“അയാള്‍ എന്നെ സ്പൂണ്‍ വച്ച്‌ തല്ലി, ഒരു പ്ലേറ്റ് എടുത്ത് മുഖത്ത് അടിച്ച്‌ പൊട്ടിക്കാന്‍ നോക്കി. എൻ്റെ ഷൂസില്‍ മൂത്രമൊഴിക്കുകയും എൻ്റെ കുത്തിന് പിടിക്കുകയും ചെയ്തു” സല്‍മാന്‍ ഖാന്‍

ഹിന്ദി സിനിമയിലെ മസില്‍ മാനും ഏവര്‍ ഗ്രീന്‍ ഹീറോയും ഒക്കെയാണെങ്കിലും  ജീവിതത്തില്‍ ഒരു ബാഡ് ബോയ് എന്ന പേരുള്ള നടനാണ് സല്‍മാന്‍ ഖാന്‍. അദ്ദേഹത്തിന്‍റെ സുദീര്‍ഘമായ കരിയറില്‍ കറുത്ത നിരവധി ഏടുകള്‍ നമുക്ക് എടുത്തു  പറയാനുണ്ട്. സല്‍മാന്‍ ഖാനെ പോലെ എപ്പോഴും വാര്‍ത്തകളിലും ചര്‍ച്ചകളിലും നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു താരം തന്നെ  ബോളീവുഡില്‍ വിരളമാണ്. 

വിവാദങ്ങള്‍ പോലെ തന്നെ പ്രസിദ്ധമാണ് സല്‍മാന്‍റെ പ്രണയവും. ഐശ്വര്യ റായ് മുതല്‍ കത്രീന കൈഫ് വരെ നിരവധി പ്രണയങ്ങളും അദ്ദേഹത്തെ വര്‍ത്തകളില്‍ സജീവമാക്കി നിര്‍ത്തുന്നുണ്ട്. സല്‍മാന്‍റെ അപക്വമായ സ്വഭാവത്തിൻ്റെ പേരിലുണ്ടാകുന്ന നിരവധി വിവാദങ്ങളും ഇതില്‍ പെടും. ഇത്തരത്തില്‍ ഒന്നായിരുന്നു പ്രശസ്ത ഫിലിം മേക്കര്‍ സുഭാഷ് ഗായിയുമായുണ്ടായ പ്രശ്നം. 

രണ്ടായിരത്തിന്‍റെ തുടക്കത്തിലായിരുന്നു എല്ലാ സംഭവങ്ങളുടെയും തുടക്കം.
2002 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍  സല്‍മാന്‍ ഖാന്‍ ഈ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. പലരും കരുതുന്നത് പോലെ താന്‍ ഒരു ദേഷ്യക്കാരനല്ലെന്നും ഒരിക്കല്‍ മാത്രമാണ് താന്‍ ദേഷ്യപ്പെട്ട് പെരുമാറിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു. 

ദേഷ്യം വന്നപ്പോ താന്‍ ആകെ തല്ലിയിട്ടുള്ളത് സുഭാഷ് ഗായിയെ മാത്രമാണെന്ന് അദ്ദേഹം പറയുകയുണ്ടായി. എന്നിട്ടും തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തോട് മാപ്പ് ചോദിക്കുകയും ചെയ്തുവെന്ന് സല്‍മാന്‍ കുറ്റസമ്മതം നാടത്തി. 

സുഭാഷ് ഗായി തന്നെ  സ്പൂണ്‍ വച്ച്‌ തല്ലി, ഒരു പ്ലേറ്റ് എടുത്ത് മുഖത്ത് അടിച്ച്‌ പൊട്ടിക്കാന്‍ നോക്കി. തന്‍റെ ഷൂസില്‍ മൂത്രമൊഴിക്കുകയും കഴുത്തില്‍ കുത്തി പിടിക്കുകയും ചെയ്തു. തനിക്ക്  സ്വയം നിയന്ത്രിക്കാന്‍ സാധിച്ചില്ല. അപ്പോഴാണ് തല്ലിയത്.  എന്നാല്‍ പിറ്റേ ദിവസം തന്നെ താന്‍ സുഭാഷ് ഗായിയോട് മാപ്പ് പറയുകയും ചെയ്തുവെന്ന് സല്‍മാന്‍ ഖാന്‍ പറയുന്നു.

Leave a Reply

Your email address will not be published.