സിറിഞ്ചില്‍ ബീജം നിറച്ച് യുവതിയുടെ നിതംബത്തില്‍ കുത്തി ; ലഹരിക്ക് അടിമയായ ഇദ്ദേഹം ചെയ്യാനുണ്ടായ കാരണം !!

ലൈംഗീക വൈകൃതത്തിന്‍റെ മാരക വെര്‍ഷന്‍ എന്നൊക്കെ പറയാവുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ അമേരിക്കന്‍ ഐക്ക നാടുകളില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. ഒരുപക്ഷേ ഇത്തരത്തില്‍ ഒരു വാര്‍ത്ത നമ്മള്‍ ആദ്യമായിട്ടായിരിക്കും കേള്‍ക്കുന്നത്.  യുവതിയുടെ നിതംബത്തില്‍ ബീജം നിറച്ച സിറിഞ്ച് കുത്തി വച്ച വാര്‍ത്ത അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് ഇതിനെക്കുറിച്ച് വളരെ ഊര്‍ജിതമായി അന്വേഷണം ആരംഭിച്ചത്. ഒടുവില്‍ പ്രതിയെന്ന് മനസ്സിലാക്കിയ 52 കാരനെ പോലീസ് കണ്ടെത്തി. പത്തു വര്‍ഷത്തെ തടവ് ശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചത്. അമേരിക്കയിലെ മേരിലാന്‍ഡിലുള്ള ചര്‍ച്ച്‌ടണ്‍ സ്വദേശി തോമസ് ബൈറനാണ് പ്രതി. 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഇതിന് കാരണമായ സംഭവം നടന്നത്. വീടിനടുത്തുള്ള ഗ്രോസ്സറി ഷോപ്പില്‍ എത്തിയ തോമസ് അവിടത്തെ പാര്‍ക്കിംഗ് ഏരിയതില്‍ കണ്ട യുവതിയുടെ നിതംബത്തിലാണ് ബീജം നിറച്ച സിറിഞ്ച് കുത്തിയിറക്കിയത്. തന്നെ തേനീച്ച പോലെ എന്തോ ഒന്നു കുത്തി എന്നായിരുന്നു യുവതി ആദ്യം കരുതിയത്. പിന്നീടാണ് സിറിഞ്ചുപയോഗിച്ച് ആക്രമിക്കപ്പെട്ടതാണെന്ന് മനസ്സിലാവുകയും പോലീസ്സില്‍ പരാതിപ്പെടുകയും ചെയ്തത്.   

ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് യുവതിയെ ഇത്തരത്തില്‍  അക്രമിച്ചത്. യുവതിയെ സിറിഞ്ച് ഉപയോഗിച്ച് കുത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പക്ഷേ അപ്പോഴും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

അക്രമണത്തിന് ശേഷം  അസ്വസ്ഥത അനുഭവപ്പെട്ട യുവതി മകനെ വിളിച്ചു വിവരം അറിയുക്കുകയായിരുന്നു. തേനീച്ച കുത്തിയത് പോലെ തോന്നുന്നുണ്ടോ എന്ന് അക്രമണത്തിന് ശേഷം പ്രതി യുവതിയോട് ചോദിക്കുകയും ചെയ്തു. 

സിറിഞ്ചില്‍ വിഷമായിരിക്കുമെന്നാണ് താന്‍  ആദ്യം കരുതിയതെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. ലഹരിക്ക് അടിമ ആയിരുന്ന ഇയാള്‍ക്ക് ഇങ്ങനെ ചെയ്യുമ്പോള്‍ പ്രത്യക തരത്തിലുള്ള ലൈംഗീക ഉത്തേജനം ലഭിക്കുമെന്ന് കേസ് അന്വേഷിച്ച പോലീസ് പറയുന്നു. 

Leave a Reply

Your email address will not be published.