തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് സാമന്ത അക്കിനേനിയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച വിവാഹം ആയിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ അത്ര പ്രതീക്ഷാ ജനകമല്ല. ഇരുവരും വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി പുറത്തു വരുന്നത്.

വിവാഹ ശേഷം സാമന്ത തൻ്റെ സോഷ്യല്‍ മീഡിയയിലെ പേര് നാഗചൈതന്യയുടെ സര് നെയിം ചേര്‍ത്ത് സാമന്ത അക്കിനേനി എന്ന്മാറ്റിയിരുന്നു. എന്നാല്‍ കുറച്ച് നാലുകള്ക്ക് മുൻപ് അവര്‍ അക്കിനേനി എന്ന സര് നെയിം മാറ്റി പകരം സാമന്ത എസ് എന്നാക്കിയിരുന്നു. നാഗചൈതന്യയും സാമന്തയും തമ്മില്‍ ദാമ്പത്യ ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് അന്നേ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
നാഗചൈതന്യയുടെ പിതാവ് നാഗാര്‍ജുനയുടെ ജന്മദിനാഘോഷത്തിലും സാമന്ത പങ്കെടുത്തില്ല. ഇതോടെ പല ഓൺലൈൻ മാധ്യമങ്ങളും ഈ വാര്‍ത്ത ശരി വക്കുകയും ചെയ്തു. പിന്നീട് സാമന്തയുടെ സമൂഹ മാധ്യമ അക്കൌണ്ടില്‍ വന്ന ചില പോസ്റ്റുകള്‍ ഇവര്‍ക്കിടയിലെ അകല്‍ച്ച ബലപ്പെടുന്നതായിരുന്നു.

ഇപ്പോഴിതാ ഈ അഭൂയൂഹങ്ങളൊക്കെ ശരിവെയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് തെലുങ്ക് മാധ്യമങ്ങള്‍ പുറത്തു വീട്ടിരിക്കുന്നത്. ഇരുവരും കുടുംബ കോടതിയെ സമീപിച്ചുവെന്നും ഔദ്യോഗികമായി വേര്‍പിരിയുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ് ഇരുവരുമെന്നാണ് സൂചന.

ഇരുവരും വേര്‍പിരിയാന്‍ ഇടയാക്കിയ കാരണങ്ങളും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നുണ്ട്. ഇപ്പോള്‍ സിനിമയില്‍ ഏറെ സജീവമാണ് സാമന്ത. ഇവരുടേതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും വന്‍ വിജയമാവുകയും ചെയ്തിരുന്നു. ഇതോടെ ഇവര്‍ തന്റെ കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇത് അക്കിനേനി കുടുംബത്തില്‍ അസ്വസ്ഥതയ്ക്ക് കാരണമയെന്നാണ് അനൌദ്യോഗികമായ റിപ്പോര്‍ട്ടുകള്‍. കുടുംബ ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്ന് നാഗാര്‍ജുനയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് സാമന്ത തയ്യാറായില്ല. ഇതാണ് വേര്‍പിരിയലില്‍ കലാശിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വേര്‍പിരിയല്‍ വാര്‍ത്തകളോട് ഇതുവരെ രണ്ടാളും പ്രതികരിച്ചിട്ടില്ല.