നന്നേ ചെറിയ പ്രായത്തില്‍ തന്നെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുത്ത അഭിനയെത്രിയാണ് അന്ന ബെന്‍. തൻ്റെ ഉള്ളിലെ കലാവാസന തേച്ച് മിനുക്കി എടുക്കാന്‍ ഉതകുന്ന മികച്ച വേഷങ്ങള്‍ ഈ കലാകാരിയെ ഇതൊനോടകം നേടി എടുത്തിയിട്ടുണ്ട്. ആദ്യ ചിത്രമായ കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോള് എന്ന ഒറ്റ കഥാപാത്രം മാത്രം മതി ഈ നടിയുടെ അഭിനയത്തിലുള്ള പാടവം മനസ്സിലാക്കാന്‍. ഹെലന്, കപ്പേള, അവസാനമായി ഒടിടി വഴി റിലീസായ സറാസ് കൂടി പുറത്തിറങ്ങിയതോടെ നാളെയിലേക്ക് ഒരു മുതല്‍ കൂട്ടാണെന്ന് താനെന്ന് ഇവര്‍ തെളിയിച്ചു കഴിഞ്ഞു.

മലയാളത്തിലെ ഏറ്റവും മൂല്യമുള്ള തിരക്കഥാകൃത്തുക്കളിലൊരാളായ ബെന്നി പി നായരമ്പലത്തിൻ്റെ മകളായ അന്ന ഓഡീഷനിലൂടെ തന്നെയാണ് തന്റെ ആദ്യ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സാറാസില്‍ ബെന്നി തന്നെ ആയിരുന്നു അന്നയുടെ പിതാവിന്റെ വേഷം കൈകാര്യം ചെയ്തത്. അടുത്തിടെ ഇവര്‍ നല്കിയ ഒരു അഭിമുഖത്തിനിടെ തനിക്ക് ക്രഷ് തോന്നിയ സെലിബ്രിറ്റി ആരാണെന്ന് അന്ന വെളിപ്പെടുത്തി.
തനിക്ക് ആദ്യമായി ക്രഷ് തോന്നിയ നടന് മാധവനാണെന്ന് അന്ന പറയുന്നു. അഭിമുഖത്തിനിടെ നടന്ന റാപ്പിഡ് ഫയര്‍ റൗണ്ടില്‍ തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യവും ഉണ്ടായി. തനിക്ക് നല്ല ഒന്നാംതരം തേപ്പ് കിട്ടിയിട്ടുണ്ടെന്നും, എന്നാല്‍ അതുപോലെ തന്നെ തിരിച്ച് തേപ്പ് കൊടുത്തിട്ടുണ്ടെന്നുമായിരുന്നു അന്ന മറുപടി നല്‍കിയത്.

പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിൻ്റെ മകളാണെന്ന പ്രിവിലേജ് പഠനകാലത്താലത്തല്ലാതെ മറ്റൊരിക്കലും ഉപയോഗിച്ചിട്ടില്ലന്നു അന്ന പറയുന്നു. ബെന്നി പി നായരമ്പത്തിൻ്റെ മകളെന്ന മേല്‍വിലാസം സിനിമക്കകത്ത് തന്റെ പിതാവിനോടുള്ള സ്നേഹം തന്നിലേക്കും പകര്‍ന്നു കിട്ടാന്‍ കാരണമായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
തന്റെ പിതാവിന് സിനിമയില്‍ വളരെ വര്‍ഷങ്ങളുടെ അനുഭവമുണ്ട്. അതുകൊണ്ട് തന്നെ അച്ഛനോട് തോന്നുന്ന ബഹുമാനം, സ്നേഹം ഇവയൊക്കെ തന്നിലേക്കും വരുന്നുണ്ട്.