മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടിലെ വലിയ പിണക്കം മാറ്റിയത് മലയാളിയുടെ ആ സൂപ്പർ താരമായിരുന്നു..

നമ്മള്‍  ആഘോഷമാക്കിയ നിരവധി കൂട്ടുകെട്ടുകള്‍ മലയാള സിനിമയില്  സംഭവിച്ചിട്ടുണ്ട്. അതില്‍ ഒരു കാലത്ത് ഏറ്റവും അധികം ഹിറ്റുകള്‍ സൃഷ്ടിച്ച കൂട്ടുകെട്ടായിരുന്നു രാജസേനനും ജയറാമും തമ്മില്‍ ഉണ്ടായിരുന്നത്. ഇവര്‍ ഒരുമിച്ചപ്പോഴൊക്കെ മലയാള സിനിമയില്‍ നിരവധി ഹിറ്റുകള്‍ സൃഷ്ടിക്കുകയുണ്ടായി. എന്നാല്‍ ഇവര്‍ക്കിടയില്‍ പതിയെ പതിയെ ഒരു അകലം രൂപപ്പെട്ടു. സിനിമകള്‍  കുറഞ്ഞു വന്നു. എന്നാല്‍ ഇവരുടെ ആദ്യ കാലങ്ങളില്‍ ഉണ്ടായിരുന്ന അകല്‍ച്ച നീക്കിയത് സുരേഷ് ഗോപി ആയിരുന്നുവെന്ന് രാജസേനന്‍ പറയുകയുണ്ടായി. ജയറാമുമായി ഒരുമിച്ച് പതിനാറു സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ നിന്നും പുറത്തു വന്നു. രഘുനാഥ് പലേരി തിരക്കഥ എഴുതി രചിച്ചു ജയറാം, ഉര്‍വശി എന്നിവര്‍ മുഖ്യ  കഥാപാത്രങ്ങളായി അഭിനയിച്ച ‘മധുചന്ദ്രലേഖ’ ജയറാമുമൊത്തുള്ള അകലം കുറച്ച സിനിമ ആയിരുന്നെന്ന് രാജസേനന്‍ പറയുന്നു. 

ജയറാമും താനും  ‘മധുചന്ദ്രലേഖ’ ചെയ്യും മുന്‍പ് കുറച്ചു നാള്‍ അകലം പാലിച്ചിരുന്നുവെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. എന്നാല്‍ അങ്ങനെയൊരു ചിത്രം  സംഭവിക്കാന്‍ കാരണമായത് സുരേഷ് ഗോപിയാണെന്ന് രാജസേനന്‍ വ്യക്തമാക്കി. ഒരുദിവസം സുരേഷ് തന്നെ വിളിച്ചിട്ട്‌ പറഞ്ഞു, ‘നിങ്ങള്‍ എന്തിനാണ് ഇങ്ങനെ അകന്നു ഇരിക്കുന്നത്’  നിങ്ങള്‍ ഒന്നിച്ചാല്‍ നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കും’.  അങ്ങനെയാണ്  ജയറാം ഒരു ദിവസം തന്നെ വിളിക്കുന്നതെന്ന് രാജസേനന്‍ പറയുന്നു. സുരേഷ്ഗോപി തന്‍റെ കയ്യില്‍ ഒരു കഥയുണ്ടെന്ന് പറഞ്ഞായിരുന്നു ജയറാമിന്‍റെ  കോള്‍.  അങ്ങനെ ജയറാം വിളിച്ചപ്പോള്‍ താന്‍ തിരിച്ചു ചോദിച്ചു സുരേഷ് പറഞ്ഞിട്ട് വേണോ തന്‍റെ  കയ്യില്‍ കഥയുണ്ടെന്ന് ജയറാം അറിയാന്‍ നമ്മള്‍ തമ്മിലുള്ള ബന്ധം അങ്ങനെയല്ലായിരുന്നല്ലോ എന്ന് തിരിച്ചു ചോദിച്ചു. എന്നാല്‍ നമുക്ക് ഒന്നിച്ചു ഒരു സിനിമ ചെയ്യാം ഉടനെ എന്നായിരുന്നു ജയറാമിൻ്റെ മറുപടിയെന്ന് രാജസേനന്‍ ഓര്‍ക്കുന്നു. അങ്ങനെയാണ് മധു ചന്ദ്ര ലേഖ എന്ന ചിത്രം  സംഭവിക്കുന്നതെന്ന് രാജസേനന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.