കൽക്കരി ഖനി തൊഴിലാളികൾ മാമൂത്തിൻറെ കൂറ്റൻ കൊമ്പ് കണ്ടത്തി

ചരിത്രാതീത കാലത്ത് മൺമറഞ്ഞുപോയ വമ്പൻ ജീവികളാണ് മാമൂത്തുകൾ. ഇന്നത്തെ ആനകളെക്കാൾ വലിപ്പമുള്ള മാമൂത്തുകൾ ഒരിക്കൽ ഭൂമിയിൽ സ്വൈര്യവിഹാരം നടത്തിയിരുന്നു. പതിനായിരം വർഷം മുമ്പ് മണ്മറഞ്ഞ മാമൂത്തിൻറെത് എന്ന് പറയപ്പെടുന്ന കൊമ്പ് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം കൽക്കരി ഖനി തൊഴിലാളികൾ. ഒരു മനുഷ്യനേക്കാൾ പൊക്കമുള്ളതാണ് ഈ കൊമ്പ് എന്നാണ് പറയപ്പെടുന്നത്. യുസ്സിലെ  നോർത്ത് ഡെക്കോട്ടയിലാണ് ഈമാമൂത്തു കൊമ്പ് കുഴിച്ചെടുത്തത്. ഇതിനൊപ്പം ഇരുപതോളം അസ്ഥികളും കണ്ടെത്തിയിട്ടുണ്ട്.

ഇരുപത്തിരണ്ട ആറ് കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള മാമൂത്തു കൊമ്പ് വളരെ ദുർബലവും എളുപ്പം പൊട്ടാവുന്നതുമായ നിലയിലാണ് കാണപ്പെട്ടത്. ഈ കണ്ടെത്തൽ മാമൂത്തുകളെ കുറിച്ചും അവർ ജീവിച്ചിരുന്ന കാലഘട്ടത്തെ കുറിച്ചുമുള്ള ചരിത്രത്തിൻറെ വിലപ്പെട്ട അറിവുകൾ നൽകുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. കൂടെ ലഭിച്ചിരുന്ന ഇരുനൂറ് ആസ്തികൾ ഒരു മൃഗത്തിൽ നിന്നുള്ളതാകാൻ സാധ്യതയുണ്ട് എന്നാണ് പറയപ്പെടുന്നത്. ഈ കൊമ്പിനോടൊപ്പം കണ്ടെത്തിയ അസ്ഥികൾ മാസങ്ങളോളം പൊതിഞ്ഞ് സൂക്ഷിക്കാനാണ് പ്ലാൻ. അവശിഷ്ടങ്ങൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നൽകാൻ ഖനന കമ്പനി പദ്ധതിയിടുന്നു എന്ന് പറയപ്പെടുന്നുമുണ്ട്. ആനകളുടെ വർഗ്ഗത്തിൽപ്പെട്ട ഈ മാമൂത്തുകൾക്ക് പതിമൂന്നടി വരെ പൊക്കവും എണ്ണായിരം കിലോ ഭാരവും വലിയ കൊമ്പുകളും തുമ്പിക്കൈകളും ഒക്കെയുള്ള ശരീരപ്രകൃതിയാണ്. ഇരുപത്തിയഞ്ച് ദശലക്ഷം വർഷം മുമ്പ് തുടങ്ങി പതിനൊന്നായിരം വർഷം മുമ്പ് അവസാനിച്ച പ്ലീസ് ടോപ് സീൻ കാലഘട്ടത്തിലെ പ്രബല ജീവികളായ ഇവ ഓസ്ട്രേലിയയിലും തെക്കേ അമേരിക്കയിലും ഒഴിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ടായിരുന്നു.

ഗൂളി, മാമൂത്തു എന്നറിയപ്പെടുന്ന ബന്ധം ഉത്തര ധ്രുവ മേഖലയിൽ ഉണ്ടായിരുന്ന അവയുടെ വ്യത്യസ്തത കാരണം വളരെ പ്രശസ്തമായിരുന്നു. ഒട്ടേറെ നോവലുകളിലും ICH പരമ്പര ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളിലും മാമൂത്തു കഥാപാത്രങ്ങൾ ആവുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം, ഭക്ഷണ ലഭ്യത കുറവ്, മനുഷ്യരുടെ വേട്ടയാടൽ തുടങ്ങിയവയാണ് ഭൂമിയിൽ നിന്ന് ഇവ തുടച്ച് നീക്കപ്പെടാൻ കാരണം. ഭൂമിയിലെ അവസാനത്തെ മാമൂത്തുകളും അവസാനിച്ചത് നാലായിരം വർഷങ്ങൾക്ക് മുമ്പാണ്. ഒരിടയ്ക്ക് സൈബീരിയയിലെ ഉറഞ്ഞുകിടന്ന മഞ്ഞുപാളിയിൽ നിന്നും, ഒരു മാമൂത്തുൻറെ നശിക്കാത്ത സ്രവം കണ്ടെത്തിയിരുന്നു. എഡിറ്റിംഗ് വഴി മാറ്റങ്ങൾ വരുത്തി, ഗവേഷണം അന്ന് ശാസ്ത്രജ്ഞർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അന്നത്തെ ഗവേഷണത്തിനെതിരെ വിമർശനങ്ങൾ ഉയർന്നു വന്നതോടെ ആ ലക്ഷ്യം മാറ്റിവയ്ക്കുകയായിരുന്നു. പാറക്കല്ലുകളാൽ നിറഞ്ഞ പർവ്വതനിരകൾക്ക് സമീപമുള്ള യുഎസിൻറെ നോർത്ത് ഡെക്കോട്ടയുടെ ഭൂപ്രകൃതി ഫോസിലുകളുടെ ഒരു നിധി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *