മമ്മൂട്ടിയുടെ പിറന്നാല്‍ ചിത്രത്തിന് താഴെ സുനിത ഒരു കമന്‍റിട്ടു ; കിട്ടി രൂക്ഷമായി തന്നെ കിട്ടി !!

ഇക്കഴിഞ്ഞ പിറന്നാള്‍ ദിനം മലയാളത്തിൻ്റെ മഹാനടന്‍ മമ്മുട്ടി തൻ്റെ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച ചിത്രത്തിന് താഴെ നടനെ ആശംശിച്ചുകൊണ്ട് കമന്‍റ് ചെയ്ത മാധ്യമ പ്രവര്‍ത്തക സുനിതാദേവദാസിന് സമൂഹ മാധ്യമത്തിലെ ഒരു വിഭാഗം ആളുകളില്‍ നിന്നും രൂക്ഷമായ അസഭ്യ വര്‍ഷം നേരിടേണ്ടി വന്നു. ഇതിനെതിരെ സുനിത ഇപ്പോള്‍ രംഗത്തു വന്നിരിക്കുയയാണ്. മമ്മൂട്ടിയുടെ പിറന്നാള്‍ പോസ്റ്റില്‍ “ചങ്കാണ് ചങ്കിടിപ്പാണ്” എന്നായിരുന്നു സുനിത കമന്‍റ് ചെയ്തത്.   

ഇതിനെ ഉദ്ധരിച്ക് കൊണ്ടാണ് സുനിത ഫെയിസ് ബുക്കില്‍ മറ്റൊരു പോസ്റ്റ് ഇട്ടത്. താന്‍ ഇട്ട കമാന്‍റിന് താഴെ നിരവധി ആളുകള്‍ വന്നു പറയുന്ന തെറി കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണെന്ന് സുനിത പറയുന്നു.

സമൂഹ മാധ്യമം  മുന്‍പ് ഇങ്ങനെ ആയിരുന്നില്ല. മമ്മൂട്ടി   ഇടുന്ന പോസ്റ്റില്‍ പോലും ആരൊക്കെ കമന്‍റ്  ഇടണം എന്ന് കുറച്ചു മനുഷ്യര്‍ നിഷ്കര്‍ഷിക്കുന്നുവെന്ന് അവര്‍ ആകുലപ്പെട്ടു. തനിക്ക് അവരെ മനസിലാവുന്നേയില്ല. ഒരു ആശംസ ആരോടെങ്കിലും പറഞ്ഞാല്‍ അത് എങ്ങനെയാണു മറ്റു മനുഷ്യരെ ബാധിക്കുന്നതെന്നു സുനിത ചോദിക്കുന്നു. താന്‍ സോഷ്യല്‍ മീഡിയ ഉപേക്ഷിച്ച്‌ പോകണം എന്നാണോ ഇത്തരക്കാര്‍ ഉദേശിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു. എന്നെന്നേക്കും നിശബ്‌ദയാവണം എന്നാണോ.? ഈ ലോകത്തുള്ള എല്ലാ മനുഷ്യര്‍ക്കും സോഷ്യല്‍ മീഡിയ ഉപയോഗിക്കാനുള്ള അവകാശം ഉണ്ടെന്നിരിക്കെ തനിക്ക് മാത്രം അത് നിഷേധിക്കപ്പെടുന്നത് എന്ത് കൊണ്ടാണെന്നും അവര്‍ ചോദിക്കുന്നു. 

തനിക്കെതിരെ നടക്കുന്ന ഹേറ്റ് കാമ്പയിനുകള്‍ എല്ലാ പരിധിയും വിട്ടതായി കാണുന്നു. പ്രശസ്ത യുക്തിവാദി രവിചന്ദ്രൻ്റെ ആരാധകരായ “യുക്തിവാദികള്‍” എന്ന് സ്വയം വിളിക്കുന്ന ആളുകളാണ് ഈ ഹേറ്റ് കാമ്പയിന് നേതൃത്വം നല്‍കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിനും സ്ത്രീ സമത്വത്തിനും വേണ്ടിയാണ് അവര്‍  നിലകൊള്ളുന്നതെന്നും സുനിത പരിഹസിച്ചു. രവിചന്ദ്രന്‍റെ അനുഭവികള്‍ തന്നെക്കുറിച്ച് ചെയ്യുന്ന വീഡിയോകളുടെ താഴെയും പോസ്റ്റുകളുടെ താഴെയും വരുന്ന തെറിയുടെ അത്രയും തെറി മുന്‍പ് ഒരിക്കലും കേട്ടിട്ടില്ല. ഫേക്ക് ഐഡികള്‍ ആണ് പലതും. സോഷ്യല്‍ മീഡിയയില്‍ തനിക്ക് മാത്രം ഇടം ഇല്ലേ ? തൻ്റെ ശബ്ദമാണോ എല്ലാവരുടെയും പ്രശ്നമെന്നും സുനിത ചോദിക്കുന്നു..

Leave a Reply

Your email address will not be published.