ദിലീപ് സമ്മതിച്ചു ; പക്ഷേ മഞ്ചു പൂര്‍ണമായി തിരസ്കരിച്ചു. ഇനിയങ്ങേനെ ഒന്ന് ഉണ്ടാവുമോ കാത്തിരുന്ന് കാണുക തന്നെ വേണം..

മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താര ജോഡിയായിരുന്നു മഞ്ചു വാരിയരും ദിലീപും. മഞ്ചു മലയാളം കണ്ട ഏറ്റവും മികച്ച അഭിനേതാവ് എന്ന നിലയില്‍ പേരെടുത്തപ്പോള്‍ ദിലീപ് ജനപ്രിയ നായകന്‍ എന്ന പേരില്‍ ഏറെ പ്രശസ്തനായി. ആദ്യ കാലത്ത് ഇവര്‍ ഒരുമിച്ചപ്പോഴൊക്കെ സൂപ്പര്‍ നിരവധി ഹിറ്റുകള്‍ പിറന്നിരുന്നു. ഓണ്‍ സ്ക്രീനിലെ ഭാഗ്യ ജോഡി ഓഫ് സ്ക്രീനിലും ഒന്നിച്ചപ്പോള്‍ മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ ഇവര്‍ രണ്ട് വഴിക്കു പിരിഞ്ഞെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പിന്നീട് ലോകം കേട്ടത്.  


ജീവിതത്തില്‍ വഴി പിരിഞ്ഞെങ്കിലും ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം സമീപ ഭാവിയിലെങ്കിലും ഉണ്ടാകുമോ എന്നറിയാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മഞ്ജുവിനൊപ്പം ഇനി ദിലീപ് അഭിനയിക്കുമോ എന്ന ചോദ്യത്തിന് കുറച്ചു നാള്‍ , മുൻപ് ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങള്‍ വീണ്ടും കുത്തിപ്പൊക്കുകയുണ്ടായി… 

ഇനിയൊരിക്കല്‍ മഞ്ജു നായികയായി അഭിനയിക്കുന്ന ഒരു ചിത്രത്തില്‍ നായകനായി അഭിനയിക്കുമോ എന്നായിരുന്നു അഭിമുഖത്തില്‍ ദിലീപിനോട് അന്ന്  അവതാരകന്‍ ചോദിച്ചത്. സിനിമയിലെ ആ കഥാപാത്രത്തിന് മഞ്ജു അല്ലാതെ മറ്റാരും ഇല്ലന്നു പറഞ്ഞാല്‍  താന്‍ മഞ്ജുവിനോടൊപ്പം അഭിനയിക്കുമെന്ന് അദ്ദേഹം പറയുകയുണ്ടായി. മഞ്ജുവുമായി തനിക്ക് ഒരു ശത്രുതയുമില്ല. അത്തരത്തില്‍ ഒരു കഥാപാത്രം വരട്ടെ അപ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപിൻ്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കി മാറ്റി. എന്നാല്‍, ദിലീപിനൊപ്പം അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമില്ലന്നു മഞ്ചു അറിയിച്ചതയാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇനീ ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന സ്ഥിരം ചോദ്യത്തില്‍ നിന്നും മഞ്ജു നിരവധി തവണ  ഒഴിഞ്ഞുമാറിയിട്ടുണ്ട്. തനിക്ക് ഇത്തരം വിഷയങ്ങള്‍ സംസാരിക്കാന്‍ തീരെ താല്‍പര്യമില്ലെന്നായിരുന്നു മഞ്ജു പറയാതെ പറഞ്ഞത്.

Leave a Reply

Your email address will not be published.