കുറച്ചു മാസ്സങ്ങള്‍ക്ക് മുൻപ് സമൂഹ മാധ്യമത്തില്‍ വലിയ ഓളം സൃഷ്ടിച്ച
വാർത്ത ആയിരുന്നു പ്രശസ്ത ടിക് ടോക് താരം അമ്പിളിയുടെ അറസ്റ്റ്.
പൊക്സോ കേസ്സിലാണ് പോലീസ് അമ്പിളിയെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നതായിരുന്നു അമ്പിളിക്കെതിരെ ചുമത്തിയ കുറ്റം. അമ്പിളി പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ആരും തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും അമ്പിളിക്കൊപ്പം താന്‍ സ്വയം ഇറങ്ങിപ്പോയതാണെന്നും ഇരയെന്ന് ആരോപിക്കപ്പെടുന്ന പെൺകുട്ടി പിന്നീട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ തനിക്ക് ഒരു ആണ്‍കുട്ടി പിറന്നുവെന്ന് അമ്പിളി വെളിപ്പെടുത്തി.

തങ്ങള്‍ പ്രണയത്തിലായിരുന്നെന്നും സ്വന്തം ഇഷ്ടപ്രകാരം പെണ്‍കുട്ടി തൻ്റെ ഒപ്പം ഇറങ്ങി പോരുകയായിരുന്നുവെന്നും അമ്പിളി പറയുന്നു. എന്നാല്‍ പ്രായമായില്ലെന്ന കാരണം പറഞ്ഞ് പിന്നീട് പോലീസുകാര്‍ തങ്ങളെ പിരിച്ചു. എന്നാല്‍ അവളുടെ വീടിലെ അവസ്ഥ മോശമാണെന്ന് അറിഞ്ഞുകൊണ്ട് താന്‍ അവളെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോരുകയായിരുന്നു. പിന്നീട് അവളുടെ വീട്ടുകാരാണ് താന്‍ പീഡിപ്പിച്ചെന്ന തരത്തില്‍ പരാതി കൊടുത്തത്. എന്നാല്‍ സത്യം എന്താണെന്ന് അവള് തന്നെ പറയുകയുണ്ടായി. ഇപ്പോള്‍ താന്‍ ഒരു അച്ഛനായിരിക്കുകയാണ്. തന്റെ ഭാര്യയും കുട്ടിയും ഇപ്പോള്‍ അവളുടെ വീട്ടിലാണുള്ളതെന്നും അമ്പിളി കൂട്ടിച്ചേര്‍ത്തു.
പണ്ടൊക്കെ പ്രേമവും തേപ്പും കരച്ചിലുമായിരുന്നു. ഇനി അങ്ങനെ നടന്നാല്‍ പറ്റില്ല. ഒരു അച്ഛനായി. ഇനി പഴയതുപോലെ നടക്കാന്‍ പറ്റില്ല. കുടുംബം ആയി,ഇതൊരു പുതിയ ഒരു ജീവിതമാണ്. വീഡിയോ ഇനിയും ചെയ്യും. തെറ്റൊന്നും ചെയ്തിട്ടില്ല. അവളുടെ കഴുത്തില്‍ താലികെട്ടിയിരുന്നു. എന്നാല്‍ നിയമപരമായി കെട്ടിയില്ലെന്ന് മാത്രം. അന്ന് അതിനുള്ള പ്രായമായില്ലായിരുന്നു, അത് തെറ്റായിരുന്നു. പക്ഷെ സംഭവിച്ച് പോയി എന്നും അമ്പിളി തുറന്നു സമ്മതിക്കുന്നു. അമ്പിളിയുടെ സരിക്കുമുള്ള പേര് വിഗ്നേഷ് കൃഷ്ണ എന്നാണ്.