ഇനി പട്ടിയിറച്ചി കഴിക്കാന്‍ പോയാല്‍ പെടും. മൂന്നുവര്‍ഷം അഴിയെണ്ണാം. പോരാത്തതിന്‌ പിഴയും.

വേനൽക്കാലത്ത് ശാരീരിക കരുത്ത് വർധിപ്പിക്കാനായാണ് നായകളുടെ മാംസം കൊറിയക്കാർ ഉപയോഗിച്ചിരുന്നത്. പ്രായമായവരാണ് കൂടുതലും ഇപ്പോഴും നായകളുടെ മാംസം ഭക്ഷിക്കുന്നത്. മൃഗസംരക്ഷണത്തോടുള്ള സമൂഹത്തിൻറെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഉൾക്കൊണ്ടാണ് പുതിയ നീക്കം. മൂന്നു വർഷത്തെ ഗ്രേസ് പീരീഡിന് ശേഷം നിയമം പ്രാബല്യത്തിൽ വരും. നിയമം ലംഘിച്ചാൽ മൂന്നുവർഷം തടവും മുപ്പത് മില്യൺ യുഎസ് ഡോളർ പിഴയും ഉണ്ട്.

നമ്മുടെ രാജ്യത്ത് നാഗാലാൻഡിൽ പട്ടിയിറച്ചി കഴിക്കുന്ന ഒരുപറ്റം ആളുകളുണ്ട്. എന്നിരുന്നാലും പക്ഷേ കേക്കുമ്പോ മനസ്സിന് അത്ര സുഖമുള്ള കാര്യമല്ല ഈ ഭക്ഷണ രീതി. നമ്മളൊട്ടും ശീലിക്കാത്ത ഈ ഭക്ഷണ രീതി കൗതുകം തോന്നുന്ന വാർത്തയാണ്. കാലങ്ങളായിട്ട് ദക്ഷിണ കൊറിയയില് ഈ പട്ടിയിറച്ചി നിരോധിക്കണം എന്ന ആവശ്യം ഉയർന്നു വന്നിരുന്നു. നായകളുടെ മാംസത്തിനു ഫാമുകളുണ്ട്. നമ്മുടെ നാടുകളിൽ പശു പോത്ത് ആട് തുടങ്ങിയവയ്ക്കുള്ളപോലെ ഫാമുകൾ കൊറിയയിൽ ഉണ്ടായിരുന്നു. എന്നാൽ ചെറുപ്പക്കാർക്കിടയിലും നഗരങ്ങൾ താമസിക്കുന്ന ആളുകൾക്കുമൊക്കെ ഇതൊരു മോശം ശീലമായാണ് കാണുന്നത്. സമൂഹത്തിൽ നിന്നും ഒഴിവാക്കപ്പെടേണ്ടതാണ് എന്നവർ വിശ്വസിച്ചിരുന്നു.

എന്നാൽ കണക്കുകൾ പ്രകാരം ഏകദേശം ആയിരത്തി അറുന്നൂറോളം ഭക്ഷണശാലകളിൽ ഇത്തരത്തിൽ പട്ടി മാംസം ലഭ്യമായിരുന്നത്, കൂടാതെ ആയിരത്തിലധികം ഫാമുകളും ഉണ്ട്. ഈ ഒരു നിയമം കൊണ്ടുവരാൻ നേരത്തെ ശ്രമങ്ങൾ തുടങ്ങിയിരുന്നു എങ്കിലും ഇതിനെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധിച്ചത് കർഷകരായിരുന്നു. കാരണം അവർക്ക് ഇതൊരു ഉപജീവന മാർഗം കൂടിയാണ്. അതുകൊണ്ട് ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നത് കർഷകരുടെ വരുമാനത്തെ ബാധിക്കുമെന്നായിരുന്നു വാദം. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയേ സർവ്വേ പ്രകാരം മാംസം കഴിക്കുന്ന ആളുകളുടെ എണ്ണം ഇരുപത്തി ഏഴ് ശതമാനത്തിൽ നിന്നും കഴിഞ്ഞ വർഷം ആയപ്പോഴേക്കും എട്ട് ശതമാനമായിട്ട് കുറഞ്ഞു. ഈയൊരു സാഹചര്യത്തിലും മൃഗ സംരക്ഷണ സംഘടനകളുടെയും നിരന്തരമായ ഇടപെടലുകളുടെ കൂടെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു ബില്ല് നാഷണൽ അസ്സംബ്ലി പാസാക്കുന്നത്. യാതൊരു അഭിപ്രായ വ്യത്യാസവുമില്ലാതെ ഇരുന്നൂറ്റി എട്ട് അംഗങ്ങളുടെ പിന്തുണയോടെയാണ് ബില്ല് പാസ്സാക്കി എടുത്തത്. ഇത് ഒരു ചരിത്രമാണെന്നും നാഴികക്കല്ലാണെന്നുമൊക്കെയാണ് ഭരണകർത്താക്കൾ അഭിപ്രയപെടുന്നത്. പട്ടിയുടെ മാംസം മാത്രമല്ല പൂച്ചയെയും കൊല്ലുന്ന രീതി ചെറുതായിട്ടെങ്കിലും കൊറിയയിൽ നിലവിലുണ്ട്. അതും കൂടി ഈ നിയമത്തിൻറെ കീഴിൽ വരുന്നതാണ്. മൂന്ന് വർഷത്തിനുള്ളിൽ പൂർണ്ണമായിട്ടും നിയമം പ്രാബല്യത്തിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *