Story Kerala https://followmetimes.com Thu, 11 Jan 2024 05:48:45 +0000 en-US hourly 1 https://wordpress.org/?v=6.5 https://followmetimes.com/wp-content/uploads/2024/01/cropped-cropped-240972847_1572349393107498_6976719805056251004_n-32x32.png Story Kerala https://followmetimes.com 32 32 ഇന്നും എഴുപത്തിയൊന്നാം വയസ്സിലും കാവടി കെട്ടി കുടിവെള്ളം തോളിലേന്തി കടകളിൽ എത്തിക്കുന്ന മുഹമ്മദ് https://followmetimes.com/2024/01/11/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%b5/ https://followmetimes.com/2024/01/11/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%b5/#respond Thu, 11 Jan 2024 05:48:45 +0000 https://followmetimes.com/?p=75 കെട്ടി വെള്ളം എത്തിക്കുന്ന കാഴ്ച ഇക്കാലത്ത് വളരെ വളരെ അപൂർവമാണ്. എന്നാൽ കോഴിക്കോട് മാവൂരിൽ നമുക്ക് അവിടെ ചെന്നാൽ ആ കാഴ്ച കാണാം. നീളമുള്ള ഒരു വടിയുടെ രണ്ടറ്റത്തും പാത്രങ്ങൾ കെട്ടി പ്രദേശത്തെ ഹോട്ടലുകളിലും മറ്റും വെള്ളമെത്തിക്കുന്ന ഒരാളെ നിങ്ങൾക്ക് കാണാനാകും. അരയങ്കോട് ആലിങ്കണ്ടി മുഹമ്മദ്. എഴുപത്തൊന്നാം വയസ്സിലും അദ്ദേഹത്തിൻറെ ചുറുചൊറുക്കിന് ഒരു കുറവും വന്നിട്ടില്ല.

മാവൂരിലെത്തുന്നവർക്ക് കൗതുക കാഴ്ചയാണ് കാവടി കെട്ടി തോളിലേറ്റി വെള്ളം എത്തിക്കുന്ന മുഹമ്മദ്. മുളവടിയുടെ രണ്ടറ്റത്ത് കയറിൽ കെട്ടിത്തൂക്കിയ ടിൻ പാത്രങ്ങളിൽ വെള്ളം നിറച്ച് കാൽനടയായാണ് ഓരോ കടകളിലും എത്തിച്ചു നൽകുന്നത്. ഗ്വാളിയോ റയോൺസ് ഫാക്ടറിയുടെ പ്രതാപകാലത്ത് തുടങ്ങിയ ജോലി നാല്പത്തിയേഴ് വർഷമായി തുടരുന്നു. ആദ്യകാലത്ത് പത്ത് പേരുണ്ടായിരുന്നു ഇതുപോലെ തോളിലേറ്റി വെള്ളം എത്തിക്കുന്നതിന്. ഇപ്പോൾ മുഹമ്മദ് മാത്രമായി.

‘ഗ്വാളിയോ റയോസിലുള്ള കാലം മുതൽക്ക് ഞാനൊരു നാൽപ്പത്തി കൊല്ലം ജോലി ചെയ്യുന്നുണ്ട്. ഇപ്പൊ കുറച്ച് ഡൾ ആണ്, കിണറും പൈപ്പ് കണക്ഷനും ഒക്കെ വന്നേനെ കൊണ്ട്, ഇപ്പോളും കുടിക്കാനുള്ള വെള്ളത്തിന് വേണ്ടി എന്നെ അവര് വിളിക്കാറുണ്ട്’. പൊതു കിണറുകളിൽ നിന്ന് വെള്ളം മുക്കിയെടുത്താണ് ആവശ്യക്കാർക്ക് എത്തിക്കുന്നത്. കടകളിൽ പൈപ്പ് ലൈൻ സംവിധാനത്തിൽ വെള്ളം എത്തുന്നുണ്ടെങ്കിലും മുഹമ്മദിനോടുള്ള സ്നേഹം കാരണം മിക്കവരും ഇദ്ദേഹത്തെ തന്നെയാണ് ആശ്രയിക്കുന്നത്.

‘വളരെ ദൂരത്ത് നിന്നാണ് മൂപ്പര് വെള്ളം കൊണ്ട് വരുന്നത്. ആ വെള്ളം കൊണ്ട് വരുന്ന കാര്യത്തിൽ ഒരു ക്ഷീണവും ഒന്നും മൂപ്പർക്ക് ഇല്ല. വളരെയധികം ആ സ്നേഹത്തോടുകൂടി തന്നെയാണ് ഓരോ ഹോട്ടലിലേക്ക് എത്ര വെള്ളം വേണ്ടേച്ചാ അത് യഥാസമയം എത്തിച്ചു കൊടുക്കുക’ കടക്കാർ പറയുന്നു. കഴിയുന്ന കാലത്തോളം ജോലി തന്നെ തുടരണമെന്നാണ് മുഹമ്മദിന്റെ ആഗ്രഹം.

]]>
https://followmetimes.com/2024/01/11/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%b5/feed/ 0
ഇന്ധനമല്ല, ചൈനയുടേത് വെള്ളം നിറച്ച മിസൈലുകൾ ; യുഎസ് ഇന്റലിജൻസ് https://followmetimes.com/2024/01/10/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%9a%e0%b5%88%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%86%e0%b4%b3/ https://followmetimes.com/2024/01/10/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%9a%e0%b5%88%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%86%e0%b4%b3/#respond Wed, 10 Jan 2024 10:28:36 +0000 https://followmetimes.com/?p=72 ലോകരാജ്യങ്ങൾക്കിടയിൽ ആയുധബലം വർധിപ്പിച്ചുകൊണ്ട് തങ്ങളുടെ ശക്തി തെളിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന പുത്തൻ മിസൈൽ പരീക്ഷണങ്ങളും ആയുധ പരീക്ഷണങ്ങളും നടത്താറുള്ളത്. അമേരിക്ക അടക്കം ചൈനയുടെ മിസൈൽ പരീക്ഷണത്തെ സൂക്ഷ്മമായി വീക്ഷിക്കാറുമുണ്ട്. എന്നാൽ ചൈനയുടെ മിസൈൽ പരീക്ഷണത്തിൽ അപാകതകൾ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് യുഎസ് ഇന്റലിജൻസ്. ചൈന ഇന്ധനത്തിന് പകരം വെള്ളം നിറച്ച മിസൈലുകളും അപാകതയുള്ള വലിയ സിലിണ്ടറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും ഉന്നത ഉദ്യോഗസ്ഥരുടെ നാടകിയമായ അപ്രത്യക്ഷമാകലിൽ സൈനിക അഴിമതിയുടെ ഈ കാര്യങ്ങൾ പങ്ക് വഹിച്ചിട്ടുണ്ടെന്നുമാണ് യുഎസ് ഇന്റലിജൻസ് ഉദ്ധരിച്ച ബ്ലൂവെഗ് റിപ്പോർട്ട് ചെയ്തത്.

