ആറാം തമ്പുരാന്‍ ആദ്യം പ്ലാന്‍ ചെയ്തിരുന്നത് മോഹന്‍ലാലിനെ വച്ചായിരുന്നില്ല ; സംഭച്ചിരുന്നെങ്കിൽ സൂപ്പർ സ്റ്റാറുകൾ അവരാകുമായിരുന്നേനെ ?

മോഹന്‍ലാല്‍-ഷാജി കൈലാസ് വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത പുറത്തു വരുമ്പോള്‍ മലയാള സിനിമയില്‍ ഏറ്റവും അധികം ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ട് എന്ന കാര്യം നാം വിസ്മരിച്ചു കൂടാ. ഇവര്‍ ഒന്നിച്ചപ്പോഴൊക്കെ തീയറ്ററുകള്‍ പൂരപ്പറമ്പായി മാറി. 1997ല്‍ പുറത്തിറിങ്ങിയ ആറാം തമ്പുരാന്‍ ഈ വിഭാഗത്തില്‍ പെട്ട ഒരു ചിത്രമായിരുന്നു. ഈ മാസ് ആക്ഷന്‍ ചിത്രം ഇന്നും ആരാധകരുടെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്. ഇരുനൂറ് ദിവസത്തിലധികം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച ആറാം തമ്പുരാന്‍ ചന്ദ്രലേഖയുടെ റെക്കോര്‍ഡ് മറികടന്നിരുന്നു.  

കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ എന്ന ശക്തമായ കഥാപാത്രമായി മോഹന്‍ലാല്‍ തിളങ്ങിയപ്പോള്‍ മഞ്ജു വാര്യര്‍ ഉണ്ണിമായ ആയി മികച്ച പ്രകടനം കാഴ്ച്ചവച്ചു.  സായികുമാര്‍, നരേന്ദ്രപ്രസാദ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ, ചിത്ര തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ അണിനിരന്നു. 

രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം നല്കിയ പാട്ടുകള്‍ ചിത്രത്തിന് ക്ലാസ്സിക് പരിവേഷം പകര്‍ന്ന് നല്കി. ആറാം തമ്പുരാന്‍ എന്ന ചിത്രം ആദ്യം പ്ലാന്‍ ചെയ്യുന്നത് മോഹന്‍ലാലിനെ നായകനാക്കി ആയിരുന്നില്ല എന്ന് പറയുകയാണ് ഷാജി കൈലാസ് പിന്നീട് പറയുകയുണ്ടായി. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഷാജി ഈ രഹസ്യം വെളിപ്പെടുത്തിയത്. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം മനസില്‍ കണ്ടത് ബിജു മേനോനെയും മനോജ് കെ ജയനെയും ആയിരുന്നുവെന്ന് ഷാജി കൈലാസ് പറയുന്നു.

രണ്ട് സുഹൃത്തുക്കളുടെ കഥ എന്ന നിലയിലാണ് തിരക്കഥാകൃത്ത് രഞ്ജിത്തും താനും ചിത്രത്തിന്‍റെ ആലോചന തുടങ്ങിയതെന്ന് ഷാജി കൈലാസ് പറയുന്നു. അന്ന് മനോജ് കെ ജയനും ബിജു മേനോനുമായിരുന്നു മനസ്സില്‍.

അങ്ങനെയിരിക്കെ തങ്ങള്‍ താമസിക്കുന്ന മദ്രാസിലെ ഗസ്റ്റ് ഹൗസില്‍ ഒരുദിവസം മണിയന്‍പിളള രാജു എത്തി. രാജുവിനോട് കഥ പറയുകയും  അദ്ദേഹത്തിന് അത് ഇഷ്ടമാവുകയും ചെയ്തു. കഥ കേട്ടു തിരിച്ചു പോയ രാജു നിര്‍മാതാവ് സുരേഷ് കുമാറിനോട് കഥയെപ്പറ്റി സംസാരിച്ചതിന്‍ പ്രകാരം സേലത്തുനിന്ന് സുരേഷ് കുമാര്‍ തങ്ങളെ വിളിക്കുകയും മോഹന്‍ലാലിന് പറ്റിയ കഥയാണിതെന്നും താന്‍  ലാലിനോട് സംസാരിക്കാമെന്നും അവരെ അറിയിക്കുകയും ചെയ്തു. പിന്നീട് സുരേഷ് മദ്രാസിലെത്തിയ ശേഷം അദ്ദേഹത്തിന്‍റെ പ്രൊഡക്ഷന്‍ ഹൌസ് ആയ രേവതി കലാമന്ദിര്‍ ചിത്രമേറ്റെടുക്കയും ചെയ്തു. പിന്നീട് ലാലിന് പറ്റിയ രീതിയില്‍  കഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തെന്ന്  ഷാജി കൈലാസ് പറയുന്നു.

Leave a Reply

Your email address will not be published.