മോദിയെ വിദൂഷകനെന്നും കളിപ്പാവയെന്നുമുള്ള ആക്ഷേപം ; മാലിയിലേക്കുള്ള ഹോട്ടൽ ബുക്കിങ്ങുകൾ കൂട്ടത്തോടെ റദ്ദാക്കി ഇന്ത്യക്കാർ

ഇന്ത്യൻ മഹാസമുദ്രത്തിലെ പവിഴപ്പുറ്റുകളാൽ നിർമ്മിതമായ ദ്വീപസമൂഹം മാലി ദീപ്. കടലിൻറെ അഗാധ നീലിമയിൽ ദൈവം കൊരുത്തിയിട്ട ദ്വീപുകളുടെ മാല പോലെ,കക്ക,മത്സ്യബന്ധനം,തേങ്ങാ കയറ്റുമതി എന്നിവയായിരുന്നു മാലദ്വീപിൻറെ പ്രധാന വരുമാന മാർഗങ്ങൾ. ഇന്ത്യയുമായി ചരിത്രപരമായി തന്നെ ബന്ധമുള്ള ദ്വീപുകളാണ്മാലി ദീപുകൾ. പിന്നീട് ബ്രിട്ടീഷ് കോളനിയായി. ആയിരത്തി തൊള്ളായിരത്തി അറുപത്തിയഞ്ചിൽ സ്വതന്ത്രമായ ശേഷം ഇന്ത്യൻ സഹായത്തോടുകൂടിയാണ് ഈ ദ്വീപ് സമൂഹം മുന്നോട്ടു പോകാൻ ആരംഭിച്ചത്. എൺപതുകളിൽ നടന്ന സൈനിക അട്ടിമറികളെയും കൊട്ടാര വിപ്ലവങ്ങളെയും അതിജീവിച്ചതും ഇന്ത്യൻ സേനയുടെ സഹായത്തോടുകൂടിയായിരുന്നു. ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടോടെ മാലിക്കാർ ടൂറിസം മേഖലയിലെ സാധ്യതകൾ കണ്ടെത്താൻ തുടങ്ങി. ദീപ് സന്ദർശകർക്കായി ഒരുങ്ങിത്തുടങ്ങി. രണ്ടായിരത്തി ഒൻപത് മുതൽ ഗസ്റ്റ് ഹൗസ് സംവിധാനങ്ങളും അണ്ടർ വാട്ടർ റിസോർട്ട് വരെയും തീർത്ത മാലിദ്വീപിൻറെ പ്രധാന വരുമാന മാർഗം തന്നെ ടൂറിസമായിരുന്നു. എന്നാൽ കഴിഞ്ഞ നവംബറിൽ ചൈനീസ് പക്ഷപാതിയായിരുന്ന മുഹമ്മദ് മുയ്‌സു പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുമായി അകവും ചൈനയോട് സൗഹൃദവുമായിരുന്നു മുയ്‌സിന്റെ പുതിയ സമീപനം, പുതിയ സമീപനവുമായി മുയ്‌സു ചൈനീസ് പ്രസിഡൻറ് ഷിജിൻ പിങിനെ-നെ കാണാൻ ഒരുങ്ങുന്നിടയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനം. നവമാധ്യമങ്ങളിൽ മോദി പങ്കുവെച്ച ലക്ഷദ്വീപ് ചിത്രങ്ങലാണ് പുതിയ സംഭവവികാസങ്ങൾക്ക് തുടക്കമായിരിക്കുന്നത്. ഇതോടെ മാലിദ്വീപിലെ യുവജനകാര്യ ഉപ മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷെരീഫ്, അബ്ദുള്ള മഹ്സൂം മജീദ് എന്നിവർ നേരിട്ട് തന്നെ രംഗത്തെത്തി. ഇന്ത്യ മാലിദ്വീപിനെ ലക്ഷ്യമിടുന്നത് വഞ്ചനയാണ് എന്നായിരുന്നു ആദ്യത്തെ വിമർശനം. ലക്ഷദ്വീപിലെങ്ങനെ മാലിദ്വീപിലെ സൗകര്യങ്ങൾ നൽകാനാകുമെന്നും നിങ്ങളുടെ മുറികൾക്കുള്ളിലുള്ള നാറ്റം മാറ്റാനാകില്ല എന്നും പരിഹാസം വന്നു. നയതന്ത്ര തലത്തിൽ തന്നെ ഇതിൻ്റെ പ്രതിഷേധം ആരംഭിച്ചു.ബോളിവുഡ് താരങ്ങളടക്കം പ്രതിഷേധം ഏറ്റെടുത്തുകൊണ്ട് തന്നെ മുന്നോട്ടു പോയി. വൈകാതെ ബിസിനസ്സ് മേഖലയും ഇത് ഏറ്റുപിടിച്ചു.

‘ഈസ് മൈ ട്രിപ്പ്’ മാലിദ്വീപിലേക്കുള്ള മുഴുവൻ ബുക്കിങ്ങുകളും റദ്ദാക്കി. ഇന്ത്യൻ  തീരങ്ങളിലേക്ക് ഉല്ലാസയാത്ര പോകാനുള്ള ബദൽ ഓഫറുകളും വൈകാതെ എത്തിത്തുടങ്ങി. ഒറ്റ ദിവസം കൊണ്ട് എണ്ണായിരം ഹോട്ടൽ ബുക്കിങ്ങുകളും രണ്ടായിരത്തി അഞ്ഞൂറിലധികം വിമാനടിക്കറ്റുകളും റദ്ദായി, വർഷത്തിൽ ഏഴ് കോടിയിലേറെ പേരാണ് മാലിദ്വീപിലെ ടൂറിസ്റ്റുകളായി വരുന്നത്. യൂറോപ്യൻ മേഖല കഴിഞ്ഞാൽ ചൈനയും ഇന്ത്യയും തന്നെയാണ് ഇതിൽ പ്രധാനികൾ. രണ്ട് ലക്ഷത്തി പതിനയ്യായിരത്തിലേറെയാണ് ഇന്ത്യക്കാർ മാലിദ്വീപിൽ ടൂറിസ്റ്റുകളായി പോകുന്നത്. ഇന്ത്യയുടെ അപ്രഖ്യാപിത ഉപരോധം മൂലം മാലിദ്വീപിൻറെ സമ്പദ് വ്യവസ്ഥയെ കുത്തുപാളയെടുപ്പിക്കും എന്നവർ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവ് തന്നെയാണ് മൂന്ന് മന്ത്രിമാരോടും രാജിവെക്കാൻ ആവശ്യപ്പെടാൻ കാരണവും. മന്ത്രിമാരുടെ നിലപാട് ഔദ്യോഗികമല്ല എന്ന് മാലിദ്വീപ് തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയെ വിദൂഷകനെന്നും കളിപ്പാവയെന്നും ഒക്കെ ആക്ഷേപിച്ച് നടപടി ക്ഷമിക്കാൻ ഇന്ത്യ തയ്യാറായിട്ടില്ല. മാലിദ്വീപ് നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചിരിക്കുകയാണ് വിദേശ മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *