വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് ചെയ്തത് ; പ്രതികാരത്തിന്‍റെ പുതിയ വഴി.

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍  യുവതിയുടെ മൊബൈല്‍ നമ്പര്‍ അടക്കം പോണ്‍ സൈറ്റിലിട്ട മഹാരാഷ്ട്ര സ്വദേശി കുണാല്‍ അങ്കോല്‍ക്കറെന്ന 26 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മാത്രവുമല്ല ഇയാള്‍ യുവതിയ്ക്ക് സെക്‌സ് ടോയ്‌സ് പോസ്റ്റല്‍ വഴി അയച്ചു കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു യുവാവിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഫോണ്‍ നമ്പര്‍ സൈറ്റിലിട്ടതോടെ ലൈംഗിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേര്‍ യുവതിയെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് യുവതി പോലീസ് പരാതി നല്കിയത്. 

കുറച്ചു ദിവസ്സങ്ങള്‍ക്ക് മുന്പ് ഇവര്‍ക്ക് ചില സെക്‌സ് ടോയ്‌സ് കൊറിയര്‍ വഴി ലഭിക്കുകയും ചെയ്തു. അഡ്രസ് മാറിപ്പോയതായിരിക്കുമെന്നായിരുന്നു യുവതി ആദ്യം കരുതിയത്. എന്നാല്‍ ഇതിനു ശേഷവും നിരവധി തവണ യുവതിയുടെ അഡ്രസില്‍ പാഴ്‌സലുകള്‍ ലഭിക്കുകയുണ്ടായി. തുടര്‍ന്ന് ഇവര്‍ മലാഡ് പൊലീസില്‍ പരാതിപ്പെട്ടു.

തുടര്‍ന്നു ലഭിച്ച  പരാതിയുടെ അടിസ്ഥാനത്തില്‍ നമ്പര്‍ പോണ്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്തതാരാണെന്ന വിശദമായ അന്വേഷണം പോലീസ് നടത്തുകയുണ്ടായി. കൊറിയര്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍  യുവതിയ്ക്ക് കൊറിയര്‍ അയച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ പോണ്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ഐപി അഡ്രസും പോലീസ് കണ്ടെത്തി. പ്രതി വിപിഎന്നിന്‍റെ സഹായത്തോടെയാണ് യുവതിയുടെ അഡ്രസിലേയ്ക്ക് സെക്‌സ് ടോയ്‌സ് അയച്ചു കൊടുത്തത്.

ഇതുകൊണ്ട് തന്നെ അന്വേഷണം ശ്രമകരമായി. പിന്നീട് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുടെ സഹായത്തോടെ സൈറ്റില്‍ നിന്ന് സെക്‌സ് ടോയ്‌സ് ഓര്‍ഡര്‍ ചെയ്തിട്ടുള്ള ഐപി അഡ്രസുകള്‍ പോലീസ് കണ്ടെത്തി. തൻ്റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതുകൊണ്ടാണ് ഇത്തരത്തില്‍ പെരുമാറിയാതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. യുവതിയുടെ നമ്പര്‍ പണിപ്പെട്ട് കണ്ടെത്തിയാണ് ഇയാള്‍  പോണ്‍ സൈറ്റില്‍ അപ് ലോഡ്   ചെയ്തത്.

Leave a Reply

Your email address will not be published.