നിര്‍മ്മാതാവായും ,പിന്നീട് നടനായുമൊക്കെ തിളങ്ങിയ നടനാണ് ബൈജു എഴുപുന്ന. അദ്ദേഹം കൂടുതലായും തിളങ്ങിയത് വില്ലന്‍ വേഷങ്ങളിലാണ്. ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെയെല്ലാം ഒപ്പം അഭിനയിച്ച അദ്ദേഹം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറാന്‍ ഭാഗ്യം സിദ്ധിച്ച കലാകാരനാണ്. മലയാളം കൂടാതെ തമിഴ് ചിത്രങ്ങളിലും അഭിനയിച്ച അദ്ദേഹം ദളപതി വിജയ് യുടെ ചിത്രത്തില്‍ അഭിനയിച്ച അനുഭവം പറയുകയുണ്ടായി.

ദിലീപ് ചിത്രമായ ബോഡീഗാര്‍ഡ് എന്ന ചിത്രത്തിന്റെ തമിഴ് റീ മേക്കായ കാവലന് എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം ബൈജു ഏഴുപുന്ന വിശദീകരിച്ചു. സിദ്ദിഖ് തന്നെ ആയിരുന്നു ഈ ചിത്രം തമിഴിലും സംവിധാനം ചെയ്തത്. വിജയ്ക്കൊപ്പം അഭിനയിച്ചതു തനിക്ക് വലിയ ഒരു അനുഭവമായിരുന്നുവെന്ന് ബൈജു ഏഴുപുന്ന വിശദീകരിക്കുന്നു. കാവലനില്‍ വിജയ്യെ അടിച്ചു താഴെ ഇടുന്ന ഒരു രംഗം ഉണ്ട്. വിജയ് യെ അത്തരത്തില്‍ അടിച്ച് താഴെയിടുന്ന ആദ്യത്തെ ആള് താനായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.
ഇന്നോളം അഭിനയിച്ച ഒരു ചിത്രത്തിലും വിജയ് അത്തരത്തില്‍ അടി വാങ്ങി പോയിട്ടില്ലന്നു ബൈജു പറയുന്നു. എന്നാല്‍ കാവലന് എന്ന ചിത്രത്തില്‍ തന്റെ കയ്യില്‍ നിന്നും അടി കൊണ്ട് ക്ഷീണിച്ച് ഓടി ട്രെയിനില്‍ കയറുന്ന രംഗമായിരുന്നു ഉണ്ടായിരുന്നത്. ചിത്രം ഇറങ്ങി കുറച്ചു നാൾ വരെ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നെന്ന് അദ്ദേഹം സൂചിപ്പിച്ചു. അത്രത്തോളം ജനങ്ങള്‍ വിജയ് എന്ന നടനെ ആരാധിക്കുന്നുണ്ട്. വിജയ് വളരെ സിംപിളായ ഒരു മനുഷ്യനാണ്. തന്റെ നാട്ടുകാര്‍ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ വിജയ് ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ആ നടനെ ഒരു നോക്ക് കാനാണയി ഷൂട്ടിങ്ങ് സെറ്റില്‍ എത്തുന്നത്.
കാരവാനില്‍ നിന്ന് വിജയ് ഇറങ്ങിയാല്‍ കടല്‍ പോലെ ജനങ്ങള്‍ അവിടേക്ക് ഒഴുകിയെത്തുമെന്നും ബൈജു എഴുപുന്ന അഭിമുഖത്തില്‍ പറയുന്നു.