അടുത്തിടെ നിരവധി മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ചൈനീസ് ഗവൺമെൻറിൽ നിന്ന് നീക്കം ചെയ്തിരുന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ശുദ്ധീകരണവും പുനർനിർമ്മാണവും പ്രസിഡൻറ് ഷീജിൻപിങിനെ ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല എന്ന് ചൈനയുടെ റോക്കറ്റ് ഫോഴ്സും ദേശീയ ബോഡിയും എടുത്തുപറഞ്ഞു. മിലിറ്റ്റിയുടെ പല മേഖലകളിലായി അധികാരത്തിലുണ്ടായിരുന്ന ഒമ്പതോളം മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്തത് എന്തിനാണ് എന്ന് ഇതുവരെയും ചൈന വ്യക്തമാക്കിയിട്ടില്ല. ഈ നീക്കം റോക്കറ്റ് സേനയെയാണ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഡിഫെൻസ് മിനിസ്റ്റർ ലീ ഷാൻഫുവിനെ സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടത്. പൊതുജീവിതത്തിൽ നിന്ന് പൊടുന്നനെ അപ്രത്യക്ഷനായ പ്രതിരോധ മന്ത്രി മാസങ്ങൾ കാണാമറയത്തായിരുന്നു. മുൻ വിദേശകാര്യ മന്ത്രിയെ ക്യാബിനറ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു. രാജ്യത്തിൻറെ ആണവ ബാലിസ്റ്റിക് മിസൈലുകളുടെ ആയുധ ശേഖരത്തിന് മേൽനോട്ടം വഹിക്കുന്ന സൈനിക ശാഖയെ ഒറ്റയടിക്ക് ഒഴിവാക്കിക്കൊണ്ടായിരുന്നു ചൈനീസ് മന്ത്രിസഭ തീരുമാനമെടുത്തത്.

സൈനിക ശേഷിയും അഴിമതിയും ചൂണ്ടിക്കാട്ടി യുഎസ് ഇന്റലിജൻസ് പറഞ്ഞിരിക്കുന്ന റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് ചൈനയിലെ മന്ത്രിമാരുടെ പിരിച്ചുവിടൽ എന്നാണ് റിപ്പോർട്ട് ചെയ്തത്. ഈ വെളിപ്പെടുത്തലുകൾ വരാനിരിക്കുന്ന ചൈനീസ് മിസൈൽ പരീക്ഷണങ്ങൾക്ക് തടയിടുന്നതാണ് എന്നാണ് റിപ്പോർട്ട്. രണ്ടായിരത്തി അമ്പതോടെ ലോകോത്തര നിലയിൽ ഏറ്റവും വലിയ മിസൈൽ നിർമ്മാണ രാജ്യം ആവുക എന്ന ചൈനയുടെ ആഗ്രഹത്തിനാണ് യുഎസ് റിപ്പോർട്ട് കൊണ്ട് വലിയൊരു ആഘാതം ഉണ്ടാകാൻ പോകുന്നതെന്നും റിപ്പോർട്ട് ചെയ്തു.

എന്തൊക്കെ തന്നെയാണെങ്കിലും ചൈനീസ് പ്രസിഡൻറ് ആത്മവിശ്വ കൈവിടാതെ തന്നെ സ്ഥാനത്ത് വളരെ ശക്തമായി തുടർന്നു കൊണ്ടിരിക്കുന്നു. മുതിർന്ന സൈനികരെ പിരിച്ചുവിട്ട നടപടി അദ്ദേഹത്തിൻറെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേലുള്ള നിയന്ത്രണത്തിൻറെ കരുത്ത് ആയി വ്യാഖ്യാനിക്കപ്പെടുന്നുമുണ്ട്. അതേസമയം യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തെന്ന് പറയപ്പെടുന്ന ഈ റിപ്പോർട്ടിൽ എത്രത്തോളം സത്യാവസ്ഥ ഉണ്ടെന്ന് വ്യക്തമല്ല. ഇന്ധനത്തിന് പകരം വെള്ളം എന്ന ആശയം അപകീർത്തികരമാണ്.

]]>
https://followmetimes.com/2024/01/10/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%9a%e0%b5%88%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%86%e0%b4%b3/feed/ 0
ഇനി പട്ടിയിറച്ചി കഴിക്കാന്‍ പോയാല്‍ പെടും. മൂന്നുവര്‍ഷം അഴിയെണ്ണാം. പോരാത്തതിന്‌ പിഴയും. https://followmetimes.com/2024/01/10/%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be/ https://followmetimes.com/2024/01/10/%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be/#respond Wed, 10 Jan 2024 09:42:32 +0000 https://followmetimes.com/?p=68 വേനൽക്കാലത്ത് ശാരീരിക കരുത്ത് വർധിപ്പിക്കാനായാണ് നായകളുടെ മാംസം കൊറിയക്കാർ ഉപയോഗിച്ചിരുന്നത്. പ്രായമായവരാണ് കൂടുതലും ഇപ്പോഴും നായകളുടെ മാംസം ഭക്ഷിക്കുന്നത്. മൃഗസംരക്ഷണത്തോടുള്ള സമൂഹത്തിൻറെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഉൾക്കൊണ്ടാണ് പുതിയ നീക്കം. മൂന്നു വർഷത്തെ ഗ്രേസ് പീരീഡിന് ശേഷം നിയമം പ്രാബല്യത്തിൽ വരും. നിയമം ലംഘിച്ചാൽ മൂന്നുവർഷം തടവും മുപ്പത് മില്യൺ യുഎസ് ഡോളർ പിഴയും ഉണ്ട്.

