ഇങ്ങനെ അപമാനിക്കാതിരുന്നൂടെ ? ; വൈകാരികമായി പ്രതികരിച്ച് രേഖാ രതീഷ്..

ഇക്കഴിഞ്ഞ കേരള സംസ്ഥാന സീരിയല്‍ അവാര്‍ഡ് നിര്‍ണയം വലിയ വിവാദമായി മാറി. അതിനുള്ള പ്രധാന കാരണം ഏറ്റവും മികച്ച സീരിയലുകള്‍ ഒന്നും തന്നെ ഇല്ലാത്തത്തിനാല്‍ ഇത്തവണ മികച്ച സീരിയലിനുള്ള അവാര്‍ഡ് ഉണ്ടാകില്ല എന്ന ജൂറിയുടെ പ്രഖ്യാപനമാണ്. ഇപ്പോള്‍ ഉള്ള ഒരു സീരിയലിനും ഗുണ നിലവാരം ഇല്ല എന്നായിരുന്നു ഇതേക്കുറിച്ച് ജൂറി പരാമര്‍ശിച്ചത്. അതേ സമയം ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ കെ ബി. ഗണേഷ് കുമാര്‍ ഉള്‍പ്പടെ നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനോടനുബന്ധമായി സീരിയലുകള്‍ സ്ത്രീകളെയും കുട്ടികളെയും  വഴിതെറ്റിക്കുന്നു എന്ന ആരോപണവും ഉയര്‍ന്നു വന്നു. 

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് പ്രശസ്ത സീരിയല്‍ താരം രേഖ രതീഷ്. സീരിയലുകളെ ഈ രീതിയില്‍ അധിക്ഷേപിക്കുന്നത് ഒട്ടും ശരിയല്ലന്നു താരം കുറ്റപ്പെടുത്തുന്നു. വലിയൊരു വിഭാഗത്തിൻ്റെ ഉപജീവനമാര്‍ഗ്ഗമാണ് സീരിയല്‍ എന്ന ഇന്‍റസ്ട്രി. തങ്ങളെപ്പോലുള്ളവര്‍ കഞ്ഞി കുടിച്ചു പോകുന്നത് അതുകൊണ്ടാണ്. തങ്ങള്‍ക്ക് ആരും അവാര്‍ഡ് തന്നില്ലങ്കിലും വേണ്ട, ഇത്തരത്തില്‍ പരിഹസിക്കാതിരുന്നാല്‍ മാത്രം മതി. കുറച്ചു പേര്‍ ഇതിലൂടെയും ജീവിച്ച് പോകുന്നു എന്നു ഓര്‍ത്താല്‍ മതിയെന്നും താരം പറയുന്നു. 

സിനിമയോ സീരിയലോ കണ്ടത് കൊണ്ട് ലോകത്തെവിടെയും ആരും മോശക്കാരായതായി എങ്ങും കേട്ടിട്ടില്ല. മനസ്സില്‍ നന്മ ഉള്ളവര്‍ എല്ലകാലത്തും നന്മ മാത്രമേ ചെയ്യുകയുള്ളൂ. പലരും പുശ്ച്ചിക്കുന്ന സീരിയല്‍ മേഘല നിരവധി പേരുടെ ഉപജീവന മാര്‍ഗമാണ്. അതുകൊണ്ട് അതിനെ പരിപൂര്‍ണമായി അധിക്ഷേപിക്കുന്നത് ശരിയല്ല. 

നന്മയും  തിന്മയും എല്ലായിടത്തുമുണ്ട്. ഏത് തിരഞ്ഞെടുക്കണമെന്നത് ഓരോരുരുത്തരുടെയും സ്വാതന്ത്ര്യമാണ്. രാഷ്ട്രീയത്തിലായാലും സിനിമയിലായാലും അങ്ങനെ ആണെന്നും രേഖ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.