മമ്മൂട്ടിക്കു ചെയ്ത അതേ രീതി തന്നെ ആയിരുന്നു കങ്കണയുടെ കാര്യത്തിലും പിന്‍ തുടര്‍ന്നത് !!

മലയാള സിനിമയിലെ ഏറ്റവും മികച്ച  മേക്കപ്പ് ആര്‍ട്ടിസ്റ്റെന്ന പേര് കേട്ട വ്യക്തിയാണ് പട്ടണം റഷീദ്. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കു മേക്കപ്പ് ചെയ്താണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. തൻ്റെ പ്രഫഷണല്‍ ജീവിതത്തില്‍ നിരവധി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയെടുത്തിട്ടുള്ള അദ്ദേഹം അടുത്തിടെ വലിയ ചര്‍ച്ചയായ ജയലളിതയുടെ ബയോപിക്കായ തലൈവിയുടെ മേക്കപ്പ് മാന്‍ എന്ന നിലയില്‍ വര്‍ത്തകളില്‍ ഇടം പിടിച്ചു. കങ്കണ റണാവത്തിന് മേക്കപ്പ് ചെയ്ത അനുഭവം പട്ടണം റഷീദ് പങ്ക് വയ്ക്കുകയുണ്ടായി. 

ചിത്രത്തില്‍ കങ്കണയ്ക്ക് പുറമെ അരവിന്ദ് സാമി, നാസര്‍, സമുദ്രക്കനി, ഷംന കാസിം തുടങ്ങി വന്‍ താര നിരയാണ് അണി നിരന്നിരിക്കുന്നത്. പ്രോസ്തെറ്റിക്ക് മേക്കപ്പ് മാറ്റി കവിളിനുളളില്‍ ക്ലിപ്പ് ചെയ്ത് വീര്‍പ്പിക്കുന്ന രീതിയാണ് താന്‍ ആ ചിത്രത്തില്‍ പരീക്ഷിച്ചതെന്ന് പട്ടണം റഷീദ് പറയുന്നു.

ഡോ.അംബേദ്കര്‍ എന്ന ചിത്രത്തിന് വേണ്ടി മമ്മൂട്ടിക്ക് വേണ്ടി പരീക്ഷിച്ചു വിജയിച്ച അതേ രീതി തന്നെയാണ് താന്‍ തലൈവിക്ക് വേണ്ടി കങ്കണയ്ക്കും ചെയ്തതെന്ന്  അദ്ദേഹം പറയുന്നു. അമേരിക്കയിലുള്ള ബാന്‍സ് സംഘത്തെ കണ്ട് ജയലളിതയുടെ മുഖം പോലെ കങ്കണയെ മാറ്റിയെടുക്കുന്ന തരത്തിലുള്ള പ്രോസ്തെറ്റിക് മേക്കപ്പിന് ഓര്‍ഡര്‍ കൊടുക്കുകയായിരുന്നു.

’10 കിലോ മേക്കപ്പിട്ടാല്‍ കങ്കണ ജയലളിതയാകില്ല’ എന്നായിരുന്നു ചിത്രത്തിൻ്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ പലരും വിമര്‍ശനം ഉന്നയിച്ചത്. കഥാപാത്രത്തെ സ്വീകരിക്കുന്നതുപോലെ തന്നെ അതിനുള്ളിലെ അഭിനേതാവിനെയും സ്നേഹിക്കുന്നവരാണ് പൊതുവേ ഇന്ത്യക്കാര്‍. താരങ്ങളുടെ ചെറിയ ചലനങ്ങള്‍ പോലും പ്രേക്ഷകര്‍ക്ക് നന്നായി അറിയാം.

അതുകൊണ്ട് തന്നെ കഥാപാത്രത്തിൻ്റെ പൂര്‍ണതക്കു വേണ്ടി പ്രോസ്തെറ്റിക് മേക്കപ്പിലൂടെ മുഖം മറച്ചാല്‍ അമിത മേക്കപ്പെന്ന വിമര്‍ശനം ഉണ്ടാകും. അതുകൊണ്ട് തന്നെ കങ്കണയുടെ കവിളിനു പുറത്തുള്ള  പ്രോസ്തെറ്റിക് മേക്കപ്പ് നീക്കി കവിളിനുള്ളില്‍ ക്ലിപ്പ് ചെയ്ത് വീര്‍പ്പിക്കുന്ന രീതിയാണ് താന്‍ തലൈവിയില്‍ പിന്‍തുടര്‍ന്നതെന്ന് അദ്ദേഹം പറയുന്നു.  ഡോ. അംബേദ്കര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കവിള്‍ വലുതാകാന്‍ ഇത്തരം ഒരു രീതി ആയിരുന്നു ഉപയോഗിച്ചത്. 

അങ്ങനെയാണ്  കങ്കണ എന്ന ബോളീവുഡ് നടി ജയലളിത ആയതെന്ന് പട്ടണം റഷീദ് പറയുന്നു. മൂന്നു മണിക്കൂര്‍ നീളുന്നതായിരുന്നു തലൈവിയിലുള്ള മേക്കപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.