നമ്മുടെ രാജ്യത്ത് നാഗാലാൻഡിൽ പട്ടിയിറച്ചി കഴിക്കുന്ന ഒരുപറ്റം ആളുകളുണ്ട്. എന്നിരുന്നാലും പക്ഷേ കേക്കുമ്പോ മനസ്സിന് അത്ര സുഖമുള്ള കാര്യമല്ല ഈ ഭക്ഷണ രീതി. നമ്മളൊട്ടും ശീലിക്കാത്ത ഈ ഭക്ഷണ രീതി കൗതുകം തോന്നുന്ന വാർത്തയാണ്. കാലങ്ങളായിട്ട് ദക്ഷിണ കൊറിയയില് ഈ പട്ടിയിറച്ചി നിരോധിക്കണം എന്ന ആവശ്യം ഉയർന്നു വന്നിരുന്നു. നായകളുടെ മാംസത്തിനു ഫാമുകളുണ്ട്. നമ്മുടെ നാടുകളിൽ പശു പോത്ത് ആട് തുടങ്ങിയവയ്ക്കുള്ളപോലെ ഫാമുകൾ കൊറിയയിൽ ഉണ്ടായിരുന്നു. എന്നാൽ ചെറുപ്പക്കാർക്കിടയിലും നഗരങ്ങൾ താമസിക്കുന്ന ആളുകൾക്കുമൊക്കെ ഇതൊരു മോശം ശീലമായാണ് കാണുന്നത്. സമൂഹത്തിൽ നിന്നും ഒഴിവാക്കപ്പെടേണ്ടതാണ് എന്നവർ വിശ്വസിച്ചിരുന്നു.

എന്നാൽ കണക്കുകൾ പ്രകാരം ഏകദേശം ആയിരത്തി അറുന്നൂറോളം ഭക്ഷണശാലകളിൽ ഇത്തരത്തിൽ പട്ടി മാംസം ലഭ്യമായിരുന്നത്, കൂടാതെ ആയിരത്തിലധികം ഫാമുകളും ഉണ്ട്. ഈ ഒരു നിയമം കൊണ്ടുവരാൻ നേരത്തെ ശ്രമങ്ങൾ തുടങ്ങിയിരുന്നു എങ്കിലും ഇതിനെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധിച്ചത് കർഷകരായിരുന്നു. കാരണം അവർക്ക് ഇതൊരു ഉപജീവന മാർഗം കൂടിയാണ്. അതുകൊണ്ട് ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നത് കർഷകരുടെ വരുമാനത്തെ ബാധിക്കുമെന്നായിരുന്നു വാദം. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയേ സർവ്വേ പ്രകാരം മാംസം കഴിക്കുന്ന ആളുകളുടെ എണ്ണം ഇരുപത്തി ഏഴ് ശതമാനത്തിൽ നിന്നും കഴിഞ്ഞ വർഷം ആയപ്പോഴേക്കും എട്ട് ശതമാനമായിട്ട് കുറഞ്ഞു. ഈയൊരു സാഹചര്യത്തിലും മൃഗ സംരക്ഷണ സംഘടനകളുടെയും നിരന്തരമായ ഇടപെടലുകളുടെ കൂടെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു ബില്ല് നാഷണൽ അസ്സംബ്ലി പാസാക്കുന്നത്. യാതൊരു അഭിപ്രായ വ്യത്യാസവുമില്ലാതെ ഇരുന്നൂറ്റി എട്ട് അംഗങ്ങളുടെ പിന്തുണയോടെയാണ് ബില്ല് പാസ്സാക്കി എടുത്തത്. ഇത് ഒരു ചരിത്രമാണെന്നും നാഴികക്കല്ലാണെന്നുമൊക്കെയാണ് ഭരണകർത്താക്കൾ അഭിപ്രയപെടുന്നത്. പട്ടിയുടെ മാംസം മാത്രമല്ല പൂച്ചയെയും കൊല്ലുന്ന രീതി ചെറുതായിട്ടെങ്കിലും കൊറിയയിൽ നിലവിലുണ്ട്. അതും കൂടി ഈ നിയമത്തിൻറെ കീഴിൽ വരുന്നതാണ്. മൂന്ന് വർഷത്തിനുള്ളിൽ പൂർണ്ണമായിട്ടും നിയമം പ്രാബല്യത്തിൽ വരും.

]]>
https://followmetimes.com/2024/01/10/%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be/feed/ 0
അധ്യാപകൻറെ കൈപ്പത്തി വെ*ട്ടിമാറ്റിയ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ https://followmetimes.com/2024/01/10/%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b5%bb%e0%b4%b1%e0%b5%86-%e0%b4%95%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b5%e0%b5%86/ https://followmetimes.com/2024/01/10/%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b5%bb%e0%b4%b1%e0%b5%86-%e0%b4%95%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b5%e0%b5%86/#respond Wed, 10 Jan 2024 08:41:47 +0000 https://followmetimes.com/?p=64 കൈവെട്ട് കേസിൽ വളരെ സുപ്രധാനമായ ഒരു അറസ്റ്റാണ് ദേശീയ അന്വേഷണ ഏജൻസി നടത്തിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഓടക്കാലി സ്വദേശി സവാദിനെ ആണ് പിടികൂടിയിരിക്കുന്നത്. ഇയാളെ കണ്ണൂരിൽ നിന്നാണ് എൻ ഐ എ സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. ശേഷം കോടതിയിൽ ഹാജരാക്കും. നേരത്തെ മറ്റു പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ കുറ്റപത്രം നൽകുകയും ഇതിൻ്റെ വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറയുകയും ചെയ്തിരുന്നതാണ്. പലർക്കും ജീവപര്യന്തം ശിക്ഷയടക്കം ലഭിക്കുകയും ചെയ്തിരുന്നു. ഒന്നാം പ്രതിയെ പിപിടികൂടാൻ കഴിയാത്തത് വലിയ വിമർശനങ്ങൾക്കും മറ്റുമൊക്കെ വഴിവെച്ചിരുന്നു. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർക്ക് തരുന്നവർക്ക് പാരിതോഷികം ഉൾപ്പെടെ അന്ന് പ്രഖ്യാപിക്കുക്കയും ചെയ്തിരുന്നതാണ്. രണ്ടായിരത്തി പത്ത് ജൂലൈയിൽ നടന്ന കേസിൽ പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ സവാദ് പിടിയിലാകുന്നത്. മഴു ഉപയോഗിച്ച് അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയത് സവാദ് ആയിരുന്നു. സവാദിനെ പിടികൂടുന്നതിന് വേണ്ടി ഒട്ടനവധി ശ്രമങ്ങൾ നടത്തിയ എൻ ഐ എ ഇപ്പോൾ ആ ശ്രമങ്ങൾക്ക് ഫലം കണ്ടിരിക്കുകയാണ്.

