മലയാളത്തിലെ യുവ നടനായും തിരക്കഥാകൃത്തായും തിളങ്ങിയ താരമാണ് ബിബിന്‍ ജോര്‍ജ്ജ്. തുടക്കം ചെറിയ വേഷങ്ങളിലൂടെയും ടെലിവിഷന്‍ പ്രോഗ്രാമുകളിലെ സ്കിറ്റുകളിലൂടെയും ആയിരുന്നു. സൂര്യ ടീ വീ അടക്കമുള്ള ചാനലുകളില്‍ കുറെ അധികം വര്‍ഷക്കാലം കോമഡി പ്രോഗ്രാമുകളില്‍ തിളങ്ങി നിന്ന ബിബിന്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ തിരക്കഥാകൃത്തായിട്ടാണ് സിനിമയിലേക്ക് കടക്കുന്നത്. സുഹൃത്തായ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പമാണ് ബിബിന്‍ തിരക്കഥ രചന ആരംഭിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണിക്ക് പുറമെ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്, ഒരു യമണ്ടന്‍ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളും ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനില്‍ വിഷ്ണു നായകനായപ്പോള്‍ ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് ബിബിന്‍ ജോര്‍ജ്ജ് നായകനായത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും ബിബിന്‍ ജോര്‍ജ്ജ് പ്രവര്‍ത്തിച്ചു.

2020ല്‍ പുറത്തിറങ്ങിയ ഷൈലോക്ക് എന്ന ചിത്രത്തില്‍ മമ്മൂക്കയ്ക്കൊപ്പം മുരുകന് എന്ന കഥാപാത്രമായി ബിബിന്‍ അഭിനയിച്ചു. എന്നാല്‍ മമ്മൂട്ടിയെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്കിയ അഭിമുഖത്തില്‍ ബിബിന്‍ പറഞ്ഞ കാര്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വേഗം വയറലായി.
മമ്മൂട്ടിയുടെ എഴുപതം പിറന്നാളിന് പോസ്റ്റോ, സ്റ്റാറ്റസോ ഇട്ടിരുന്നില്ലെന്ന് ബിബിന്‍ പറയുന്നു. എന്നാല്‍ അദ്ദേഹത്തിന് ഒരു പേഴ്സണല്‍ മെസേജ് അയച്ചിരുന്നു. മമ്മൂട്ടിയോട് എത്ര നന്ദി പറഞ്ഞാലും, കാലില്‍ പിടിച്ച് കരഞ്ഞാലും നന്ദി തീരില്ല. ഒരു പക്ഷേ ഇത് കേള്‍ക്കാനിടയായാല്‍ മാമ്മൂട്ടി വിചാരിക്കുന്നുണ്ടാവും തനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ലല്ലോ എന്ന്. എന്തിനാവും നന്ദി പറയുന്നത് എന്ന്. തന്നോട് സിനിമാ ഫീല്‍ഡില്‍ നിന്ന് തന്റെ വയ്യാത്ത കാലിൻ്റെ കാര്യത്തെ പറ്റി ചോദിച്ച ഒരേയൊരാള്‍ മമ്മൂട്ടിയാണെന് ബിബിന്‍ പറയുന്നു.
ഷൈലോക്കിന്റെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടി തന്നോട് ഇക്കാര്യം ചോദിച്ചത്. ബിബിനെ, ഈ കാല് ശരിയാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ. ഉണ്ടെങ്കില്‍ നിനക്ക് ശരിയാക്കികൂടെ, ശരിയാക്കിയാല്‍ ഇനിയും ഒരുപാട് സിനിമകളില്‍ അഭിനയിക്കാമല്ലോ എന്ന് മമ്മൂട്ടി പറയുകയുണ്ടായി എന്ന് ബിബിന്‍ പറയുന്നു. മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ച് എപ്പോഴും പലരും ചോദിക്കാറുണ്ട്. അതിനുള്ള രഹസ്യം അദ്ദേഹത്തിൻ്റെ ഹൃദയം അത്ര നല്ലതാണ് എന്നത് മാത്രമാണ് എന്നും ബിബിന്‍ കൂട്ടിച്ചേര്‍ത്തു.
ഇത് പറയുമ്പോ എനിക്ക് തൊണ്ട ഇടറുന്നുണ്ട്. എന്നാല്‍ മറ്റുളളവര്‍ക്ക് ഇത് എത്ര മാത്രം മനസിലാവുമെന്ന് അറിയില്ല. ഇതുവരെ അങ്ങനെയൊരു ചോദ്യം ഈ ഫീല്‍ഡില്‍ നിന്നും ഉണ്ടായിട്ടില്ല. മമ്മൂക്ക നിങ്ങൾപടച്ചോൻ്റെ മനസുളള ആളാണ്, ഹാപ്പി ബെര്‍ത്ത് ഡേ മമ്മൂക്ക എന്ന് അന്ന് അയച്ചു, അഭിമുഖത്തില്‍ ബിബിന്‍ ജോര്‍ജ്ജ് പറഞ്ഞു.