ബോളീവുഡിലെ ബാഡ് ബോയി സൂപ്പര്‍ സ്റ്റാര്‍ ആണ് സല്മാന് ഖാന്. സല്‍മാനെ സംബന്ധിച്ചു പ്രശ്നങ്ങളൊഴിഞ്ഞുള്ള സമയം വളരെ കുറവാണ്. വിജയത്തിന്റെ എത്രയോ മടങ്ങാന്‍ സല്മാന് ഉണ്ടാക്കി വച്ച വിവാദങ്ങള്‍. ഇത്തരത്തില്‍ സല്‍മാനുമായി ഏറ്റവും അധികം ഉരസലുണ്ടായ മറ്റൊരു നടനാണ് രണ്‍ബീര്‍ കപൂര്‍. സല്മാന് ഖാന്റെ മുന്‍ കാമുകിയായ കത്രീന കൈഫ് പിന്നീട് രണ്‍ബീറുമായി പ്രണയത്തിലായതും ഇതുമായി ചേര്‍ത്തു വായിക്കണം. എന്നാല്‍ രണ്‍ബീറിനും സല്മാനുമിടയില് ഉണ്ടായ പിണക്കം അതിനും മുന്‍പേ തന്നെ തുടങ്ങിയിരുന്നു. കൃത്യമായി പറഞ്ഞാല്‍ രണ്‍ബീര്‍ സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇരുവര്‍ക്കുമിടയില്‍ വലിയ രീതിയിലുള്ള പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു.

സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം നിര്‍വഹിച്ച സാവരിയ്യ എന്ന ചിത്രത്തിലൂടെയാണ് രണ്‍ബീര്‍ സിനിമയിലേക്ക് പ്രവേശിക്കുന്നത്. ഇതിനും മുൻപ് തന്നെ ഇരുവര്‍ക്കുമിടയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. സല്മാന് രണ്‍ബീറിൻ്റെ കരണത്തടിക്കുക പോലും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ മുംബൈയിലുള്ള ഒരു പബ്ബില്‍ വച്ച് രണ്‍ബീറും സല്മാന് ഖാനും കൊംബ് കോര്‍ത്തിരുന്നു. ഇവിടെ വച്ച് രണ്ടാളും തമ്മില്‍ രൂക്ഷമായ വാക് പോരും നടന്നു. എന്നാല്‍ ഈ വാക്ക് തര്‍ക്കം പരിധി വിട്ടു പോയി. ഇതിനിടെ നിയന്ത്രണം വിട്ട സല്മാന് ഖാന് രണ്‍ബീറിൻ്റെ കരണത്തടിച്ചു.
ഇതോടെ രണ്‍ബീര്‍ സംഭവ സ്ഥലത്തു നിന്നും പോയെന്നും അന്നത്തെ പാപ്പരാസികള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. എന്നാല്‍ അടുത്ത ദിവസം തന്നെ രണ്‍ബീറിൻ്റെ പിതാവ് ഋഷി കപൂറും സല്‍മാൻ്റെ പിതാവ് സലീം ഖാനും ഈ പ്രശ്നത്തില്‍ ഇടപെടുകയും കൂടുതല്‍ വഷളാകാതെ പ്രശ്നം പരിഹരിക്കുകയും ചെയ്തു. സലിം ഖാന് രണ്‍ബീറിൻ്റെ പിതാവ് ഋഷിയോട് മാപ്പ് പറയുകയും ചെയ്തുവെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. അന്നു മുതല്‍ ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു. സല്‍മാന്റെ മുന്‍ കാമുകി കത്രീന കൈഫ് റണ്‍ബീറുമായി പ്രണയത്തിലായതോടെ ഇവര്‍ക്കിടയിലെ അകല്‍ച്ച കൂടുതല്‍ വലുതായി. അന്നത്തെ അടിക്ക് രണ്‍ബീര്‍ പ്രതികാരം ചെയ്തതാണ് ഈ പ്രണയമെന്ന് വാദിക്കുന്നവരും കുറവല്ല.