മലയാളത്തിലെ സുന്ദരനായ വില്ലന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ റിസാബാവയുടെ ആകാല വിയോഗം സിനിമാ സീരിയല്‍ മേഘലയില്‍ ഉള്ളവരെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. തന്റെ എക്കാലത്തെയും വിജയങ്ങളായ അഞ്ഞൂറാനെയും മാന്നാര്‍ മത്തായിയെയും പോലെ ജോണ്‍ ഹൊനായി എന്ന കഥാപാത്രവും ഇന്നും ഓര്‍ക്കുന്നത് റിസാബാവ എന്ന നടന്റെ മികവിലാണെന്ന് ചിത്രത്തിൻ്റെ സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദിഖ് പറയുന്നു. പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്ന സുന്ദരനായ വില്ലന്‍ അന്നോളം മലയാള സിനിമയില്‍ ഉണ്ടായിരുന്നില്ല. തുടക്കം നായകനായിട്ടായിരുന്നെങ്കിലും ഏറെ ശോഭിച്ചത് വില്ലനായിട്ടായിരുന്നു.

സിനിമയുടെ കഥ മുന്നോട്ട് പോയത് ജോണ്‍ ഹൊനായ് എന്ന വില്ലനെ കേന്ദ്രീകരിച്ചായിരുന്നു. ഒരു നായകനെപ്പോലെ പെരുമാറുകയും മനോഹരമായി ചിരിക്കുകയും ഒപ്പം സൗമ്യമായി സംസാരിക്കുകയും ചെയ്തിരുന്ന വളരെ വ്യത്യസ്തനായ ഒരു ഒരു നെഗറ്റീവ് ക്യാരക്ടര്‍. അതായിരുന്നു ജോണ്‍ ഹൊനായ്.
റിസബാവ എന്ന നടന് ആ വേഷം നന്നായി ചെയ്യാന്‍ കഴിയുമെന്ന് തങ്ങള്‍ക്ക് ഉറപ്പായിരുന്നു എന്നു സിദ്ദിഖ് പറയുന്നു. അതുകൊണ്ടാണ് റിസബാവയുടെ മുടി കളര്‍ ചെയ്ത് കണ്ണട വപ്പിച്ച് ഒരു നോര്‍ത്ത് ഇന്ത്യന്‍ കഥാപാത്രമാക്കി മാറ്റിയെടുത്തത്. അന്ന് തങ്ങള്‍ വിജാരിച്ചതിലും മികച്ചതാക്കി ആ കഥാപാത്രത്തെ റിസാബാവ മാറ്റിയെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
അന്ന് വരെ കണ്ടത്തില്‍ വച്ച് വളരെ സോഫ്ട് ആയിട്ടുള്ള ഒരു നെഗറ്റീവ് കഥാപാത്രമായിരുന്നു ജോണ്‍ ഹൊനായ്. അന്ന് തങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നത് ഒരു പുതുമുഖത്തെ ആയിരുന്നു. അങ്ങനെയിരിക്കെ ആണ് ഡോക്ടര്‍ പശുപതിയില്‍ നായകനായി അഭിനയിച്ച റിസബാവയെ പരിചയപ്പെടുന്നത്. വളരെ സുമുഖനും സുന്ദരനുമായ റിസബാവയെ കണ്ടപ്പോള്‍ തന്നെ ഇഷ്ടപ്പെടുകയും ചെയ്തു.
റിസയുടെ അകാല വിയോഗം തനിക്ക് വ്യക്തിപരമായുള്ള നഷ്ടമാണെന്ന് പറഞ്ഞ അദ്ദേഹം കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടേയും ആരാധകരുടേയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും കുറിച്ചു.