കോട്ടയത്തു പള്ളത്തില്‍ ടൂറിസ്റ്റ് കോംപ്ലക്സില്‍ താമസ്സികുമ്പോള്‍ താനും സീമയും മാത്രമേ അന്ന് രാത്രിയില്‍ ഉണ്ടായിരുന്നുള്ളൂ ; വേണു നാഗവള്ളി

മലയാളചലച്ചിത്രലോകത്തു നിരവധി ആരാധകര്‍ ഉള്ള ഒരു ചലച്ചിത്രകാരനാണ് എൻ.എസ്. വേണുഗോപാലൻ എന്ന വേണു നാഗവള്ളി. നടന്‍, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ച അദ്ദേഹം മലയാളിത്തമുള്ള സിനിമകള്‍ സംവിധാനം ചെയ്യുന്നതിൽ മികവ് പുലര്‍ത്തിയ സംവിധായകനായിരുന്നു. 12 ഓളം  മലയാളചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത വേണു നാഗവള്ളി 32-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും,10ഓളം ചിത്രങ്ങൾക്ക് വേണ്ടി രചന നിർവഹിക്കുകയും ചെയ്തു. ഗുരുതരമായ ലിവര്‍ സിറോസിസ് രോഗത്തെത്തുടർന്ന് 2010 സെപ്റ്റംബർ 9- നായിരുന്നു അദ്ദേഹം അന്തരിച്ചത്.

ഒരിക്കല്‍ കൈരളിയുടെ എം ഡീ ജോണ്‍ ബ്രിട്ടാസിന് നല്കിയ അഭിമുഖത്തില്‍ തൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നായികമാരെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. നിരവധി നായികമാര്‍ തനിക്കൊപ്പം അഭിനയിച്ചെങ്കിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ടതും അടുപ്പം തോണിയതും സീമയോടാണെന്ന് അദ്ദേഹം പറയുന്നു. സീമയ്ക്ക് ഭര്‍ത്തവായ ഐ വീ ശശി കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടം തന്നോടയിരുന്നെന്നും വേണു നാഗവള്ളി വിശദീകരിച്ചു. സീമയുമായി വളരെ ആഴമേറിയ ബന്ധമായിരുന്നു ഉണ്ടായിരുന്നത്.    

പീ ജീ വിശ്വംഭരന്‍റെ സന്ധ്യക്കെന്തിന് സിന്ദൂരം എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങ്
സമയത്ത് കോട്ടയത്തു പള്ളത്തില്‍ ടൂറിസ്റ്റ് കോംപ്ലക്സില്‍ താമസ്സികുമ്പോള്‍ താനും സീമയും മാത്രമേ അന്ന് രാത്രിയില്‍ ഉണ്ടായിരുന്നുള്ളൂ എന്നു അദ്ദേഹം ഓര്‍ക്കുന്നു.  രാത്രി പത്തു മണി കഴിഞ്ഞപ്പോള്‍ സീമ തന്നെ ഫോണില്‍ വിളിച്ച് ചേട്ടാ ഉറങ്ങിയോ എന്നു ചോദിച്ചു. താന്‍ ഇല്ലന്നു മറുപടി പറഞ്ഞു. ഞാന്‍ അങ്ങോട്ട് വരട്ടെ വല്ലാതെ ബോറടിക്കുന്നു എന്നു പറയുകയുണ്ടായി. താന്‍ മദ്യപിച്ചുകൊണ്ടിരിക്കുകയാണെന്ന് മറുപടി നല്കിയപ്പോള്‍,  സാരമില്ല ഞാന്‍ ഒഴിച്ച് തരാമെന്ന് സീമ പറയുകയും തൻ്റെ  റൂമിലേക്ക് കടന്നു വരുകയും ചെയ്തു. പറഞ്ഞതുപോലെ തന്നെ സീമ റൂമിലെത്തി തനിക്ക് മദ്യം പകര്‍ന്നു തന്നുവെന്ന് വേണു നാഗവള്ളി വിശദീകരിക്കുന്നു. ഒരുപക്ഷേ താന്‍ തെറ്റായ രീതിയില്‍ പെരുമാറിയിരുന്നെങ്കില്‍ പോലും സീമ തന്നോട് സഹകരിക്കുമായിരുന്നു. തന്നോടുള്ള സ്നേഹം നഷ്ടപ്പെടാതിരിക്കാന്‍ ചിലപ്പോള്‍ സീമ അതിനു തായാറാകുമായിരുന്നു. എന്നാല്‍ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലന്നു വേണു നാഗവള്ളി പറയുന്നു. കൈരളി ചാനലിന് നല്കിയ അഭിമുഖത്തില്‍ ആണ് വേണു നാഗവള്ളി പഴയ കഥകള്‍ ഓര്‍ത്തെടുത്തത്.

Leave a Reply

Your email address will not be published.