ഇയാൾക്കെതിരെയുള്ള ചാർജ് നൽകി വിചാരണ നടപടികൾ പൂർത്തിയാക്കി ഇയാൾക്കെതിരെയുള്ള വിധി പറയുന്ന നടപടിക്രമങ്ങളിലേക്കാണ് പോകേണ്ടത്. വലിയ ഗുരുതരമായിട്ടുള്ള ഒരു കുറ്റകൃത്യമാണെന്നും നമ്മുടെ സമൂഹത്തിലെ സോഷ്യൽ ഫാബ്രിക്കിനേറ്റ കളങ്കമാണ് എന്ന നിരീക്ഷണങ്ങൾ അടക്കം കോടതി ഈ വിധി പ്രസ്താവങ്ങളിൽ നടത്തിയിരുന്നു. രണ്ടായിരത്തി ജൂലൈയിലാണ് കേസിന് ആസ്പദമായിട്ടുള്ള സംഭവം ഉണ്ടാകുന്നത്. ചോദ്യ പേപ്പറിൽ മതനിന്ദ ആരോപിച്ചാണ് ക്രൂര അക്രമിസംഘം അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റുന്നത്.

]]>
https://followmetimes.com/2024/01/10/%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b5%bb%e0%b4%b1%e0%b5%86-%e0%b4%95%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b5%e0%b5%86/feed/ 0
കൽക്കരി ഖനി തൊഴിലാളികൾ മാമൂത്തിൻറെ കൂറ്റൻ കൊമ്പ് കണ്ടത്തി https://followmetimes.com/2024/01/09/%e0%b4%95%e0%b5%bd%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%bf-%e0%b4%96%e0%b4%a8%e0%b4%bf-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b5%be-%e0%b4%ae/ https://followmetimes.com/2024/01/09/%e0%b4%95%e0%b5%bd%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%bf-%e0%b4%96%e0%b4%a8%e0%b4%bf-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b5%be-%e0%b4%ae/#respond Tue, 09 Jan 2024 12:36:02 +0000 https://followmetimes.com/?p=60 ചരിത്രാതീത കാലത്ത് മൺമറഞ്ഞുപോയ വമ്പൻ ജീവികളാണ് മാമൂത്തുകൾ. ഇന്നത്തെ ആനകളെക്കാൾ വലിപ്പമുള്ള മാമൂത്തുകൾ ഒരിക്കൽ ഭൂമിയിൽ സ്വൈര്യവിഹാരം നടത്തിയിരുന്നു. പതിനായിരം വർഷം മുമ്പ് മണ്മറഞ്ഞ മാമൂത്തിൻറെത് എന്ന് പറയപ്പെടുന്ന കൊമ്പ് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം കൽക്കരി ഖനി തൊഴിലാളികൾ. ഒരു മനുഷ്യനേക്കാൾ പൊക്കമുള്ളതാണ് ഈ കൊമ്പ് എന്നാണ് പറയപ്പെടുന്നത്. യുസ്സിലെ  നോർത്ത് ഡെക്കോട്ടയിലാണ് ഈമാമൂത്തു കൊമ്പ് കുഴിച്ചെടുത്തത്. ഇതിനൊപ്പം ഇരുപതോളം അസ്ഥികളും കണ്ടെത്തിയിട്ടുണ്ട്.

ഇരുപത്തിരണ്ട ആറ് കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള മാമൂത്തു കൊമ്പ് വളരെ ദുർബലവും എളുപ്പം പൊട്ടാവുന്നതുമായ നിലയിലാണ് കാണപ്പെട്ടത്. ഈ കണ്ടെത്തൽ മാമൂത്തുകളെ കുറിച്ചും അവർ ജീവിച്ചിരുന്ന കാലഘട്ടത്തെ കുറിച്ചുമുള്ള ചരിത്രത്തിൻറെ വിലപ്പെട്ട അറിവുകൾ നൽകുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. കൂടെ ലഭിച്ചിരുന്ന ഇരുനൂറ് ആസ്തികൾ ഒരു മൃഗത്തിൽ നിന്നുള്ളതാകാൻ സാധ്യതയുണ്ട് എന്നാണ് പറയപ്പെടുന്നത്. ഈ കൊമ്പിനോടൊപ്പം കണ്ടെത്തിയ അസ്ഥികൾ മാസങ്ങളോളം പൊതിഞ്ഞ് സൂക്ഷിക്കാനാണ് പ്ലാൻ. അവശിഷ്ടങ്ങൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നൽകാൻ ഖനന കമ്പനി പദ്ധതിയിടുന്നു എന്ന് പറയപ്പെടുന്നുമുണ്ട്. ആനകളുടെ വർഗ്ഗത്തിൽപ്പെട്ട ഈ മാമൂത്തുകൾക്ക് പതിമൂന്നടി വരെ പൊക്കവും എണ്ണായിരം കിലോ ഭാരവും വലിയ കൊമ്പുകളും തുമ്പിക്കൈകളും ഒക്കെയുള്ള ശരീരപ്രകൃതിയാണ്. ഇരുപത്തിയഞ്ച് ദശലക്ഷം വർഷം മുമ്പ് തുടങ്ങി പതിനൊന്നായിരം വർഷം മുമ്പ് അവസാനിച്ച പ്ലീസ് ടോപ് സീൻ കാലഘട്ടത്തിലെ പ്രബല ജീവികളായ ഇവ ഓസ്ട്രേലിയയിലും തെക്കേ അമേരിക്കയിലും ഒഴിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ടായിരുന്നു.

