കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കു വഴി വച്ച ഒന്നായിരുന്നു പള്ളിയോടം വിവാദം. ആചാരം ലംഘിച്ച് പള്ളിയോടത്തില്‍ ചെരിപ്പിട്ട് കയറിയ കേസില്‍ പ്രശസ്ത മോഡലും നടിയുമായ നിമിഷ ബിജോയെ അറസ്റ്റ് ചെയ്തതിന് ശേഷം പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റം ഏറ്റു പറഞ്ഞിട്ടും തനിക്ക് നേരെയുള്ള ഭീഷണിക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ലന്നു നിമിഷ പറയുന്നു. തന്നെ ജയിലിലടച്ചോ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് താന്‍ നല്‍കുന്നതെന്ന് നിമിഷ കൂട്ടിച്ചേര്‍ത്തു.

തനിക്ക് തെറ്റ് മനസിലായി, താന്‍ ദൈവത്തിനോട് മാപ്പും പറഞ്ഞു. അന്ന് പോസ്റ്റു ചെയ്ത ഫോട്ടോ ഡിലീറ്റും ചെയ്തു. എന്നിട്ടും തനിക്കെതിരെയുള്ള വധഭീഷണിക്ക് മാത്രം ഒരു കുറവുമില്ല. ഒരു പുഴയുടെ സൈഡില്‍ വള്ളം കിടക്കുന്നതു കണ്ടപ്പോള്‍ ചിത്രങ്ങൾ എടുക്കുകയായിരുന്നു. പലക ഇളകി കിടക്കുന്നതുകൊണ്ടു തന്നെ പള്ളിയോടം ആണെന്ന് തനിക്ക് അറിയില്ലായിരുന്നു. മറ്റൊന്നും ആലോചിക്കാതെ ഫോട്ടോയെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അടുത്ത ദിവസം രാവിലെ ഉണരുന്നത് തെറിവിളി കേട്ടുകൊണ്ടായിരുന്നു. എന്നാല്‍ ഓതറയിലെ നാട്ടുകാര്‍ ആരും തന്നെ ഇതുസംബന്ധിച്ച് വിളിച്ചിട്ടില്ല. തിരുവല്ല, ആറന്മുള, പത്തനംതിട്ട തുടങ്ങിയിടങ്ങളില്‍ നിന്നുള്ളവരാണ് തെറി വിളിച്ചുകൊണ്ട് ഫോണ്‍ ചെയ്യുന്നതെന്നും നിമിഷ പറയുന്നു.
തനിക്ക് അത് പള്ളിയോടം ആണെന്ന കാര്യം പോലും അറിയില്ലായിരുന്നു. ഒരിടത്ത് പോലും ഒരു ബോര്‍ഡ് കണ്ടില്ല. തന്നെ ജയിലില്‍ പിടിച്ചിട്ടു എന്നാണു പലരും പറഞ്ഞു നടക്കുന്നത്. തന്നെ അറസ്റ്റ് ചെയ്തു എന്നത് നേരാണ്, അപ്പോള്‍ തന്നെ ജാമ്യം നല്കിവീട്ടിലേക്ക് വരികയും ചെയ്തു. തന്നെ തെറിവിളി നടത്തിയവര്‍ക്കെതിരെ ഉറപ്പായും സൈബര്‍ സെല്ലില്‍ കേസ് കൊടുക്കും. ഏതായാലും ഇനി എവിടെയെങ്കിലും പോയി ഫോട്ടോ എടുക്കുന്നതിന്നു മുന്‍പ് വിശദമായി അന്വേഷിക്കുമെന്നും നിമിഷ പറയുന്നു.