നിരന്തരമായ ചോദ്യങ്ങള്‍ക്കൊടുവില്‍ വിവാഹത്തെക്കുറിച്ചു പ്രതികരിച്ച് അനുശ്രീ..

ഒരു സ്വകാര്യ ചാനല്‍ നടത്തിയ റിയാലിറ്റി ഷോയിലൂടെ സിനിമാ ലോകത്തേക്ക് എത്തപ്പെട്ട നടിയാണ് അനുശ്രീ. കൊല്ലം ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ഒന്നായ പത്തനാപുരം സ്വദേശിയാണ് ഈ അഭിനയേത്രി. ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തില്‍ ഫഹാദിൻ്റെ നായികയായിട്ടായിരുന്നു അനുശ്രീയുടെ അരങ്ങേറ്റം. ആദ്യ ചിത്രം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ഈ യുവ നടിയെത്തേടി നിരവധി അവസരങ്ങള്‍ എത്തി. ഇന്ന് മലയാളത്തിലെ മിനിമം ഗ്യാരന്‍റി ഉള്ള നടിയാണ് അനുശ്രീ.  

കുറച്ചധികം മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും തുറന്ന നി​ല​പാ​ടു​ക​ളി​ലൂ​ടെ​യും ​ല​യാ​ളി​ക​ള്‍​ക്ക് ഏറെ പ്രി​യ​ങ്ക​രി​യാ​യി അ​നു​ശ്രീ മാറി. സമൂഹ മാധ്യമത്തില്‍  ഏറെ സജീവമായി ഇടപെടാറുള്ള അനുശ്രീ തന്‍റെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്ക് വയ്ക്കാറുണ്ട്. താരം പങ്ക് വയ്ക്കുന്ന മിക്ക ചി​ത്ര​ങ്ങ​ള്‍​ക്കും ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍​ക്കു​മെ​ല്ലാം മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കാറുള്ളത്. 

എത്രയോ നാളുകളായി ആ​രാ​ധ​ക​ര്‍ അന്വേ​ക്കു​ന്ന ഒന്നാണ് അനുശ്രീയുടെ വിവാഹം. ഇതിന് പലപ്പോഴും താരം പറഞ്ഞിട്ടുള്ളത് തനിക്ക് വിവാഹം ഉണ്ടാകുമെന്നും എ​ന്നാ​ല്‍ ഉ​ട​നെ ഉണ്ടാ​​കി​ല്ലെ​ന്നു​മായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ ചോദ്യത്തിന് അനുശ്രീ നല്കിയ മ​റു​പ​ടി​ സമൂഹ മാധ്യമങ്ങളില്‍ ശ്ര​ദ്ധ ​നേ​ടുകയുണ്ടായി. 

വി​വാ​ഹ​ത്തെ പ​റ്റി താന്‍  ചി​ന്തി​ച്ചിട്ടില്ല, പക്ഷേ അതുകൊണ്ട് വി​വാ​ഹം ക​ഴി​ക്കി​ല്ല എ​ന്നൊരു ഉദ്ദേശമൊന്നും തനിക്കില്ലന്നും  അനുശ്രീ വിശദീകരിക്കുന്നു. കു​റ​ച്ച്‌ നാ​ള്‍ കൂ​ടി ഇ​ങ്ങ​നെ ന​ട​ക്ക​ണ​മെ​ന്നാ​ണ് താന്‍ ആ​ഗ്ര​ഹിക്കുന്നത്. അ​നു​ശ്രീ പ​റയുന്നു. വി​വാ​ഹം ഒ​രു ഒരു വലിയ ഉത്തരവാദിത്വമാണ്. ജീ​വി​ത​ത്തെ അത്ര ഈ​സി ആയി കാ​ണു​ന്ന ഒ​രാ​ള​ല്ല താ​നെ​ന്നും അനുശ്രീ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

‘ക​ല്യാ​ണം കഴിക്കാണേൽ അത് ഒ​രു പ്ര​ണ​യ വി​വാ​ഹ​മാ​യി​രി​ക്ക​ണ​മെ​ന്ന് എ​നി​ക്കാ​ഗ്ര​ഹ​മു​ണ്ട്. അ​റേ​ഞ്ച്ഡ് മ്യാ​രേ​ജ് ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ട് വ​രാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ല. ന​മ്മ​ളെ ന​ല്ല​ത് പോ​ലെ നോ​ക്കു​ന്ന ആ​ളാ​യി​രി​ക്ക​ണം. ന​മ്മു​ടെ പ്രൊ​ഫ​ഷ​ന്‍ എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ന്ന ആ​ളാ​യി​രി​ക്ക​ണം. ന​മ്മ​ളെ റെ​സ്പെ​ക്‌​ട് ചെ​യ്യു​ന്ന ഒ​രാ​ളാ​യി​രി​ക്ക​ണം.’ – അ​നു​ശ്രീ പ​റ​യു​ന്നു.

Leave a Reply

Your email address will not be published.