ഗൂളി, മാമൂത്തു എന്നറിയപ്പെടുന്ന ബന്ധം ഉത്തര ധ്രുവ മേഖലയിൽ ഉണ്ടായിരുന്ന അവയുടെ വ്യത്യസ്തത കാരണം വളരെ പ്രശസ്തമായിരുന്നു. ഒട്ടേറെ നോവലുകളിലും ICH പരമ്പര ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളിലും മാമൂത്തു കഥാപാത്രങ്ങൾ ആവുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം, ഭക്ഷണ ലഭ്യത കുറവ്, മനുഷ്യരുടെ വേട്ടയാടൽ തുടങ്ങിയവയാണ് ഭൂമിയിൽ നിന്ന് ഇവ തുടച്ച് നീക്കപ്പെടാൻ കാരണം. ഭൂമിയിലെ അവസാനത്തെ മാമൂത്തുകളും അവസാനിച്ചത് നാലായിരം വർഷങ്ങൾക്ക് മുമ്പാണ്. ഒരിടയ്ക്ക് സൈബീരിയയിലെ ഉറഞ്ഞുകിടന്ന മഞ്ഞുപാളിയിൽ നിന്നും, ഒരു മാമൂത്തുൻറെ നശിക്കാത്ത സ്രവം കണ്ടെത്തിയിരുന്നു. എഡിറ്റിംഗ് വഴി മാറ്റങ്ങൾ വരുത്തി, ഗവേഷണം അന്ന് ശാസ്ത്രജ്ഞർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അന്നത്തെ ഗവേഷണത്തിനെതിരെ വിമർശനങ്ങൾ ഉയർന്നു വന്നതോടെ ആ ലക്ഷ്യം മാറ്റിവയ്ക്കുകയായിരുന്നു. പാറക്കല്ലുകളാൽ നിറഞ്ഞ പർവ്വതനിരകൾക്ക് സമീപമുള്ള യുഎസിൻറെ നോർത്ത് ഡെക്കോട്ടയുടെ ഭൂപ്രകൃതി ഫോസിലുകളുടെ ഒരു നിധി തന്നെയാണ്.

]]>
https://followmetimes.com/2024/01/09/%e0%b4%95%e0%b5%bd%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%bf-%e0%b4%96%e0%b4%a8%e0%b4%bf-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b5%be-%e0%b4%ae/feed/ 0
എല്ലാ ഞായറാഴ്ചകളിലും കുട്ടിയെ അച്ഛനോടപ്പം വിടണമെന്ന് കോടതി നിർദ്ദേശം തടയാൻ വേണ്ടി നാല് വയസ്‌കാരനായ മകനെ കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി https://followmetimes.com/2024/01/09/%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%9e%e0%b4%be%e0%b4%af%e0%b4%b1%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f/ https://followmetimes.com/2024/01/09/%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%9e%e0%b4%be%e0%b4%af%e0%b4%b1%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f/#respond Tue, 09 Jan 2024 11:14:46 +0000 https://followmetimes.com/?p=56 നാല് വയസ്സുകാരനായ മകനെ കൊന്ന് ട്രാവൽ ബാഗിലാക്കിയ യുവതി അറസ്റ്റിൽ. ബംഗളൂരുവിലെ സ്റ്റാർട്ടപ്പ് കമ്പനിയായ ‘മൈൻഡ് ഫുൾ ലാബ്’ ൻ്റെ സി ഇ ഓ സുചന സേത് ചിത്രദുർഗയിൽ നിന്ന് അറസ്റ്റിലായത്. ദിവസങ്ങൾക്ക് മുമ്പാണ് ബംഗളൂർ സ്വദേശിനിയായ സുചന സേത് നാലുവയസ്സുകാരനായ മകനെയും കൊണ്ട് ഉത്തരഗോവയിലുള്ള കണ്ടോളിനിയിലെ ഹോട്ടലിൽ മുറിയെടുത്തത്. ഇന്നലെ വൈകിട്ടോടുകൂടി ഇവർ ടാക്സി കാറിൽ ആ ബംഗളൂരുവിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ താമസിച്ചിരുന്ന മുറിയിൽ രക്തക്കറ കണ്ട് സംശയം തോന്നിയ ഹോട്ടലുകാർ വിവരം പോലീസിനെ അറിയിച്ചു. പിന്നീട് CCTV ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സുചനയുടെ കൂടെ മകനെ കണ്ടത്താനായില്ല. തുടർന്ന് പോലീസ് ഗോവയിൽ നിന്നും പുറപ്പെട്ട ടാക്സി ഡ്രൈവറെ ഫോണിൽ ബന്ധപ്പെട്ടു. അപ്പോഴേക്കും കാർ ഗോവൽ അതിർത്തി കടന്ന് കർണാടകയിൽ എത്തിയിരുന്നു. പിന്നീട് പോലീസിന്റെ നിർദ്ദേശപ്രകാരം കാർ ഡ്രൈവർ ചിത്രദുർഗ്ഗയിലെ പോലീസ് സ്റ്റേഷനിലേക്ക് കാർ എത്തിച്ചു.

മകനെ കുറിച്ച് സുചന സേതിനോട് ചോദിച്ചപ്പോൾ മകൻ തന്റെ ഒരു സുഹൃത്തിന്റെ കൂടെ ഉണ്ടെന്നായിരുന്നു മറുപടി നൽകിയത്. പോലീസ് കാറിൽ നടത്തിയ പരിശോധനയിൽ ട്രാവൽ ബാഗിൽ നിന്നും നാലു വയസ്സുകാരനായ മകന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ശേഷം ഗോവൻ പോലീസ് ചിത്രദുർഗ്ഗയിലെത്തി സുചന സേതിനെ കസ്റ്റഡിയിൽ വാങ്ങി ഗോവയിലേക്ക് തിരിച്ചു. രണ്ടായിരത്തി ഇരുപതിലാണ് സുചന സേത് ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയത്. ഭർത്താവ് മലേഷ്യൻ പാസ്പോർട്ടുള്ള ഒരു മലയാളിയാണ്. എല്ലാ ഞായറാഴ്ചകളിലും ഈ കുട്ടിയെ അച്ഛനോടപ്പം വിടണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഈ കോടതി നിർദ്ദേശം തടയാൻ വേണ്ടിയാണ് മകനെ കൊലപ്പെടുത്തിയതെന്നാണ് സുചന സേത് ഗോവൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

