മോഹന്‍ലാലിന് മാത്രം ക്ഷേത്ര നടയില്‍ പ്രത്യേക പരിഗണനയോ ? കൂട്ട് നിന്ന എല്ലാ ജീവനക്കാര്‍ക്കും പണി കിട്ടും..

ഈശ്വരസന്നിധിയില്‍ എല്ലാവരും തുല്ല്യര്‍ ആണെന്നിരിക്കെ ചിലര്‍ക്ക് മാത്രം അനുകൂല്യം നല്‍കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. ദൈവ സന്നിധിയില്‍ പോലും പക്ഷഭേദം കാണിച്ചതിനെതിരെ പ്രതിഷേധം പുകയുന്നു. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ പ്രശസ്ത നടന്‍ മോഹന്‍ലാലിൻ്റെ കാര്‍ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി  ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ ഔദ്യോഗിക തലത്തില്‍ നടപടിക്കു സാധ്യത. ഇതിന് കൂട്ട് നിന്ന ജീവനക്കാര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

വ്യത്യസ്ഥമായ എന്ത് കാരണത്താലാണ് മോഹന്‍ലാലിൻ്റെ വാഹനം മാത്രം ക്ഷേത്രത്തിനകത്ത് പ്രവേശിച്ചതെന്ന് വിശദീകരിക്കാന്‍ നോട്ടീസില്‍ പറയുന്നു. ഇതിന് ജീവനക്കാരന്‍ നല്‍കിയ  വിശദീകരണം ഭരണ സമിതിയുമായി ബന്ധപ്പെട്ട 3 അംഗങ്ങള്‍ കൂടെ  ഉള്ളതു കൊണ്ടാണ് താന്‍ ഗേറ്റ് തുറന്നു നല്കിയത് എന്നായിരുന്നു. 

എന്നാല്‍ ഇത്തരം ഒരു പ്രവര്‍ത്തി ചെയ്ത മൂന്ന് ജീവനക്കാരെ അടിയന്തിരമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. കൊല്ലത്ത് നിന്നുള്ള പ്രമുഖ വ്യവസായി രവി പിള്ളയുടെ മകൻ്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനു വേണ്ടി ആയിരുന്നു മോഹന്‍ലാലും അദ്ദേഹത്തിന്‍റെ ഭാര്യ സുചിത്രയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത്.

ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ മോ​ഹ​ന്‍​ലാ​ലിന്‍റെ  കാ​ര്‍ വ​ട​ക്കേ​ന​ട​യി​ലൂ​ടെ ക്ഷേ​ത്ര പ​രി​സ​ര​ത്തേ​ക്ക് സെ​ക്യൂ​രി​റ്റി ജീവനക്കാരന്‍ കടത്തി വിട്ടിരുന്നു. വ​ട​ക്കേ​ന​ട​യി​ല്‍ നാ​രാ​യ​ണാ​ല​യ​ത്തി​ന് സ​മീ​പ​മുള്ള ഗേ​റ്റ് തു​റ​ന്നാ​ണ് ലാലിന്‍റെ കാ​ര്‍ ക്ഷേ​ത്ര പ​രി​സ​ര​ത്തേ​ക്ക് പ്രവേശിച്ചത്.  ഗേ​റ്റ് തു​റ​ന്ന് വാ​ഹ​നം ക​ട​ത്തി​വി​ട്ട ജീ​വ​ന​ക്കാ​രെ സ​ര്‍​വി​സി​ല്‍​നി​ന്ന് മാ​റ്റി​നി​ര്‍​ത്താ​ന്‍ ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ര്‍​ക്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ നിര്‍ദേശം നല്കി എന്നാണ് അറിയാന്‍ കഴിഞ്ഞത്. സാ​ധാ​രാ​ണയായി  വി.​ഐ.​പി വാ​ഹ​ന​ങ്ങ​ളെ തെക്കേ നട വ​ഴി​യാ​ണ് ക​ട​ത്തി​വിടാറുള്ളത്.മോ​ഹ​ന്‍​ലാ​ല്‍ വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ച ആയിരുന്നു ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്. ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​വി. ഷാ​ജി, കെ. ​അ​ജി​ത്, പ​ര​മേ​ശ്വ​ര​ന്‍ ന​മ്പുതി​രി​പ്പാ​ട് എ​ന്നി​വ​രാ​ണ് മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​ത്.

Leave a Reply

Your email address will not be published.