ചില കാര്യങ്ങള്‍ പറയുമ്പോള്‍ മമ്മൂട്ടി പറ്റില്ലന്നു തീർത്ത് പറയും ; ലാല്‍ ജോസ്

മലയാളത്തില്‍ ഏറ്റവുമധികം പ്രേക്ഷക വിശ്വസ്സം നേടിയെടുത്ത സംവിധായകന്‍മാരില്‍ മുന്‍ പന്തിയിലാണ് എന്നും ലാല്‍ ജോസിന്‍റെ സ്ഥാനം. ഒരു ക്രൌഡ് പുള്ളര്‍ എന്നതിലുപരി ക്വാളിറ്റിയില്‍ ഊന്നി നില്‍ക്കുന്ന സിനിമാ സംവിധായകനാണ് അദ്ദേഹം. ആദ്യ ചിത്രമായ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെ തൻ്റെ വരവറിയിച്ച അദ്ദേഹം ആ ചിത്രത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ അടുത്തിടെ പങ്കു വക്കുകയുണ്ടായി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി നായകനായെത്തിയ ചിത്രം സംവിധാനം ചെയ്യുംപോഴുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം വിവരിച്ചത്.

താന്‍ ചില കാര്യങ്ങള്‍ പറയുമ്പോള്‍ ആദ്യം മമ്മൂട്ടി  പറ്റില്ലെന്ന് പറയും. ഒരിയ്ക്കലും അത് നടക്കില്ല, നീ അതിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെ എന്നൊക്കെ പറയും. എന്നാല്‍ കുറച്ചു കഴിഞ്ഞു വീണ്ടും അതിനെക്കുറിച്ച് ആവര്‍ത്തിക്കുമ്പോള്‍ നിര്‍ബന്ധമാണെങ്കില്‍ ചെയ്യാമെന്നായിരിക്കും മമ്മൂട്ടിയുടെ  മറുപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മറവത്തൂര്‍ കനവില്‍ മുടി വെട്ടില്ലെന്ന് മമ്മൂട്ടി തീര്‍ത്തു പറഞ്ഞിരുന്നു. എന്നാല്‍ നായകനായ ചാണ്ടിയുടേത് ഷോര്‍ട്ട് ഹെയര്‍ ആണെന്ന വാശിയില്‍ താനും ഉറച്ചു നിന്നു. എന്നാല്‍ അടുത്ത ദിവസം ചിത്രത്തിന്‍റെ പൂജയ്ക്ക് മമ്മൂട്ടി  മുടി മുഴുവന്‍ പറ്റ വെട്ടിയായിരുന്നു എത്തിയതെന്ന് ലാല്‍ ജോസ് പറയുന്നു. എന്നാല്‍ തലേദിവസം മുടി വെട്ടുന്നതിനെക്കുറിച്ച് ചിന്തിക്കുകയെ വേണ്ട എന്ന് പറഞ്ഞ ആളാണ് ഈ രീതിയില്‍ വന്നിരിക്കുന്നത്. എന്നാല്‍ തന്‍റെ ചിത്രത്തിലെ കഥാപത്രത്തിന്  ഒരു ഹെല്‍ത്തി ഫീല്‍ ഉണ്ടാക്കുന്ന ഷോര്‍ട്ട് ക്രോപ്പ് വേണമെന്നെ താന്‍ കരുതിയുള്ളൂവെന്നും ലാല്‍ പറയുന്നു. 

ഒരിക്കലും മമ്മൂട്ടിയെ വച്ച്  ആദ്യ ചിത്രം ചെയ്യാമെന്ന് ഉദേശിച്ചിരുന്നില്ല എന്ന്  അദ്ദേഹം പറയുന്നു. ‘നിൻ്റെ സിനിമയില്‍ ഞാന്‍ നായകനാകാം’ എന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ അത് വേണ്ട എന്നായിരുന്നു താന്‍ പ്രതികരിച്ചത്. കുറച്ച്‌ ചിത്രങ്ങള്‍ ചെയ്ത് കഴിവ് തെളിയിച്ച ശേഷം ഡേറ്റ് വാങ്ങാമെന്ന് പറഞ്ഞപ്പോള്‍ ആദ്യ ചിത്രത്തിനല്ലാതെ ഡേറ്റ് തരില്ല എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. 

Leave a Reply

Your email address will not be published.