]]>
https://followmetimes.com/2024/01/09/%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%9e%e0%b4%be%e0%b4%af%e0%b4%b1%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f/feed/ 0
മോദിയെ വിദൂഷകനെന്നും കളിപ്പാവയെന്നുമുള്ള ആക്ഷേപം ; മാലിയിലേക്കുള്ള ഹോട്ടൽ ബുക്കിങ്ങുകൾ കൂട്ടത്തോടെ റദ്ദാക്കി ഇന്ത്യക്കാർ https://followmetimes.com/2024/01/09/%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%82%e0%b4%b7%e0%b4%95%e0%b4%a8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b4%b3%e0%b4%bf/ https://followmetimes.com/2024/01/09/%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%82%e0%b4%b7%e0%b4%95%e0%b4%a8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b4%b3%e0%b4%bf/#respond Tue, 09 Jan 2024 09:45:05 +0000 https://followmetimes.com/?p=53 ഇന്ത്യൻ മഹാസമുദ്രത്തിലെ പവിഴപ്പുറ്റുകളാൽ നിർമ്മിതമായ ദ്വീപസമൂഹം മാലി ദീപ്. കടലിൻറെ അഗാധ നീലിമയിൽ ദൈവം കൊരുത്തിയിട്ട ദ്വീപുകളുടെ മാല പോലെ,കക്ക,മത്സ്യബന്ധനം,തേങ്ങാ കയറ്റുമതി എന്നിവയായിരുന്നു മാലദ്വീപിൻറെ പ്രധാന വരുമാന മാർഗങ്ങൾ. ഇന്ത്യയുമായി ചരിത്രപരമായി തന്നെ ബന്ധമുള്ള ദ്വീപുകളാണ്മാലി ദീപുകൾ. പിന്നീട് ബ്രിട്ടീഷ് കോളനിയായി. ആയിരത്തി തൊള്ളായിരത്തി അറുപത്തിയഞ്ചിൽ സ്വതന്ത്രമായ ശേഷം ഇന്ത്യൻ സഹായത്തോടുകൂടിയാണ് ഈ ദ്വീപ് സമൂഹം മുന്നോട്ടു പോകാൻ ആരംഭിച്ചത്. എൺപതുകളിൽ നടന്ന സൈനിക അട്ടിമറികളെയും കൊട്ടാര വിപ്ലവങ്ങളെയും അതിജീവിച്ചതും ഇന്ത്യൻ സേനയുടെ സഹായത്തോടുകൂടിയായിരുന്നു. ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടോടെ മാലിക്കാർ ടൂറിസം മേഖലയിലെ സാധ്യതകൾ കണ്ടെത്താൻ തുടങ്ങി. ദീപ് സന്ദർശകർക്കായി ഒരുങ്ങിത്തുടങ്ങി. രണ്ടായിരത്തി ഒൻപത് മുതൽ ഗസ്റ്റ് ഹൗസ് സംവിധാനങ്ങളും അണ്ടർ വാട്ടർ റിസോർട്ട് വരെയും തീർത്ത മാലിദ്വീപിൻറെ പ്രധാന വരുമാന മാർഗം തന്നെ ടൂറിസമായിരുന്നു. എന്നാൽ കഴിഞ്ഞ നവംബറിൽ ചൈനീസ് പക്ഷപാതിയായിരുന്ന മുഹമ്മദ് മുയ്‌സു പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുമായി അകവും ചൈനയോട് സൗഹൃദവുമായിരുന്നു മുയ്‌സിന്റെ പുതിയ സമീപനം, പുതിയ സമീപനവുമായി മുയ്‌സു ചൈനീസ് പ്രസിഡൻറ് ഷിജിൻ പിങിനെ-നെ കാണാൻ ഒരുങ്ങുന്നിടയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനം. നവമാധ്യമങ്ങളിൽ മോദി പങ്കുവെച്ച ലക്ഷദ്വീപ് ചിത്രങ്ങലാണ് പുതിയ സംഭവവികാസങ്ങൾക്ക് തുടക്കമായിരിക്കുന്നത്. ഇതോടെ മാലിദ്വീപിലെ യുവജനകാര്യ ഉപ മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷെരീഫ്, അബ്ദുള്ള മഹ്സൂം മജീദ് എന്നിവർ നേരിട്ട് തന്നെ രംഗത്തെത്തി. ഇന്ത്യ മാലിദ്വീപിനെ ലക്ഷ്യമിടുന്നത് വഞ്ചനയാണ് എന്നായിരുന്നു ആദ്യത്തെ വിമർശനം. ലക്ഷദ്വീപിലെങ്ങനെ മാലിദ്വീപിലെ സൗകര്യങ്ങൾ നൽകാനാകുമെന്നും നിങ്ങളുടെ മുറികൾക്കുള്ളിലുള്ള നാറ്റം മാറ്റാനാകില്ല എന്നും പരിഹാസം വന്നു. നയതന്ത്ര തലത്തിൽ തന്നെ ഇതിൻ്റെ പ്രതിഷേധം ആരംഭിച്ചു.ബോളിവുഡ് താരങ്ങളടക്കം പ്രതിഷേധം ഏറ്റെടുത്തുകൊണ്ട് തന്നെ മുന്നോട്ടു പോയി. വൈകാതെ ബിസിനസ്സ് മേഖലയും ഇത് ഏറ്റുപിടിച്ചു.

‘ഈസ് മൈ ട്രിപ്പ്’ മാലിദ്വീപിലേക്കുള്ള മുഴുവൻ ബുക്കിങ്ങുകളും റദ്ദാക്കി. ഇന്ത്യൻ  തീരങ്ങളിലേക്ക് ഉല്ലാസയാത്ര പോകാനുള്ള ബദൽ ഓഫറുകളും വൈകാതെ എത്തിത്തുടങ്ങി. ഒറ്റ ദിവസം കൊണ്ട് എണ്ണായിരം ഹോട്ടൽ ബുക്കിങ്ങുകളും രണ്ടായിരത്തി അഞ്ഞൂറിലധികം വിമാനടിക്കറ്റുകളും റദ്ദായി, വർഷത്തിൽ ഏഴ് കോടിയിലേറെ പേരാണ് മാലിദ്വീപിലെ ടൂറിസ്റ്റുകളായി വരുന്നത്. യൂറോപ്യൻ മേഖല കഴിഞ്ഞാൽ ചൈനയും ഇന്ത്യയും തന്നെയാണ് ഇതിൽ പ്രധാനികൾ. രണ്ട് ലക്ഷത്തി പതിനയ്യായിരത്തിലേറെയാണ് ഇന്ത്യക്കാർ മാലിദ്വീപിൽ ടൂറിസ്റ്റുകളായി പോകുന്നത്. ഇന്ത്യയുടെ അപ്രഖ്യാപിത ഉപരോധം മൂലം മാലിദ്വീപിൻറെ സമ്പദ് വ്യവസ്ഥയെ കുത്തുപാളയെടുപ്പിക്കും എന്നവർ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവ് തന്നെയാണ് മൂന്ന് മന്ത്രിമാരോടും രാജിവെക്കാൻ ആവശ്യപ്പെടാൻ കാരണവും. മന്ത്രിമാരുടെ നിലപാട് ഔദ്യോഗികമല്ല എന്ന് മാലിദ്വീപ് തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയെ വിദൂഷകനെന്നും കളിപ്പാവയെന്നും ഒക്കെ ആക്ഷേപിച്ച് നടപടി ക്ഷമിക്കാൻ ഇന്ത്യ തയ്യാറായിട്ടില്ല. മാലിദ്വീപ് നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചിരിക്കുകയാണ് വിദേശ മന്ത്രാലയം

