മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയല്‍ താരങ്ങളാണ് ശ്രീകുമാറും സ്നേഹയും. രണ്ടാളും സിനിമയെക്കാള്‍ കൂടുതല്‍ സജീവമായി നില്ക്കുന്നതും തിളങ്ങുന്നതും ടെലിവിഷന്‍ സീരിയലില്‍ ആണ്. രണ്ടാളും പരിചയപ്പെടുന്നതും ആ പരിചയം പ്രണയത്തിലേക്ക് വഴി മാറുന്നതും സീരിയലുകളിലൂടെയാണ്. ഇന്ന് പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളില്‍ മുന്‍ പന്തിയിലാണ് സ്നേഹയും ശ്രീകുമാറും. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇരുവരും വിവാഹിതരായത്. തങ്ങളുടെ വിവാഹ ശേഷവും ഇരുവരും അഭിനയ ലോകത്ത് വളരെ സജീവമായി തുടരുന്നുണ്ട്. സമൂഹ മാധ്യമത്തിലും ഏറെ സജീവമായ ഇവര്‍ക്ക് വിവാഹ ശേഷം കൂടുതല്‍ കേള്‍ക്കേണ്ടി വന്നിട്ടുള്ള ഒരു ചോദ്യത്തെക്കുറിച്ച് ഒരു യൂ ടൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സ്നേഹയും ശ്രീകുമാറും വെളിപ്പെടുത്തുകയുണ്ടായി.

നിങ്ങളോട് ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിക്കുന്ന ചോദ്യമെന്താണെന്നായിരുന്നു അവതാരക ഇരുവരോടുമായി ചോദിച്ചത്.
വിവാഹ ശേഷം താന്‍ ഏറ്റവും അധികം നേരിട്ട ചോദ്യം കുട്ടികള്‍ ആയില്ലേ എന്നതായിരുന്നുവെന്ന് സ്നേഹ പറയുന്നു. എന്നാല്‍ ശ്രീകുമാരിനോട് ആരും അത്തരം ഒരു ചോദ്യം ചോദിക്കാറില്ല. തന്റെ ബന്ധുക്കളില്‍ പലരും പ്ലാനിങ്ങില്‍ ആണോ എന്നൊക്കെ പലപ്പോഴും ചോദിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് തോന്നിയ പോലെയാണ് ഞങ്ങള്‍ ജീവിക്കുന്നത്. അത് നടക്കുമ്പോള്‍ നടക്കും എന്നാണ് ഇത്തരം ചോദ്യം ചോദിക്കുന്നവരോട് താന്‍ പറയാറുള്ളതെന്നും സ്നേഹ കൂട്ടിച്ചേര്‍ത്തു.

ഈ അഭിമുഖത്തിനിടയില്‍ ഇവര്‍ക്കിടയിലെ കൊച്ചു കൊച്ചു പിണക്കത്തെക്കുറിച്ചും ഇവര്‍ പറയുകയുണ്ടായി. തമ്മില്‍ വഴക്കുണ്ടായല് ആദ്യം സോറി പറയുന്നത് താനാണെന്നും സ്നേഹ പറയുന്നു. തങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ താനാണ് ഏറ്റവും അധികം റൊമാന്റിക്കെന്നും സ്നേഹ വെളിപ്പെടുത്തി.