സൂപ്പർ താരത്തിൻ്റെ പേരും ചേർത്ത് മിഥുനെ പ്രശസ്ത സംവിധായകന്‍ തടിയുടെ പേരില്‍ ആക്ഷേപിച്ചു.. !!

ഫ്ലവേഴ്‌സ് ടിവിയിലൂടെ വിജയമായി മാറിയ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് മിഥുന്‍. എല്ലാ തരത്തിലുമുള്ള പ്രേക്ഷകരും ഇഷ്ടപ്പെടുന്ന അവതരണ ശൈലിയാണ് മിഥുനെ മറ്റ് അവതാരകരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. മിഥുന്‍ നായകനായി അഭിനയിച്ച ജിമ്മി ഈ വീടിൻ്റെ ഐശ്വര്യം എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയും ടിക് ടോക് വീഡിയോസിലൂടെയും ഏറെ സജീവമാണ് മിഥുനും കുടുംബവും. താരത്തിനൊപ്പം  മകളും ഭാര്യയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളും  വയറലാകാറുണ്ട്. ഇപ്പോഴിതാ മിഥുന്‍ ചില തുറന്നുപറച്ചിലുകള്‍ നടത്തുന്നു. സിനിമാ  ജീവിതത്തിലും അല്ലാതെയും താരം നേരിട്ട അനുഭവങ്ങളെക്കുറിച്ച് ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മിഥുന്‍ പറയുകയുണ്ടായി. 

സിനിമാ മേഘലയില്‍ നേരിടേണ്ടി വന്ന ബോഡി ഷെയിമിംഗിനെ കുറച്ചുള്ള  അനുഭവങ്ങളാണ് താരം തുറന്നു പറഞ്ഞത്. തന്‍റെ  അച്ഛനും അമ്മയും ഭക്ഷണം കഴിക്കുന്നവരെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കുന്ന മക്കളെ അവര്‍ പ്രാത്സാഹിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്‍റെ വണ്ണത്തെക്കുറിച്ച് ഓര്‍ത്തു ഒരിയ്ക്കലും പരിതപിച്ചിട്ടില്ലന്നു താരം വ്യക്തമാക്കി. തടി തനിക്ക് എന്നും അഭിമാനവും അലങ്കാരവുമായിരുന്നെന്നും മിഥുന്‍ പറയുന്നു.  

തടിയാ എന്നുള്ള വിളി ചെറുപ്പം മുതല്‍ കേള്‍ക്കുന്നതാണ്. ശക്തിയുടെ പര്യായമായിട്ടാണ് തടിയെ കണ്ടിരുന്നത് . കുട്ടികള്‍ തടിയാ എന്ന് വിളിക്കുമ്പോള്‍ വല്ലാത്ത അഭിമാനം തോന്നിയിരുന്നു. പലപ്പോഴും മറ്റ് കുട്ടികളുടെ മുന്നില്‍ തന്‍റെ ശക്തി തെളിയിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് മിഥുന്‍ പറയുന്നു. ചിലര്‍ കളിയാക്കുമ്പോള്‍ കായികമായി നേരിട്ടിരുന്നു. എന്നാല്‍ കളിയാക്കുന്നവരെ കായികമായി നേരിടാന്‍ നില്‍ക്കാതെ അവരെ അവഗണിക്കാനാണ് അച്ഛന്‍ പഠിപ്പിച്ചത്. മിഥുന്‍റെ അച്ഛന്‍ ഡിവൈഎസ്പി ആയിരുന്നു. സിനിമയില്‍ എത്തിയപ്പോള്‍ തടി ഒരു പ്രശ്നമായി തോന്നിയിരുന്നു. തന്‍റെ ഫോട്ടോ കണ്ട് ഒരു സംവിധായകന്‍ തടിയെക്കുറിച്ച്  പറഞ്ഞ കാര്യം  മിഥുന്‍ ഓര്‍ത്തെടുത്തു. ആ സംവിധായകന്‍ പറഞ്ഞത് തടിയുണ്ടെന്ന് കരുതി സിനിമയില്‍ മോഹന്‍ലാല്‍ ആവാന്‍ കഴിയില്ല എന്നായിരുന്നു.  അന്ന് കേട്ട ആ വാചകമാണ് തനിക്ക് സിനിമയിലേക്കു എത്താനുള്ള  ആത്മവിശ്വാസം കെടുത്തിക്കളഞ്ഞതെന്ന് താരം വെളിപ്പെടുത്തി. 

തടിയുടെ പേരില്‍ നിരവധി  സിനിമകളില്‍  അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മിഥുന്‍ പറയുന്നു.  പലതും ഹിറ്റ് ചിത്രങള്‍ ആയിരുന്നു. പോന്നാല്‍ പോഹട്ടും പോടാ എന്നതായിരുന്നു തന്‍റെ ആപ്തവാക്യം.  തടി കാരണം തനിക്ക് നഷ്ടപ്പെട്ട അവസരങ്ങളെ ഓര്‍ത്തല്ല മറിച്ച്  ഞാന്‍ ഞാനായി നിന്നുകൊണ്ട് കിട്ടിയ അവസരങ്ങളെ ഓര്‍ത്താണ് സ്വയം സ്നേഹിക്കുന്നതെന്നും മിഥുന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.