“എന്നോട് പലരും ചോദിക്കാറുണ്ട് അപ്പയുടെ പേരില്‍ വന്ന നടനല്ലേ നീയെന്ന്” ഇങ്ങനെ ചോദിക്കുന്നവര്‍ക്കുള്ള കാളിദാസ് ജയറാമിന്‍റെ മറുപടി..

ജയറാമിൻ്റെയും മുൻകാല മലയാള താരം പര്‍വതിയുടെയും മകനാണ് കാളിദാസ് ജയറാം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രലോകത്തേക്ക് ഒരു ബാല താരമായി അരങ്ങേറ്റം കുറിച്ച അദ്ദേഹം സിബി മലയിൽ സംവിധാനം ചെയ്ത എൻ്റെ  വീട് അപ്പൂൻ്റെയും എന്ന ചിത്രങ്ങളിലെ അഭിനയത്തിന് 2003-ലെ മികച്ച ബാലനടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ സ്വന്തമാക്കി. 

ബാലതാരമായി സ്വപ്ന തുല്യമായ  തുടക്കം ലഭിച്ചിട്ടും പിന്നീട് അത് തന്‍റെ കരിയറിലുടനീളം  വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ആ കലാകാരന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. മാതാപിതാക്കള്‍ രണ്ടു പേരും താരങ്ങള്‍ ആയതുകൊണ്ട് തന്നെ സിനിമയിലേക്കുള്ള കടന്നു വരവ് പ്രയാസ രഹിതമായിരുന്നു. എന്നാല്‍ ചലച്ചിത്ര ലോകത്ത് തൻ്റെതായ ഒരു  സ്ഥാനം നേടിയെടുക്കുക അത്ര എളുപ്പം ആയിരുന്നില്ല. നായകനായി തുടങ്ങിയ ചിത്രങ്ങളൊന്നും തന്നെ വേണ്ട രീതിയില്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിഞ്ഞില്ല.  എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ ആന്തോളജി ചിത്രത്തിലെ സുധ കൊങ്കര സംവിധാനം നിര്‍വഹിച്ച ‘പാവൈ കഥകള്‍’ എന്ന ചിത്രം കാളിദാസിൻ്റെ ജീവിതം തന്നെ മാറ്റി മറിച്ചു. അഭിനയ ലോകത്തു നിന്നും മാറി നില്ക്കാന്‍ തീരുമാനിച്ച സമയത്താണ് ഇത്തരം ഒരു അവസരം തന്നെ തേടിയെത്തുന്നതെന്ന് കാളിദാസ് തുറന്നു സമ്മതിക്കുകയുണ്ടായി.  

പാവൈ കഥകളിലെ അഭിനയത്തിന് മികച്ച നടനുള്ള ബിഹൈന്‍ഡ് വുഡ് ഗോള്‍ഡ് ഐക്കണ്‍സ് അവാര്‍ഡ് കാളിദാസ് ജയറാമിനെ തേടിയെത്തി. 

ഒറ്റ ദിവസം കൊണ്ട് ജീവിതം മാറുമെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും തന്‍റെ കാര്യത്തില്‍ പാവൈകഥകള്‍ അത്തരം ഒന്നായിരുന്നു എന്നു കാളിദാസ് പറയുന്നു. തനിക്ക് ഇത്തരമൊരു വേഷം തന്നതിന് സംവിധായിക ആയ സുധ കൊങ്കരയോട്  അദ്ദേഹം നന്ദി അറിയിച്ചു. 

തന്നോട് പലരും ചോദിക്കാറുണ്ട് ജയറാമിന്‍റെ പേരില്‍ വന്ന നടന്നല്ലേ എന്ന്. അച്ഛൻ്റെ പേരില്‍ വന്നതാണെന്ന് താന്‍  അഭിമാനത്തോടെ തന്നെ പറയുമെന്ന് കാളിദാസ് ജയറാം പറയുന്നു. പക്ഷേ നമ്മള്‍ എവിടെ നിന്നു വന്നാലും കൊടുക്കുന്ന എഫോര്‍ട്ട് ആണ് നമ്മളെ എവിടേയും നില നിര്‍ത്തുന്നതെന്നു ഇതിന് മറുപടിയെന്നോണം കാളിദാസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.