ആ നടി ആളൊരു ഭക്ഷണപ്രേമിയാണ് ; ഓരോ മൂന്നു മിനിട്ടും ഇടവിട്ട് ഭക്ഷണം കഴിക്കും വേണോ എന്ന് പോലും ചോദിക്കില്ല..

ഇന്ത്യന്‍ സിനിമാ ലോകത്തെ അതികായന്‍ ആരെന്ന ആരോട് ചോദിച്ചാലും കണ്ണും അടച്ച് ഉത്തരം പറയുന്ന പേരാണ് അമിതാഭ് ബച്ചന്‍. അര നൂറ്റാണ്ടോളമായി സിനിമാ ലോകത്ത് തലയെടുപ്പോടെ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്തമാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം സ്ക്രീന്‍ സ്പെയിസ് ഷെയര്‍  ചെയ്യണമെന്നത് സിനിമാ ലോകത്തുള്ള എല്ലാവരുടെയും ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ് താനും. ബോളീവുഡിലെ താരറാണി ദീപിക പദുക്കോണിന് അത്തരം ഒരു അവസരം കുറച്ചു വര്‍ഷങ്ങള്‍ക്ക് മുൻപ് കൈ വരികയുണ്ടായി. 

അമിതാഭ് ബച്ചനും ദീപിക പദുക്കോണും കേന്ദ്ര കഥാപാത്രങ്ങളായി 2015ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പികു. കോമഡി ജോനറില്‍ പെട്ട ഈ ചിത്രം തീയറ്ററുകളില്‍ വന്‍ വിജയമായി. ഇപ്പോള്‍ ഈ ചിത്രത്തിന്‍റെ ലൊക്കേഷനിലുണ്ടായ ഏറ്റവും രസകരമായ ഓര്‍മകള്‍ രണ്ടാളും പങ്ക് വക്കുകയുണ്ടായി. അമിതാഭ് ബച്ചന്‍ പ്രത്യേകിച്ചും പറഞ്ഞത് ദീപികയുടെ ഭക്ഷണപ്രേമത്തെക്കുറിച്ചായിരുന്നു. ബിഗ് ബീ ഹോസ്റ്റ് ആയി വരുന്ന കോന്‍ ബനേഗ ക്രോര്‍പതി എന്ന ഷോയില്‍ ദീപിക പദുക്കോണ്‍ അതിഥിയായി എത്തിയ എപ്പിസോഡിലായിരുന്നു ഇരുവരും തങ്ങളുടെ ഓര്‍മകള്‍ പ്രേക്ഷകരുമായി പങ്കുവച്ചത്.

ദീപിക ഒരു തികഞ്ഞ ഭക്ഷണപ്രേമിയാണെന്നാണ് ബിഗ് ബി പറയുന്നത്. സാധാരണ എല്ലാവവരും  മൂന്നു നേരം ഭക്ഷണം കഴിക്കുമ്പോള്‍ ദീപിക മൂന്നു മിനിറ്റിടവിട്ട് ഭക്ഷണം കഴിക്കുന്നതായാണ് താന്‍ കണ്ടെത്തിയതെന്ന്അ ദ്ദേഹം പറയുന്നു. എല്ലാ മൂന്നു മിനിട്ടുകള്‍കിടയിലും ഒരു പാത്രം ഭക്ഷണം ദീപികയുടെ കയ്യിലുണ്ടാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് കുറച്ച് വേണോ എന്ന് ദീപിക ചോദിച്ചിട്ടില്ലന്നു  ബച്ചന്‍ പരാതി പറഞ്ഞു. എന്നാല്‍ ഇതിന് ദീപിക മറുപടി പറഞ്ഞത് താന്‍ പാത്രം തുറക്കുമ്പോഴെല്ലാം അമിത് ജീ തന്‍റെ അടുത്തുവന്നു എന്താണ്  കഴിക്കുന്നതെന്ന് വീണ്ടും വീണ്ടും ചോദിക്കുമായിരുന്നു എന്നാണ്. എന്നാല്‍ തന്‍റെ  ഷോയില്‍ നുണ പറയാന്‍ പറ്റില്ല എന്നായിരുന്നു ബിഗ് ബി ഇതേക്കുറിച്ച് പ്രതികരിച്ചത്.

Leave a Reply

Your email address will not be published.