ചിന്നു എന്ന പേര് കേട്ടാല്‍ അധികം ആര്‍ക്കും അറിയില്ലങ്കിലും സാനിയ ഇയ്യപ്പൻ എന്ന പേര് അറിയാത്ത മലയാളികള്‍ ഉണ്ടാകില്ല. ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെയാണ് ഈ യുവ കലാകാരി തൻ്റെ കരിയര്‍ ആരംഭിക്കുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ക്വീന്‍ എന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ വലുതും ചെറുതുമായ നിരവധി വേഷങ്ങളില്‍ സാനിയ ചെയ്തു.
സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമായ സാനിയ തന്റെ വ്യക്തി പരമായ ഇഷ്ടങ്ങളും പ്രണയവുമൊക്കെ ആരാധകരോട് പങ്ക് വച്ചിരുന്നു. അടുത്തിടെ തന്റെ പ്രണയം ബ്രേക്കപ്പായതിനെക്കുറിച്ച് സാനിയ പറഞ്ഞത് സമൂഹ മാധ്യമത്തില്‍ വയറലായി മാറി. അറിയപ്പെടുന്ന നര്‍ത്തകനും നടനുമായ നകുല്‍ തമ്പിയെയായിരുന്നു സാനിയ പ്രണയിച്ചിരുന്നത്. ഈ ബന്ധം പകുതിക്ക് വച്ച് മുറിഞ്ഞു പോയെങ്കിലും തങ്ങള്‍ക്കിടയിലെ സൌഹൃദം ഇപ്പൊഴും തുടരുന്നുണ്ടെന്ന് സാനിയ പറയുന്നു.

രണ്ട് വര്‍ഷം മുന്‍പാണ് താനും നകുലും ബ്രേക്ക് അപ്പ് ആയത്. ഇപ്പോഴും തങ്ങള്‍ക്കിടയില്‍ സൌഹൃദം നിലനില്ക്കുന്നു. താന്‍ നകുലിനെ പലപ്പോഴും കാണാറുണ്ട്. നകുലിൻ്റെ അമ്മയുമായി വീഡിയോ ചാറ്റ് ചെയ്യാറുമുണ്ട്. ഒരു പ്രായം ആകുമ്പോള്‍ നമുക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാകും. അങ്ങനെ രണ്ട് പേര്‍ക്കും ആവശ്യമുള്ളത് സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. അല്ലാതെ വ്യക്തിപരമായി വെറുപ്പ് ഉണ്ടായതുകൊണ്ട് പിരിഞ്ഞതല്ലെന്ന് ഒരു അഭിമുഖത്തിലൂടെ സാനിയ വ്യക്തമാക്കി.
തന്റെ എല്ലാ ചിത്രങ്ങളും നകുല്‍ കാണാറുണ്ട്. തനിക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടി എന്നറിഞ്ഞപ്പോള്‍ ആദ്യം വിളിച്ചത് നകുലാണ്. അന്ന് വല്ലാതെ സന്തോഷിച്ച വ്യക്തികളില്‍ ഒരാള്‍ നകുല്‍ ആയിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച പ്രീസ്റ്റിൻ്റെ ഷൂട്ടിൻ്റെ സമയത്താണ് നകുലിന് അപകടം സംഭവിച്ച വിവരം അറിയുന്നത്. തനിക്ക് കാണാന്‍ പോകാന്‍ പറ്റിയില്ല. അധികം വൈകാതെ തന്നെ നകുല്‍ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നും സാനിയ പ്രത്യാശ പ്രകടിപ്പിച്ചു.