ഇന്ധനമല്ല, ചൈനയുടേത് വെള്ളം നിറച്ച മിസൈലുകൾ ; യുഎസ് ഇന്റലിജൻസ്

ലോകരാജ്യങ്ങൾക്കിടയിൽ ആയുധബലം വർധിപ്പിച്ചുകൊണ്ട് തങ്ങളുടെ ശക്തി തെളിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന പുത്തൻ മിസൈൽ പരീക്ഷണങ്ങളും ആയുധ പരീക്ഷണങ്ങളും നടത്താറുള്ളത്. അമേരിക്ക അടക്കം ചൈനയുടെ മിസൈൽ പരീക്ഷണത്തെ സൂക്ഷ്മമായി വീക്ഷിക്കാറുമുണ്ട്. എന്നാൽ ചൈനയുടെ മിസൈൽ പരീക്ഷണത്തിൽ അപാകതകൾ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് യുഎസ് ഇന്റലിജൻസ്. ചൈന ഇന്ധനത്തിന് പകരം വെള്ളം നിറച്ച മിസൈലുകളും അപാകതയുള്ള വലിയ സിലിണ്ടറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും ഉന്നത ഉദ്യോഗസ്ഥരുടെ നാടകിയമായ അപ്രത്യക്ഷമാകലിൽ സൈനിക അഴിമതിയുടെ ഈ കാര്യങ്ങൾ പങ്ക് വഹിച്ചിട്ടുണ്ടെന്നുമാണ് യുഎസ് ഇന്റലിജൻസ് ഉദ്ധരിച്ച ബ്ലൂവെഗ് റിപ്പോർട്ട് ചെയ്തത്.

അടുത്തിടെ നിരവധി മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ചൈനീസ് ഗവൺമെൻറിൽ നിന്ന് നീക്കം ചെയ്തിരുന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ശുദ്ധീകരണവും പുനർനിർമ്മാണവും പ്രസിഡൻറ് ഷീജിൻപിങിനെ ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല എന്ന് ചൈനയുടെ റോക്കറ്റ് ഫോഴ്സും ദേശീയ ബോഡിയും എടുത്തുപറഞ്ഞു. മിലിറ്റ്റിയുടെ പല മേഖലകളിലായി അധികാരത്തിലുണ്ടായിരുന്ന ഒമ്പതോളം മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്തത് എന്തിനാണ് എന്ന് ഇതുവരെയും ചൈന വ്യക്തമാക്കിയിട്ടില്ല. ഈ നീക്കം റോക്കറ്റ് സേനയെയാണ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഡിഫെൻസ് മിനിസ്റ്റർ ലീ ഷാൻഫുവിനെ സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടത്. പൊതുജീവിതത്തിൽ നിന്ന് പൊടുന്നനെ അപ്രത്യക്ഷനായ പ്രതിരോധ മന്ത്രി മാസങ്ങൾ കാണാമറയത്തായിരുന്നു. മുൻ വിദേശകാര്യ മന്ത്രിയെ ക്യാബിനറ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു. രാജ്യത്തിൻറെ ആണവ ബാലിസ്റ്റിക് മിസൈലുകളുടെ ആയുധ ശേഖരത്തിന് മേൽനോട്ടം വഹിക്കുന്ന സൈനിക ശാഖയെ ഒറ്റയടിക്ക് ഒഴിവാക്കിക്കൊണ്ടായിരുന്നു ചൈനീസ് മന്ത്രിസഭ തീരുമാനമെടുത്തത്.

സൈനിക ശേഷിയും അഴിമതിയും ചൂണ്ടിക്കാട്ടി യുഎസ് ഇന്റലിജൻസ് പറഞ്ഞിരിക്കുന്ന റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് ചൈനയിലെ മന്ത്രിമാരുടെ പിരിച്ചുവിടൽ എന്നാണ് റിപ്പോർട്ട് ചെയ്തത്. ഈ വെളിപ്പെടുത്തലുകൾ വരാനിരിക്കുന്ന ചൈനീസ് മിസൈൽ പരീക്ഷണങ്ങൾക്ക് തടയിടുന്നതാണ് എന്നാണ് റിപ്പോർട്ട്. രണ്ടായിരത്തി അമ്പതോടെ ലോകോത്തര നിലയിൽ ഏറ്റവും വലിയ മിസൈൽ നിർമ്മാണ രാജ്യം ആവുക എന്ന ചൈനയുടെ ആഗ്രഹത്തിനാണ് യുഎസ് റിപ്പോർട്ട് കൊണ്ട് വലിയൊരു ആഘാതം ഉണ്ടാകാൻ പോകുന്നതെന്നും റിപ്പോർട്ട് ചെയ്തു.

എന്തൊക്കെ തന്നെയാണെങ്കിലും ചൈനീസ് പ്രസിഡൻറ് ആത്മവിശ്വ കൈവിടാതെ തന്നെ സ്ഥാനത്ത് വളരെ ശക്തമായി തുടർന്നു കൊണ്ടിരിക്കുന്നു. മുതിർന്ന സൈനികരെ പിരിച്ചുവിട്ട നടപടി അദ്ദേഹത്തിൻറെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേലുള്ള നിയന്ത്രണത്തിൻറെ കരുത്ത് ആയി വ്യാഖ്യാനിക്കപ്പെടുന്നുമുണ്ട്. അതേസമയം യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തെന്ന് പറയപ്പെടുന്ന ഈ റിപ്പോർട്ടിൽ എത്രത്തോളം സത്യാവസ്ഥ ഉണ്ടെന്ന് വ്യക്തമല്ല. ഇന്ധനത്തിന് പകരം വെള്ളം എന്ന ആശയം അപകീർത്തികരമാണ്.

Leave a Reply

Your email address will not be published. Required fields are marked *