ബാലേട്ടനിലേക്ക് ലാലേട്ടന്‍ എത്തിയത് അങ്ങനെ ആയിരുന്നു ; സംവിധായകന്‍ പറയുന്നു.

ഒരു കാലത്ത് തീയറ്ററുകളില്‍ ഏറ്റവും നിറച്ചിരുന്നത് മോഹന്‍ലാലിൻ്റെ മീശ പിരിക്കുന്ന ചിത്രങ്ങളായിരുന്നു. എന്നാല്‍ വീണ്ടും കുടുംബങ്ങളുടെ പ്രിയങ്കരനായ ലാലിലേക്കുള്ള തിരിച്ചു വരവൊരുക്കിയ ചിത്രമായിരുന്നു വി എം വിനു സംവിധാനം ചെയ്ത ബാലേട്ടന്‍. ടി എ ഷാഹിദിൻ്റെ രചനയില്‍ അരോമ മണി ആയിരുന്നു ചിത്രം നിര്‍മിച്ചത്. ആ ചിത്രത്തിലേക്ക് മോഹന്‍ലാല്‍ എത്തിയതിനെക്കുറിച്ച് സംവിധായകന്‍ തന്നെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.  

ഒട്ടനവധി പ്രതിസന്ധികള്‍ക്ക് ശേഷമാണ് തിരക്കഥയുടെ ഏകദേശ രൂപം പൂ‌ര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറയുന്നു. പിന്നീടാണ് മോഹന്‍ ലാലിനെ സമീപിക്കുന്നതെന്ന് തിരക്കഥാകൃത്ത് ടി എ ഷാഹിദും വിനുവും തയാറെടുത്തത്. മിസ്റ്റര്‍ ബ്രഹ്മചാരിയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ തെങ്കാശിയിലുണ്ടെന്ന് അറിഞ്ഞിരുന്നു. അങ്ങനെ ആ ചിത്രത്തിന്‍റെ നിര്‍മാതാവായ അരോമ മണി വഴി മോഹന്‍ലാലിനെ കാണുന്നതിന് ഒരവസരം ഒരുങ്ങുകയായിരുന്നു. ലൊക്കേഷനിലെത്തി ചിത്രത്തിന്‍റെ ഒരു ഏകദേശ രൂപം കൊടുത്തത്തിന് ശേഷം വൈകീട്ട് റൂമില്‍ വച്ച് തിരക്കഥ വായിക്കാമെന്നും പാഞ്ഞുറപ്പിച്ചു അവിടെ നിന്നും ഇറങ്ങിയെന്നും അദ്ദേഹം ഓര്‍ക്കുന്നു. ലൊക്കേഷനില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ്  സിനിമയുടെ പേര് ബാലേട്ടന്‍ ആണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിൻ്റെ മുഖത്ത് ഉള്ള താല്പര്യം തനിക്കു കാണുവാന്‍ സാധിച്ചെന്നും വിനു കൂട്ടിച്ചേര്‍ത്തു.

ഷൂട്ടിംഗിനു ശേഷം തൻ്റെ ഹോട്ടല്‍ മുറിയിലേക്ക് വിനുവിനെയും ഷാഹിദിനെയും മോഹന്‍ലാല്‍ ക്ഷണിക്കുകയുണ്ടായി. അവിടെയിരുന്നു  ചിത്രത്തിൻ്റെ കഥ വിശദമായി കേള്‍ക്കുകയും ചെയ്തു. അന്ന് ഒരു പുതുമുഖ തിരക്കഥാകൃത്തിൻ്റെ എല്ലാ അങ്കലാപ്പും ഭയവും ഉണ്ടായിരുന്ന ഷാഹിദിനെ സമാധാനിപ്പിക്കാന്‍ മോഹന്‍ലാല്‍ തന്നെ മുന്‍കൈ എടുക്കുക മാത്രമല്ല വളരെ ക്ഷമയോടെ കഥ മുഴുവന്‍ കേള്‍ക്കുകയും ചെയ്തുവെന്ന്
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ചിത്രത്തിന്‍റെ സെക്കന്‍ഡ് ഹാഫ് കേട്ടുകഴിഞ്ഞപ്പോള്‍ തന്നെ മോഹന്‍ലാലിന് സിനിമ ഇഷ്ടപ്പെ‌ട്ടുവെന്നു മനസ്സിലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സ്ക്രിപ്റ്റിൻ്റെ നീളം കുറച്ചു കുറയ്ക്കണമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. പടത്തിൻ്റെ കഥ കേട്ട് ഇഷ്ടപ്പെട്ട അരോമ മണി തന്നെ ഒടുവില്‍ ചിത്രത്തിന്‍റെ നിര്‍മാതാവായി എത്തിയെന്നും വിനു പറയുന്നു.

Leave a Reply

Your email address will not be published.