“പാട്ട് പാടാന്‍ കഴിയാത്തതിലെ അസൂയയാണ് മമ്മൂക്കയ്ക്ക് ” സിദ്ദിഖ്.

താര രാജാവ് മമ്മൂട്ടിയുടെ 70-ആം പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ പഴയകാല  അഭിമുഖങ്ങളും അദ്ദേഹം പങ്കെടുത്ത വ്യത്യസ്തമായ  പരിപാടികളുമെല്ലാം തന്നെ ഇപ്പോള്‍ സൈബറിടങ്ങളില്‍ വീണ്ടും ഉയര്‍ന്നു വരുന്നുണ്ട്. ഗായകന്‍ യേശുദാസിനും നടന്‍ സിദ്ദിഖിനുമൊപ്പം മമ്മൂട്ടി വേദി പങ്കിടുന്ന ഒരു  സ്വകാരായ ചാനല്‍ സംപ്രേക്ഷണം ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചിരി ഉണര്‍ത്തി. യേശുദാസിനെ അനുകരിച്ച്‌ പാട്ടുപാടാന്‍ ശ്രമിക്കുന്ന നടന്‍ സിദ്ദിഖിനെ യേശുദാസിൻ്റെ  മുന്നില്‍ വെച്ച്‌ മമ്മൂട്ടി കളിയാക്കുന്ന ദൃശ്യമാണ് വീഡിയോയില്‍.

തൻ്റെ ഒരു ഗാനം പാടാന്‍ മമ്മൂട്ടിയോട്  യേശുദാസ് ആവശ്യപ്പെട്ടപ്പോള്‍ ‘തന്നോട് പാടാന്‍ പറഞ്ഞാല്‍  ഇപ്പോള്‍ ബോധം കെട്ടും വീഴും എന്നായിരുന്നു മമ്മൂട്ടി മറുപടി നല്‍കിയത്. മമ്മൂക്കയെ പാടാന്‍ ഒരിയ്ക്കലും അനുവദിക്കില്ലന്നും ഇതിലും വലിയ ദ്രോഹമുണ്ടോ എന്നുമാണ് ഇതിന് സിദ്ദിഖ് പറയുന്ന  മറുപടി. ശേഷം യേശുദാസ് പാടിയ പഴയ പാട്ടുകള്‍ വേദിയില്‍ സിദ്ദിഖ് പാടി. ദാസേട്ടനെ യേശുദാസ് എന്നായിരുന്നു താനടക്കമുള്ള ആരാധകര്‍ വിളിച്ചിരുന്നതെന്നും മീശയില്ലാതെ പാന്റും ഷര്‍ട്ടുമിട്ട് വേദിയില്‍ പാടിയിരുന്ന യേശുദാസിനെയാണ്   ആരാധിച്ചിരുന്നതെന്നും സിദ്ദിഖ് പറയുന്നുണ്ട്. 

‘കണ്ണുനീര്‍ മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍.  വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ്. എന്നീ ഗാനങ്ങളിലെ കുറച്ചു വരികളും സിദ്ദിഖ് വേദിയില്‍ പാടി. പിന്നീട് ഒരു പാട്ട് സിദ്ദിഖ് പാടിത്തുടങ്ങിയപ്പോള്‍ ഒപ്പം മമ്മൂട്ടിയും പാടി. അപ്പോള്‍ സിദ്ദിക്ക് പറഞ്ഞത്  മമ്മൂട്ടി കൂടെ പാടരുതെന്നും തൻ്റെ ശബ്ദം ഇത്രയും മോശമായോ എന്ന് താന്‍ വിചാരിച്ചുപോയി എന്നും സിദ്ദിഖ് പറഞ്ഞു. 

അഹങ്കാരത്തിന് കയ്യും കാലും വെച്ചത് കണ്ടോ എന്നായിരുന്നു ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി. എന്നാല്‍ ദാസേട്ടന്‍ തന്നെ ശിഷ്യനായി അംഗീകരിച്ചിട്ടുണ്ടെന്ന് സിദ്ദിഖ് തിരിച്ചടിച്ചു. ദാസേട്ടനെ കൊണ്ട് ശിഷ്യന്‍ എന്ന് താനും വേണമെങ്കില്‍ വിളിപ്പിക്കാമെന്നും അതിന് വലിയ ബുദ്ധിമൊട്ടുന്നുമില്ലെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. യേശുദാസിൻ്റെ ശബ്ദത്തിലാണ് ഇവന്‍ പാടുന്നതെന്ന ഭാവമാണ് സിദ്ദിഖിനെന്ന് മമ്മൂട്ടി പറഞ്ഞതും സദസ് പൊട്ടിച്ചിരിച്ചു. പാട്ട് പാടാന്‍ കഴിയാത്തതിലെ അസൂയയാണ് മമ്മൂക്കയ്ക്ക് എന്നായിരുന്നു സിദ്ദിഖിൻ്റെ തുടര്‍ന്നുള്ള മറുപടി.

Leave a Reply

Your email address will not be published.