ബാറോസിന്റെ വേദിയിൽ വലത്തെ അറ്റത്ത് ബ്ലൂ ജീനും കറുത്ത ഷർട്ടും ധരിച്ചിരിക്കുന്ന ഒരു പത്ത് പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു കൊച്ചു മിടുക്കനെ ആരെങ്കിലും ശ്രെദ്ധിച്ചിരുന്നോ ? ആരാണ് ആ മിടുക്കൻ ?

മോഹൻലാലിൻ്റെ ആദ്യ സംവിധാന സംരംഭ ചിത്രമായ ബാറോസിന്റെ വേദിയിൽ അങ്ങു വലത്തെ അറ്റത്ത് ബ്ലൂ ജീനും കറുത്ത ഷർട്ടും ധരിച്ചിരിക്കുന്ന ഒരു പത്ത് പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു കൊച്ചു മിടുക്കനെ ആരെങ്കിലും ശ്രെദ്ധിച്ചിരുന്നോ ? ബറോസ് എന്ന ചിത്രത്തിന്റെ സംഗീത സംവിധാന ചുമതല നിർവഹിക്കാൻ പോകുന്നത് ഈ മിടുക്കനാണ് ! ലിഡിയൻ നാദസ്വരം ആണ് ഈ പതിമൂന്നുകാരനായ കൊച്ചു മിടുക്കൻ.

അന്തർദേശീയ ടെലിവിഷൻ ഷോകളിലൂടെയും ഇന്റർനാഷണൽ ഇവൻറ്കളിലൂടെയോക്കെ ലോകശ്രെദ്ധ നേടിയ ലിഡിയൻ ചെന്നൈ സ്വദേശിയാണ്. അന്താരാഷ്ട്ര വേദിയിൽ അവിശ്വസനീയമായി പിയാനോ വായിച്ചാണ് ഈ മിടുക്കൻ ശ്രെദ്ധയാകർഷിക്കുന്നത്. പിയാനോ മാത്രമല്ല മൃധഗം, ഗിറ്റാർ, തബല എന്നിവയൊക്കെ അസാധ്യമായി വായിക്കും ഈ മിടുക്കൻ. അമേരിക്കൻ ടെലിവിഷൻ റിയാലിറ്റി ഷോ-യായ ‘ദി വേൾഡ് ബേസ്ഡ്’ ഷോ-യിൽ മറ്റു മത്സരാത്ഥികളെയെല്ലാം മറികടന്നു ലിഡിയൻ ദി വേൾഡ് ബേസ്ഡ് ആയി തിരഞ്ഞെടുക്കപ്പെടുമ്പോൾ ലിഡിനു വെറും 12 വയസ്സായിരുന്നു. ഒരു മില്യൺ യു.എസ് ഡോളർ ആണ് സമ്മാന തുകയായി ലിഡിയൻ സ്വന്തമാക്കിയത്. ഷോ-യിലെ ബാറ്റിൽ റൌണ്ട് എന്ന ക്യാറ്റഗറിയിൽ കണ്ണുകൾ കെട്ടി പിയാനോ വായിച്ചതും അതിനുശേഷം മിഷൻ ഇമ്പോസ്സിബിൾ, ഹാരി പോർട്ടർ എന്നി ചിത്രങ്ങളിലെ മ്യൂസിക്കുകൾ കൈകൾ കൊണ്ട് ഒരേ സമയം വായിച്ചതും കൂടെ ആയപ്പോൾ ലോകം ഈ കൊച്ചു മിടുക്കനു കൈയ്യടികൾ നൽകി സ്വീകരിച്ചു എന്ന് കാണാം

Leave a Reply

Your email address will not be published.