മോഹന്‍ലാലിന്‍റെ വാഹനം നിയമ വിരുദ്ധമായി പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നതിന് മുൻപേ വിവാഹത്തിനെതിരെ കോടതി

ഇക്കഴിഞ്ഞ ദിവസം പ്രമുഖ വ്യവസായി രവിപിള്ളയുടെ മകന്‍റെ വിവാഹം ഗുരുവായൂരില്‍ വച്ച്‌ നടന്നതുമായി ബന്ധപ്പെട്ട് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി. അതുകൊണ്ട് തന്നെ കല്ല്യാണ സമയത്തെ സി സി ടി വി ദൃശ്യങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ തൃശൂര്‍ എസ് പി, സെക്ടറല്‍ മജിസ്ട്രേറ്റ് എന്നവരെയും ഈ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും ഇതോടൊപ്പം കോടതി നിര്‍ദേശിച്ചു. എല്ലാവര്‍ക്കും ഒരേ പോലെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് വിവാഹം നടത്താനുള്ള സാഹചര്യം ഉണ്ടാകണമെന്ന് കോടതി നിരീക്ഷിച്ചു.

ഇക്കഴിഞ്ഞ ഒന്‍പതാം തീയതി ആയിരുന്നു വിവാഹം. രവി പിള്ളയുടെ മകന്‍ ഗണേഷും ബംഗളൂരിലുള്ള ഒരു  ഐ ടി കമ്പനി ജീവനക്കാരിയായ അഞ്ജനയും തമ്മിലായിരുന്നു വിവാഹം. ഈ ചടങ്ങില്‍ സംബന്ധിക്കാന്‍ മോഹന്‍ലാലും അദ്ദേഹത്തിന്‍റെ ഭാര്യ സുചിത്രയുമടക്കം ഒട്ടനവധി പ്രമുഖര്‍ എത്തിയിരുന്നു.  

ഇതുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ വന്ന വാഹനം അനുവദനീയമല്ലാത്ത സ്ഥലത്തേക്ക് കടക്കുവാനും പര്‍ക്ക് ചെയ്യുവാനും ഉള്ള അനുമതി നല്‍കിയതിനെ തുടർന്ന്  സെക്യൂരിറ്റി ജീവനക്കാരെ തല്‍സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.  മോഹന്‍ലാലിനും കുടുംബത്തിനും മാത്രം ഇത്തരം ഒരു സവിശേഷമായ  അവകാശം നല്‍കിയതിനെതിരെ  സമൂഹ മാധ്യമങ്ങളിലടക്കം നിരവധി വിമര്‍ശനം ഉയര്‍ന്നിരുന്നു. ആ വിവാദം കെട്ടടങ്ങുന്നതിന് മുന്‍പാണ് കോടതിയുടെ ഭാഗത്ത് നിന്നും ഇത്തരം ഒരു നിരീക്ഷണം ഉണ്ടായിരിക്കുന്നത്.  

ഈ വിവാഹത്തിൻ്റെ നിരവധി ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അപ്പോള്‍ തന്നെ ഈ  വിവാഹത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published.