]]>
https://followmetimes.com/2024/01/09/%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%82%e0%b4%b7%e0%b4%95%e0%b4%a8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b4%b3%e0%b4%bf/feed/ 0
പെൺ മകളെ ചുട്ട് കൊലപ്പെടുത്തി ; ദളിത്‌ യുവാവിനെ വിവാഹം ചെയ്തതില്‍ പ്രതികാരം https://followmetimes.com/2024/01/09/%e0%b4%aa%e0%b5%86%e0%b5%ba-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%86-%e0%b4%9a%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f/ https://followmetimes.com/2024/01/09/%e0%b4%aa%e0%b5%86%e0%b5%ba-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%86-%e0%b4%9a%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f/#respond Tue, 09 Jan 2024 08:55:47 +0000 https://followmetimes.com/?p=50

ഐശ്വര്യയും നവീനുമായുള്ള വിവാഹം ഇക്കഴിഞ്ഞ ഡിസംബർ മുപ്പത്തിയൊന്നിനാണ് നടന്നത്. നവീൻ തിരിപ്പൂരിലുള്ള ഒരു ഗാർമെൻറ് ഫാക്ടറിയിൽ ജീവനക്കാരനാണ്. ഇരുവരും സ്കൂൾ കാലഘട്ടം മുതൽക്കേ പ്രണയത്തിലുമായിരുന്നു. എന്നാൽ നവീൻ ദളിത് വിഭാഗത്തിൽ നിന്നുള്ള ആളായതിനാൽ ഐശ്വര്യയുടെ വീട്ടുകാർ വിവാഹത്തെ എതിർത്തു. തുടർന്ന് കൂട്ടുകാരുടെ സഹായത്തോടെയായിരുന്നു വിവാഹം. അതിനിടെ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി രണ്ടിന് അച്ഛൻ പെരുമാൾ പോലീസിൽ പരാതി നൽകി. തുടർന്ന് സ്റ്റേഷനിൽ ഹാജരായ പെൺകുട്ടിയെ പോലീസ് പെരുമാളിനൊപ്പം പറഞ്ഞുവിടുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് വീട്ടുകാർ ചേർന്ന് ചുട്ട് കൊന്നതായി നവീന് വിവരം ലഭിച്ചത് സംഭവത്തിൽ പെരുമാളിനെയും നാല് ബന്ധുക്കളെയും പോലീസ് അറെസ്റ്റ് ചെയ്തിട്ടുണ്ട്..

]]>
https://followmetimes.com/2024/01/09/%e0%b4%aa%e0%b5%86%e0%b5%ba-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%86-%e0%b4%9a%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f/feed/ 0
തണുത്ത് വിറച്ചു ഡൽഹി ; കൂടെ നേരിയ തോതിൽ മഴയ്ക്കും സാധ്യത https://followmetimes.com/2024/01/05/%e0%b4%a4%e0%b4%a3%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a1%e0%b5%bd%e0%b4%b9%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f/ https://followmetimes.com/2024/01/05/%e0%b4%a4%e0%b4%a3%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a1%e0%b5%bd%e0%b4%b9%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f/#respond Fri, 05 Jan 2024 12:42:36 +0000 https://followmetimes.com/?p=44 അടുത്ത അഞ്ച് ദിവസങ്ങളിൽ തണുപ്പിന് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പറയുന്നത് പ്രകാരം വ്യാഴാഴ്ച ഒരു അതിശൈത്യ ദിനമായിരുന്നു. സ്ഥിരമായി ഉണ്ടായിരുന്ന താഴ്ന്ന മേഘാവൃതവും പ്രദേശത്ത് സൂര്യപ്രകാശത്തിൻറെ അഭാവവുമാണ് ഇതിന് കാരണമായത്. ഡൽഹിയിലെ രേഖപ്പെടുത്തിയ പരമാവധി താപനില പന്ത്രണ്ടേ പോയിൻറ് അഞ്ച് ഡിഗ്രി സെൽഷ്യസ് ആണ്. സാധാരണയേക്കാൾ ആറ് പോയിൻറ് എട്ട് ഡിഗ്രി കുറവാണിത്. ഹരിയാനയിലെ ഹിസാറിൽ താപനില പന്ത്രണ്ട് ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തിയിരുന്നു. രാജസ്ഥാനിലെ കോട്ടയിൽ പതിനാൽ പോയിൻറ് ഒരു ഡിഗ്രി സെൽഷ്യസിൽ കാരണം ആളുകൾ തണുത്തു വിറച്ചു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെക്കുപടിഞ്ഞാറൻ ഉഷ്ണക്കാറ്റിൻറെ സ്വാധീനത്തിൽ ഞായറാഴ്ച മുതൽ ശരാശരി താപനില രണ്ടുമുതൽ നാലുവരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ നേരിയ തോതിൽ മഴയ്ക്കും സാധ്യതയുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ, തെക്കൻ ഹരിയാന, തെക്കൻ ഉത്തർപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങളിൽ അടുത്തയാഴ്ച ആദ്യം നേരിയ തോതിൽ മഴ പ്രതീക്ഷിക്കാം. അതേസമയം പഞ്ചാബ്, ഹരിയാന, വടക്കൻ, രാജസ്ഥാൻ എന്നിവയുടെ ചില ഭാഗങ്ങൾ ഇടതൂർന്ന മഞ്ഞാണ് പ്രതീക്ഷിക്കുന്നത്. താപനിലയിലെ കുറവും മൂടൽമഞ്ഞിന്റെ സ്ഥിരമായ സാന്നിധ്യവും കാരണം ഉത്തരേന്ത്യയിൽ ആളുകൾ അവരുടെ ദൈനംദിന യാത്രയിൽ ബുദ്ധിമുട്ടുകയാണ്. തെരുവുകളിൽ ഉടനീളം ആളുകൾ തണുപ്പിൽ നിന്നും രക്ഷ നേടാൻ തീ കായുന്നത് കാണാം. ജനുവരി നാലിന് ദേശീയ തലസ്ഥാനത്ത് അനുഭവപ്പെട്ട കടുത്ത തണുപ്പിൽ താപനില ആറ് ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞിരുന്നു. ചൊവ്വാഴ്ച അനുഭവപ്പെട്ട തണുത്ത കാലാവസ്ഥയും ഇടതൂർന്ന മൂടൽമഞ്ഞും ശ്രീനഗറിലെ ദാൽ തടാകത്തിന് മുകളിൽ ഐസിന്റെ നേർത്തപാളി രൂപപ്പെടാൻ ഇടയാക്കിയിരുന്നു. മാത്രമല്ല ഇത് ട്രെയിൻ ഗതാഗതത്തെയും വാഹന ഗതാഗതങ്ങളെയും തടസ്സപ്പെടുത്തി. അതേസമയം ദേശീയ തലസ്ഥാനത്ത് ആറു വർഷത്തിനിടയിൽ ഏറ്റവും ചൂട് അനുഭവപ്പെട്ടത് രണ്ടായിരത്തി ഇരുപത്തി മൂന്ന് ഡിസംബറിനാണ്.

