ജീവിത യാത്രയില്‍ ഒരുമിച്ച് കൂടിയ രണ്ടു മനസ്സുകളെ വിധി വേര്‍പെടുത്തിയപ്പോള്‍ ഒരു നാടു മുഴുവന്‍ കണ്ണീരിലായി. ഒരുമിച്ച് ജീവിച്ച് കൊതിതീരും മുന്നേ ഭര്‍ത്താവ് സൂരജിൻ്റെ ജീവന് വിധി കവര്ന്നെടുത്തപ്പോള് അതേ ലോകത്തേക്ക് യാത്രയാകാനായിരുന്നു മിഥുനയും തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ച്ച മുട്ടത്തറ കല്ലുംമൂട് ജംഗഷന് സമീപം ദേശീയപാതയില്‍ വച്ച് നടന്ന അപകടത്തിലാണ് സൂരജിന് ജീവന് നഷ്ടമായത്. നിയന്ത്രണമില്ലാതെ അമിത വേഗതയില്‍ എത്തിയ കാറിടിച്ചാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്ന സൂരജ് എന്ന ചെറുപ്പക്കാരന് ദാരുണ അന്ത്യം സംഭവിക്കുന്നത്. സ്വകാര്യ കോളേജില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയായിരുന്ന മിഥുനയെ അവിടെയെത്തിച്ചതിന് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനോടുവില്‍ വീട്ടുകാരുടെയും ബന്ധു ജനങ്ങളുടെയും ആശീര്‍വാദത്തോടെ ആണ് ഇരുവരും വിവാഹിതരായത്. തൻ്റെ ജീവനെക്കാളേറെ സ്നേഹിച്ച പ്രിയപ്പെട്ടവന്റെ അകാല വിയോഗം മിഥുനയ്ക്ക് ഉള്‍ക്കൊള്ളാന്‍ ആകുമായിരുന്നില്ല. ഇവരുടെ ഒന്നാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ അവശേഷിക്കേ ആയിരുന്നു സൂരജിനെ വിധി കവര്‍ന്നെടുത്തത്. ഇതോടെ മാനസികമായി തകര്‍ന്നു പോയ മിഥുന ബന്ധുക്കളുടെ സംരക്ഷണ വലയത്തിനുള്ളില്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അതി രാവിലെ വീട്ടുകാരുടെയും ബന്ധുക്കളുടെ കണ്ണുവെട്ടിച്ചു പുറത്തു കടന്ന മിഥുന ചിറ്റിക്കര പാറക്കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
അടുത്ത ദിവസം രാവിലെ മിഥുനയുടെ ചേതനയറ്റ ശരീരം കരയ്ക്കടുത്തപ്പോള്‍ കണ്ടു നിന്നവര്‍ പോലും കണ്ണീരടക്കാന്‍ ആയില്ല. മംഗലപുരം കന്നുകാലിവനം വീട്ടില്‍ മണികണ്ഠന് – സുമ എന്നിവരുടെ മകളാണ് മിഥുന. സൂരജ് സുനില്‍കുമാര്‍ – മോളി ദമ്പതികളുടെ മകനാണ്.
10 വര്‍ഷത്തിനിടെ ഇതേ പ്രദേശത്ത് ഏഴ് പേരാണ് മരണപ്പെട്ടത്. അതുകൊണ്ട് തന്നെ ചിറ്റിക്കര പാറക്കുളത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവതി ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. കഴക്കൂട്ടത്ത് നിന്നെത്തിയ സ്കൂബാ ടീമാണ് മിഥുനയുടെ മൃതദേഹം പാറക്കുളത്തില്‍ നിന്നും പുറത്തെത്തിച്ചത്.