“എന്നെ വേണ്ടാത്ത ഒരാള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാനായി യുഎഇ വരെ യാത്ര ചെയ്യാന്‍ മാത്രം വിഡ്ഢിയായിരുന്നു ഞാന്‍” “ഒരു കുപ്പി വൈനും, കുറച്ച്‌ ഭക്ഷണവും മാത്രമായിരുന്നു അന്ന് കയ്യില്‍ ബാക്കി ഉണ്ടായിരുന്നത്” ആര്യ ബഡായി..

ബഡായി ബംഗ്ലാവിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ ആര്യ ഒരിക്കല്‍ പറയുകയുണ്ടായി തന്‍റെ ജീവിതത്തില്‍ എടുത്ത ഏറ്റവും തെറ്റായ ഒരു തീരുമാനം ആയിരുന്നു ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തത് എന്ന്. അത് ഏറെക്കുറെ ശരിയുമാണ്. കാരണം ഈ ജനപ്രിയ അവതാരകയുടെ ജനപ്രിയ ഇമേജിന് കോട്ടം തട്ടിത്തുടങ്ങിയത് ആ ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയത് മുതലാണ്. ഷോയില്‍ നിന്നും പുറത്തിറങ്ങിയ ഇവരെ കാത്തിരുന്നത് പ്രതിസന്ധിയുടെ ഘോഷയാത്രയായിരുന്നു. പ്രണയവും അതുവരെ ഉണ്ടായിരുന്ന ഇമേജും പാടെ തകര്‍ന്നു. ഇടക്ക് വച്ച് സമൂഹ മാധ്യമത്തില്‍ നിന്നും ഇവര്‍ ഒഴിഞ്ഞു നില്‍ക്കുക പോലും ഉണ്ടായി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ഹൃദയ സ്പര്‍ശിയായ ഒരു കുറിപ്പ് പങ്ക് വച്ചിരിക്കുയാണ് ആര്യ. 

കഴിഞ്ഞ വര്‍ഷം ഇതേ സമയം തന്‍റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നു പോയതെന്ന് ആര്യ കുറിക്കുന്നു. വിഷാദം ഇത്രത്തോളം ബാധിക്കുമെന്ന് ഒരിയ്ക്കലും കരുതിയില്ലന്നു അവര്‍ പറയുന്നു. അനുഭവിച്ച വികാരങ്ങള്‍ വിശദീകരണത്തിനും അപ്പുറമാണ്. തനിച്ച്‌ ഒരു അപ്പാര്‍ട്ട്മെന്‍റില്‍‌ ആ ദിവസത്തെ അതിജീവിക്കാന്‍ തനിക്ക് ഒരു കുപ്പി വൈനും, കുറച്ച്‌ ഭക്ഷണവും മാത്രമായിരുന്നു അന്ന് കയ്യില്‍ ബാക്കി ഉണ്ടായിരുന്നത്. വല്ലാതെ തകര്‍ന്നുപോയി, എന്തെങ്കിലും കടുംകൈ ചെയ്യുമായിരുന്നു. പിന്നീട് എങ്ങനെയോ അതിനെ അതിജീവിച്ചു. കാര്യങ്ങള്‍ അത്ര പന്തിയല്ലന്നു മനസ്സിലാക്കി വൈകുന്നേരത്തോടെ തന്‍റെ അടുക്കല്‍ വരാന്‍ തീരുമാനിച്ച ഏതോ ഒരു പേര് വെളിപ്പെടുത്താത്ത വ്യക്തി ക്ക് ആര്യ നന്ദി അറിയിച്ചു.

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ താന്‍ അന്ന് ശരിയായ തീരുമാനം ആയിരുന്നു എടുത്താതെങ്കില്‍ എല്ലാം മറ്റൊരു രീതിയില്‍ ആകുമായിരുന്നു. മകള്‍ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സന്തോഷകരമായ ജന്മദിനം ആഘോഷിക്കാന്‍  കഴിയുമായിരുന്നു. എന്നാല്‍ തന്നെ വേണ്ടാത്ത ഒരാള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാനായി യുഎഇ വരെ യാത്ര ചെയ്യാന്‍ മാത്രം വിഡ്ഢിയായിരുന്നു. അതൊരു തെറ്റായ തീരുമാനം ആയിരുന്നു. അതുകൊണ്ട് തന്നെ ആരെയും കുറ്റപ്പെടുത്തേണ്ടതില്ല…

എന്നാല്‍ ഇന്ന് അങ്ങനെയല്ല.  ഹൃദയം സ്നേഹവും സമാധാനവും നന്ദിയും കൊണ്ട് മനസ്സ് നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ടോക്സിക് ആയ വ്യക്തികള്‍ ഉണ്ടാകുന്നതുകൊണ്ട് കുഴപ്പമില്ല. എങ്കില്‍ മാത്രമേ നല്ല മനുഷ്യര്‍  ആരാണെന്ന സത്യം മനസ്സിലാവുകയുള്ളൂ. നിങ്ങളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍ ഉറപ്പായും നിങ്ങളെക്കുറിച്ചോര്‍ക്കും. തിരഞ്ഞെടുക്കേണ്ടത് നിങ്ങളാണ്. സന്തോഷിക്കണോ ദുഃഖിക്കണോ എന്ന് സ്വയം തീരുമാനിക്കുക. ഓരോരുത്തരുടെയും സന്തോഷം അവരവരുടെ കൈകളിലാണ്. നിങ്ങളെ നിരുപാധികമായി സ്നേഹിക്കുന്ന, എപ്പോഴും നിങ്ങളോടൊപ്പമുള്ള ആളുകളെ മാത്രം തിരഞ്ഞെടുക്കുക. ആര്യയുടെ കുറിപ്പ് ഇങ്ങനെയാണ് അവസാനിക്കുന്നത്.

Leave a Reply

Your email address will not be published.