]]>
https://followmetimes.com/2024/01/05/%e0%b4%a4%e0%b4%a3%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a1%e0%b5%bd%e0%b4%b9%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f/feed/ 0
ജസ്നയെ ഏതെങ്കിലും തരത്തിൽ മതപരിവർത്തനത്തിന് വിധേയമാക്കിയിട്ടില്ല ; സിബിഐ https://followmetimes.com/2024/01/05/%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%a8%e0%b4%af%e0%b5%86-%e0%b4%8f%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a4%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf/ https://followmetimes.com/2024/01/05/%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%a8%e0%b4%af%e0%b5%86-%e0%b4%8f%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a4%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf/#respond Fri, 05 Jan 2024 09:23:29 +0000 https://followmetimes.com/?p=35 ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്നത്തെ ക്രൈംബ്രാഞ്ച് മേധാവിയും എസ്പിയുമുൾപ്പെടെയുള്ളവർ  പറഞ്ഞതിനെ പൂർണ്ണമായും നിരാകരിക്കുകയാണ് സിബിഐ . ജസ്ന മതപരിവർത്തന വിധേയമായി മറ്റൊരിടത്ത് ഉണ്ട് എന്ന തരത്തിലുള്ള സൂചനകൾ നൽകി കൊണ്ടായിരുന്നു അന്ന് ക്രൈംബ്രാഞ്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയത്, പക്ഷേ അങ്ങനെ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് ജസ്നയെ സംബന്ധിച്ച് സിബിഐ ഇപ്പോൾ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നത്. അതായത് ജസ്നയെ ഏതെങ്കിലും തരത്തിൽ മതപരിവർത്തനത്തിന് വിധേയമാക്കിയിട്ടില്ല. കേരളത്തിലെയും കേരളത്തിന് പുറത്തുള്ള എല്ലാ മതപരിവർത്തന കേന്ദ്രങ്ങളും പരിശോധിച്ചു. പ്രത്യേകിച്ച് കേരളത്തിലെ പൊന്നാനിയിലെ ആര്യസമാജം ഉൾപ്പെടയുള്ള സ്ഥാപനങ്ങൾ പരിശോധിച്ചു. അവിടെനിന്നെന്നും അത്തരം തെളിവുകൾ ലഭിച്ചിട്ടില്ല.

തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി എന്നായിരുന്നു ക്രൈംബ്രാഞ്ച് അന്ന് പറഞ്ഞിരുന്നത്. പക്ഷേ തമിഴ്നാട്ടിലോ കർണാടകയിലോ മുംബൈയിലോ ജസ്നയുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും ലഭിച്ചിരുന്നില്ല. അതിനോടപ്പം തന്നെ ജസ്നയുടെ തിരോധാനത്തിന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള അജ്ഞാത മൃതദേഹങ്ങൾ ഏതാണ്ട് മിക്കവയും സിബിഐ പരിശോധിച്ചു എന്ന് വ്യക്തമാക്കുന്നുണ്ട് റിപ്പോർട്ടിൽ. കേരളത്തിലെ സൂയിസൈഡ് പോയിന്റുകളായ മിക്ക സ്ഥലങ്ങളിലും പോയിട്ടുണ്ട്. കോവിഡ് വാക്സിൻ എടുത്തതിനോ കോവിഡ് പോർട്ടൽ രജിസ്റ്റർ ചെയ്തതിനോ തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിതാവിനെയും സുഹൃത്തിനെയും ഇ.ഓ.എസ് എന്ന ബ്രെയിൻ ടെസ്റ്റിന് വിധേയമാക്കി. അപ്പോൾ അവർ നൽകിയ മൊഴിയെല്ലാം പൂർണ്ണമായും സത്യമാണ് എന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. അതിനൊപ്പം തന്നെ ആ ജസ്നയുടെ തിരോധാനം ജസ്നയെ കണ്ടെത്താൻ ഇൻറർപോളിന്റെ സഹായവും തേടി എന്ന് സിബിഐ പറയുന്നു അതിനു വേണ്ടി യെല്ലോ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. യെല്ലോ നോട്ടീസിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും വിവരം കിട്ടിയാൽ മാത്രമേ അന്ന്വേഷണം തുടരാൻ ആകൂ എന്നാണ് ഇപ്പോൾ സിബി കോടതിയിൽ അറിയിച്ചിരിക്കുന്നത്.

]]>
https://followmetimes.com/2024/01/05/%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%a8%e0%b4%af%e0%b5%86-%e0%b4%8f%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a4%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf/feed/ 0