എസ് എന്ന ബ്രെയിൻ ടെസ്റ്റിന് വിധേയമാക്കി. അപ്പോൾ അവർ നൽകിയ മൊഴിയെല്ലാം പൂർണ്ണമായും സത്യമാണ് എന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. അതിനൊപ്പം തന്നെ ആ ജസ്നയുടെ തിരോധാനം ജസ്നയെ കണ്ടെത്താൻ ഇൻറർപോളിന്റെ സഹായവും തേടി എന്ന് സിബിഐ പറയുന്നു അതിനു വേണ്ടി യെല്ലോ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. യെല്ലോ നോട്ടീസിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും വിവരം കിട്ടിയാൽ മാത്രമേ അന്ന്വേഷണം തുടരാൻ ആകൂ എന്നാണ് ഇപ്പോൾ സിബി കോടതിയിൽ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *