“ഇനീ ആരോടാ വഴക്കിടണ്ടേ, അപ്പയുടെ അടുത്ത് പോകാനാണോ എന്നും വിളക്ക് വെച്ച് പ്രാര്‍ത്ഥിച്ചത്” അമ്മയുടെ ചേതനയറ്റ ശരീരത്തിനരികില്‍ അലമുറയിട്ട് ജൂഹി റുസ്തഗി..

പ്രശസ്ത മലയാള ടെലിവിഷന്‍ ഫെയിം ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യാലക്ഷ്മിയുടെ അകാല വിയോഗം എല്ലാവരെയും തീരാദുഃഖത്തിലാഴ്ത്തി. 56 വയസ്സായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11.45നു ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ വച്ചായിരുന്നു അപകടം. ജൂഹിയുടെ അച്ഛന്‍ രഘുവീർ ശരണ്‍ നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. അച്ഛനില്ലാത്ത ജൂഹിക്ക് എല്ലാം ആയിരുന്നു അമ്മ. ജൂഹിയുടെ അമ്മയും സഹോദരനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നില്‍ ഒരു ടാങ്കർ ലോറി ഇടിച്ചായിരുന്നു അപകടം. ജൂഹിയുടെ സഹോദരൻ നിസാര  പരിക്കുകളോടെ രക്ഷപെട്ടു. ജൂഹിയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ അത് കാണാനുള്ള ഭാഗ്യം ആ മാതാവിന്നുണ്ടായില്ല. സംസ്‌കാര ചടങ്ങുകൾക്കായി അമ്മയുടെ ശരീരം വീട്ടിൽ എത്തിച്ചപ്പോള്‍ ജൂഹിടെ കരച്ചില്‍ കണ്ട്നിന്നവര്‍ക്ക് പോലും സഹിക്കാനായില്ല. 

തന്‍റെ അമ്മയുടെ ചേതനയറ്റ ശരീരം നോക്കി അലമുറയിടുന്ന ജൂഹിയെ നിയന്ത്രിക്കുവാന്‍ ചുറ്റും കൂടിയവര്‍ നന്നേ പ്രയാസ്സപ്പെട്ടു.. “ഞാനിനി എന്താ ചെയ്യണ്ടേ അമ്മേ, പറ അമ്മേ, എന്തിനാ അമ്മ പോയേ, എന്നെ ഒറ്റയ്ക്കാക്കി എന്തിനാ പോയേ, കണ്ണ് തുറക്ക് അമ്മാ, എന്തിനാ പോയേ, ഇനി എനിക്ക് ആരാ ഉള്ളത്, ആരോടാ ഞാന്‍ വഴക്കിടണ്ടേ, അപ്പയുടെ അടുത്ത് പോകാനാണോ എന്നും വിളക്ക് വെച്ച് പ്രാര്‍ത്ഥിച്ചത്’’ ജൂഹിയുടെ കരച്ചില്‍ കേട്ട് കണ്ടു നിന്നവര്‍ക്ക് പോലും അറിയാതെ കരഞ്ഞു പോയി. 

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഉപ്പും മുളകും എന്ന പരമ്പരയിലെ  ലച്ചു എന്ന കഥാപാത്രമായി ഏവരുടെയും മുന്നിലെത്തിയ ജൂഹി എല്ലാത്തരം മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരി ആയി മാറിയ നടിയാണ്. ജൂഹി റുസ്തഗി പകുതി മലയാളിയും പകുതി രാജസ്ഥാനിയുമാണ്. അച്ഛനായ രഘുവീര്‍ ശരണ്‍ റുസ്തഗിയ്ക്ക് എറണാകുളത്ത് ബിസിനസായിരുന്നു. ചോറ്റാനിക്കര സ്വദേശിയാണ് ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി.

Leave a Reply

Your email address will not be published.