മൊബൈൽ ഫോണിലൂടെ ലുഡോ കളിയിൽ തോൽപ്പിച്ച മധ്യവയസ്കനെ 34 കാരൻ കൊലപ്പെടുത്തി

സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി ചെയ്തുകൊണ്ടിരുന്ന മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ 34 കാരൻ അറസ്റ്റിലായി. മുംബൈയിലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 52 വയസ്സ് പ്രായമുള്ള തുക്കാറാം നലവാടെ ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മധ്യവയസ്കനായ സെക്യൂരിറ്റി ജോലിക്കാരൻ ഒഴിവ് സമയങ്ങളിൽ മൊബൈൽ ഫോണിലൂടെ പല ഗെയിമുകളും കളിച്ചിരുന്നു. അത്തരം ഒരു ഒഴിവ് സമയം ലഭിച്ചപ്പോഴാണ് അമിത് രാജിന്റെ കൂടെ ലൂഡോ കളിക്കുവാൻ തീരുമാനിച്ചത്. മാർച്ച് പതിനേഴാം തീയതി ആണ് സംഭവം നടന്നത്. രാത്രി ഏകദേശം പത്തരയോടെ അമിത് കൊല്ലപ്പെട്ട മധ്യവയസ്കനെ കാണുകയായിരുന്നു. ഇരുവരും അടുത്തുള്ള ഗ്രൗണ്ടിൽ കണ്ടുമുട്ടുകയായിരുന്നു. ശേഷം മൊബൈൽ ഫോണിൽ ലുഡോ ഗെയിം കളിക്കുവാനും ആരംഭിച്ചു. സാധാരണയായി കളിക്കുമ്പോൾ അമിത് ആയിരുന്നു ജയിച്ചിരുന്നത്. എന്നാൽ ഇത്തവണ അമിതിനെ തോൽപ്പിച്ചുകൊണ്ട് ഇരയായ തുക്കാറാം വിജയിക്കുകയായിരുന്നു. വീണ്ടും വീണ്ടും കഴിച്ചപ്പോഴും ദുഃഖകരം തന്നെയായിരുന്നു വിജയം കൈവരിച്ചത്. എപ്പോഴും ജയിക്കാറുള്ള താൻ അപ്രതീക്ഷിതമായി ഒരു മധ്യവയസ്കനോട് തോറ്റത് പ്രതിക്ക് താങ്ങാൻ സാധിച്ചില്ല. പെട്ടെന്നുണ്ടായ മാനസിക സംഘർഷത്തിലാണ് അമിത് മധ്യവയസ്കനായ തുക്കാറാമിനെ ഉപദ്രവിക്കുവാൻ ആരംഭിച്ചത്. കടുത്ത പ്രഹരങ്ങൾ തുക്കാറാമിൽ ഏൽപ്പിച്ചു കൊണ്ടാണ് അമിത് തന്റെ ദേഷ്യം അടക്കുവാൻ ശ്രമിച്ചത്. ആക്രമണത്തെത്തുടർന്ന് തുക്കാറാമിന് ഗുരുതരമായ പരിക്കുകൾ സംഭവിക്കുകയായിരുന്നു. തിരിച്ചു വീട്ടിലേക്ക് പോകുന്ന വഴിയാണ് അദ്ദേഹം ബോധംകെട്ടു വീണത്. ശേഷം കുടുംബാംഗങ്ങൾ എത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പ് തന്നെ തുക്കാറാം മരണപ്പെടുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾസ് ഉള്ളതിനാൽ തുക്കാറാമിന്റെ വീട്ടുകാർ വിവരം പോലീസിനെ അറിയിച്ചിരുന്നില്ല. ശരീരം പോസ്റ്റ്മോർട്ടത്തിനു നൽകുവാനും തയ്യാറായില്ല. ആരെയും അറിയിക്കാതെ അന്ത്യകർമ്മങ്ങൾ നിർവ്വഹിക്കുകയായിരുന്നു. എന്നാൽ ഒരു അയൽവാസി വഴി തുക്കാറാമിന്റെ ബന്ധു അദ്ദേഹം മർദിക്കപ്പെട്ട വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മാർച്ച് ഇരുപതാം തീയതി തുക്കാറാമിന്റെ വീട്ടുകാർ പോലീസിൽ പരാതി രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് പരാതിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റം ചാർത്തി കുറ്റാരോപിതനായ 34കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published.