പ്രശസ്ത ഇറോട്ടിക് നോവലിസ്റ്റ് സില്‍വിയ കബല്ലോളുമൊപ്പം ഒരുമിച്ച് ജീവിക്കുന്നതിന് വേണ്ടി സ്പെയിനിലെ യുവ ബിഷപ് സേവ്യര്‍ നോവല്‍ തന്റെ പദവി രാജിവെച്ചു. സോള്‍സൊനയിലെ ബിഷപ്പായ സേവ്യര്‍ നോവല്‍ കഴിഞ്ഞ മാസമാണ് തന്റെ രാജി പ്രഖ്യാപിച്ചത്. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ രാജി വാക്കുന്നതെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍,ഇതിൻ്റെ പിന്നിലെ കാരണം ചികഞ്ഞു കണ്ടു പിടിച്ചിരിക്കുകയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍. അറിയപ്പെടുന്ന ഈറോട്ടിക് നോവലിസ്റ്റ് സില്‍വിയ കബല്ലോളുമൊത്ത് ജീവിക്കാനായാണ് ബിഷപ് പദവി രാജിവെച്ചതെന്നാണ് അവിടുത്തെ തദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സേവ്യര്‍ നോവല്‍ 2010ല്‍ ആണ് ആ സ്ഥാനത്തെത്തിയത്. അപ്പോള്‍ ഇയാള്‍ക്ക് 41 വയസ്സു മാത്രമായിരുന്നു പ്രായം. സ്പെയിനിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പാണ് ഇദ്ദേഹമാണ്. കാറ്റലോണിയയിലെ സോള്‍സോനയിലെ ബിഷപ്പായാണ് ഇയാള്‍ ചുമതലയേറ്റത്. ഇദ്ദേഹം സ്വവര്‍ഗാനുരാഗികളെ പരിവര്‍ത്തനം ചെയ്യിപ്പിക്കുന്നത്തില് ഇടപെട്ട് പ്രശസ്തനായിരുന്നു. കാറ്റലോണിയന്‍ സ്വാതന്ത്ര്യം, സ്വവര്‍ഗരതി എന്നീ വിഷയങ്ങളില്‍ ബിഷപ്പിന്റെ മിക്ക നിലപാടുകളും വിവാദം വിളിച്ചു വരുത്തിയിരുന്നു.
അവിടുത്തെ കാത്തലിക് ചര്‍ച്ചിന്റെ പരിചിത മുഖമായി ഉയര്‍ന്നുവരുന്നതിനിടെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇയാള്‍ തന്റെ രാജിക്കായി കഴിഞ്ഞ മാസം വത്തിക്കാന്റെ അനുമതി തേടിയത്. നിരവധി തവണ വത്തിക്കാനിലെത്തി ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയതായും പറയപ്പെടുന്നു.

ലൈംഗികാതയുടെ അതി പ്രസരം ഉള്ള സാത്താനിക്-ഇറോട്ടിക് നോവലുകളെഴുതുന്ന സില്‍വിയ കബല്ലോളയെ ബിഷപ് വിവാഹം കഴിക്കാന്‍ പോവുകയാണ് എന്ന വാര്‍ത്ത വളരെ യാദൃശ്ചികമായാണ് പുറത്തുവന്നത്. ഇവര്‍ ഒരു സൈക്കോളജിസ്റ്റാണ്. വിവാഹ മോചിതയായ ഇവര്‍ക്ക് ആദ്യ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. ഒരു സ്വകാര്യ വെബ് പ്പോര്ട്ടലാണ് വാര്‍ത്ത പുറത്തു വിട്ടത്.
ബിഷപ്പ് വിവാഹത്തിനായി സ്ഥാനമൊഴിഞ്ഞത് സഭയ്ക്കുള്ളില്‍ വിവാഹബന്ധം സംബന്ധിച്ച പുതിയ ചര്ച്ചയുയര്ത്തിയിരിക്കുകയാണ്.