മമ്മൂട്ടിക്കു ജാഡ ആണെന്ന് പറയുന്നതിന് പിന്നില്‍ ഒരു കാര്യമുണ്ട്; ബെന്നി പീ നായരമ്പലം.

മലയാളത്തിലെ ഏറ്റവും വിജയിച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ബെന്നി പി നായരമ്പലം. മമ്മൂട്ടിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് തന്‍റെ അനുഭവം അദ്ദേഹം പങ്ക് വയ്ക്കുകയുണ്ടായി. മമ്മൂട്ടിക്ക് പൊതുവേ ഇഷ്ടമില്ലാത്ത കാര്യങ്ങളെ കുറിച്ചും എന്നാല്‍ സ്‌നേഹിച്ചാല്‍ അങ്ങേയറ്റം വാത്സല്യത്തോടെ പെരുമാറുന്ന മമ്മൂട്ടിയെ കുറിച്ചുമായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായത്.

മമ്മൂട്ടി  തന്നെ പറയുന്ന ഒരു കാര്യമുണ്ട്. ഒരാള്‍ അടുത്തേക്ക്  വരുമ്പോള്‍ മര്യാദയുടെ പേരില്‍ ഇരിക്കാന്‍ പറയും. എന്നാല്‍ ഇരുന്ന് കഴിഞ്ഞാല്‍ പിന്നെ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേ ഇരിക്കും. എത്ര രൂപ ശമ്പളം വാങ്ങുന്നുണ്ട് , തലയിലുള്ളത് വിഗ്ഗാണോ തുടങ്ങി ഇഷ്ടമില്ലാത്ത, ആവശ്യമില്ലാത്ത കുറച്ചു ചോദ്യങ്ങള്‍. അതുകൊണ്ടാണ് ചിലരോട്  ഇരിക്കാന്‍ പറയാത്തതെന്ന് ബെന്നി പറയുന്നു. ആരോടൊക്കെ ഇരിക്കാന്‍ പറഞ്ഞാല്‍ തലവേദനയാകില്ല എന്ന് വ്യക്തമായി അറിയുന്ന ആളാണ് മമ്മൂട്ടി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി ജാഡ കാണിക്കുന്നു എന്ന് ചിലര്‍ പറയുന്നതിൻ്റെ പ്രധാന കാരണം അതാണ്. ചിലരോട് ഇരിക്കാന്‍ പറഞ്ഞാല്‍ അത്  കുരിശാകുമെന്ന് മമ്മൂട്ടിക്കു തന്നെ അറിയാമെന്നും ബെന്നി തുടര്‍ന്നു. 

മാമ്മൂട്ടിയുടെ സ്നേഹത്തെക്കുറിച്ച് വാചാലനായ അദ്ദേഹം ഒരു ദിവസം മമ്മൂട്ടിയുടെ കാരവനില്‍ ഇരുന്നപ്പോഴുള്ള ഒരു അനുഭവം പങ്ക് വച്ചു .  തനിക്ക്  ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാല്‍ പത്തു മിനിറ്റ് ഉറങ്ങുന്ന പതിവുണ്ട്. ഇത് മമ്മൂട്ടിക്ക് അറിയാം. ‘ഓ സാറിന് ഉറങ്ങേണ്ടി വരുമല്ലോ’ എന്നു മമ്മൂട്ടി തന്നോട് ചോദിക്കുകയും ചെയ്തു. ഇവിടെ  ചാരിയിരുന്നോളാം എന്ന് മറുപടി പറഞ്ഞു. എന്നാല്‍ തനിക്ക് ഉറങ്ങാനായി മമ്മൂട്ടീ സ്ഥലം ഒരുക്കി തണുന്നുവെന് അദ്ദേഹം പാറയുന്നു. അപ്പോള്‍ മമ്മൂട്ടി  ലാപ്‌ടോപ്പില്‍ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. താന്‍  അവിടെ  ഇരുന്ന് ഉറങ്ങാം എന്ന് പറഞ്ഞ തന്നെ ‘ഇവിടെ  കിടക്കെടാ’ എന്ന് വഴക്കുപറഞ്ഞ് അവിടെ കിടത്തി. ഒരാള്‍ക്ക് കിടക്കാനുള്ള സ്ഥലം ഇല്ലായിരുന്നു. അപ്പോള്‍ മമ്മൂട്ടി  ലാപ്‌ടോപ്പ് സൈഡിലേക്ക് മാറ്റിയിട്ട് അദ്ദേഹത്തിന്‍റെ മടിയില്‍ തലവെച്ചോ എന്ന് പറഞ്ഞു.

താന്‍ നിരസിച്ചെങ്കിലും തന്നെ നിര്‍ബന്ധിച്ച് അവിടെ കിടത്തിച്ചതായി ബെന്നി പറയുന്നു. സ്‌നേഹിച്ചു കഴിഞ്ഞാല്‍ ചങ്കുപറിച്ചുതരുന്ന വ്യക്തിയാണ് മമ്മൂട്ടി.  അതുപോലെ തന്നെ ചെറിയ കാര്യത്തിന് പിണങ്ങുകയും ചെയ്യുമെന്ന്  ബെന്നി പറയുകയുണ്ടായി.

Leave a Reply

Your email address will not be published.