“മമ്മൂട്ടി നമ്മള്‍ ഉദ്ദേശിക്കുന്ന ആളല്ല” കാരണം ഉണ്ട് ; മറിമായത്തിലെ മന്മഥന്‍..

റിയാസ് നര്‍മകല എന്ന പേര് കേട്ടാല്‍ ഒരു പക്ഷേ മലയാളികള്‍ക്ക് ആദ്യം മനസ്സിലാകില്ലങ്കിലും മറിമായം എന്ന സീരിയലിലെ മന്മഥനും അളിയന്‍സിലെ ക്ലീറ്റോയെക്കുറിച്ച് പറഞ്ഞാല്‍ അറിയാത്തവര്‍ ആരും ഉണ്ടാകില്ല. റിയാസ് നര്‍മകല എന്ന പേരിനേക്കാള്‍  ചെയ്ത വേഷങ്ങളുടെ പേരിലാണ് ഈ നടന്‍ കൂടുതലായി അറിയപ്പെടുന്നത്.  ഒരു  ഓൺലൈൻ  ചാനലിന് നല്കിയ അഭിമുഖത്തില്‍ താന്‍ വണ്‍ എന്ന ചിത്രത്തിലേക്ക് എത്തപ്പെടാനുണ്ടായ സാഹചര്യം അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.  

മമ്മൂട്ടി നമ്മള്‍ വിജാരിയ്ക്കുന്ന വ്യക്തി അല്ലന്നു അദ്ദേഹം പറയുന്നു. എല്ലാ സീരിയലുകളും വിടാതെ കാണുന്നയാളാണ് മമ്മൂട്ടി എന്ന് റിയാസ് വെളിപ്പെടുത്തി. സീരിയലുകളും അതിലെ കോമഡി ആര്‍ട്ടിസ്റ്റുകളേയും നന്നായി ശ്രദ്ധിക്കുകയും അവസരം വരുമ്പോള്‍ അഭിനന്ദിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കാനും ഒരു മടിയുമില്ലാത്തയാളാണ് മമ്മൂട്ടി എന്ന് അദ്ദേഹം പറയുന്നു. തന്നെ വണ്‍ എന്ന ബോബി സഞ്ചയ് ചിത്രത്തിലേക്ക് ക്ഷണിക്കുന്നത് മമ്മൂട്ടി സജസ്റ്റ് ചെയ്തിട്ടാണെന്ന് റിയാസ് പറയുന്നു. മമ്മൂട്ടിയെപ്പോലെ ഇത്രയും ഉയരത്തിലിരിക്കുന്ന ഒരു വ്യക്തി നമ്മളോട് സംസാരിക്കുന്നത് ഓസ്‌കാറിനെക്കാള്‍ വലിയ അംഗീകാരമാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. 

പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ താന്‍ അഭിനയിച്ച മറിമായവും അളിയന്‍സും കണ്ട് ഇഷ്ടപ്പെട്ട് വിളിച്ച്‌ സംസാരിച്ചിരുന്നു. ഒരു മെസേജ് ചെയ്താല്‍ പോലും മറുപടി തരാന്‍ മടിയില്ലാത്തയാളാണ് പ്രിയദര്‍ശന്‍. തന്നെ ക്ലീറ്റോ എന്നാണ് പ്രിയദര്‍ശന്‍ വിളിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് സീരിയലുകള്‍ കൂടുതല്‍ തവണ കണ്ടത് പ്രിയദര്‍ശനായിരിക്കുമെന്നും റിയാസ് തുടര്‍ന്നു. 

തന്‍റെ സീരിയലുകള്‍ കണ്ടിട്ട് നടന്‍ ശ്രീനിവാസനും ഒപ്പം ഷീലാമ്മയും വിളിച്ചിട്ടുണ്ട്. ഷീലാമ്മ തന്‍റെ സീരിയലിൻ്റെ ഒരു സ്ഥിരം പ്രേക്ഷകയാണ്. കഥകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് കേരളം അതുകൊണ്ട് തന്നെ മറിമായത്തിനു കഥയ്ക്കു യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടില്ല. താന്‍ അഭിനയിച്ച അളിയന്‍സിലെ ക്ലീറ്റോയെ പോലുള്ള നിരവധി രാഷ്ട്രീയക്കാരും സമൂഹത്തിലുണ്ട്. അതുകൊണ്ട് തന്നെ നല്ലവരമായ  രാഷ്ട്രീയക്കാര്‍ ക്ലീറ്റോയെ കണ്ട് ദേഷ്യം പിടിക്കണ്ട കാര്യമില്ലന്നും റിയാസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published.