മാറ്റിയിരുത്തലും ഇറക്കി വിടലുമൊന്നും തനിക്ക് ഒരിയ്ക്കലും പുത്തരിയല്ലന്നു ഇന്ദ്രന്‍സ്.

തീര്‍ത്തും അപ്രസക്തമായ കഥാപാത്രങ്ങളില്‍ തുടങ്ങി ഹാസ്യതാരമായി മാറി പിന്നീട് സീരിയസ് റോളുകളിലും തിളങ്ങിയ അപൂര്‍വം ചില കലാകാരന്മാരില്‍ ഒരാളാണ് ഇന്ദ്രന്‍സ്. തൻ്റെ തുടക്ക കാലത്ത് നിരവധി കളിയാക്കലുകള്‍ നേരിട്ടുണ്ട് ഈ നടന്‍. ബോഡീ ഷെയിമിംഗ് ഇത്രത്തോളം അനുഭവിച്ചിട്ടുള്ള മറ്റൊരു നടന്‍ ഉണ്ടോ എന്ന് തന്നെ സംശയമാണ്. എത്രയെത്ര പേരുകളാണ് ആ മനുഷ്യനെ കളിയാക്കി പ്രബുദ്ധരെന്നു വാദിക്കുന്ന മലയാളി സമൂഹം ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്.

എന്നാല്‍ ഹാസ്യതാരമായി ഒതുങ്ങിപ്പോവും എന്ന് പലരും കരുതിയ നടന്‍ കൂടിയാണ് ഇന്ദ്രന്‍സ്. എന്നാല്‍ അപ്രധാനമായ കോമഡി വേഷങ്ങള്‍  മാത്രമല്ല അഭിനയപ്രാധാന്യമുളള കഥാപാത്രങ്ങളും തനിക്ക് കഴിയുമെന്ന് ഈ ഇതിനോടകം അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. 

എന്നാല്‍ അദ്ദേഹത്തിന് അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ ലഭിക്കുമ്പോഴും ഇന്ദ്രന്‍സിൻ്റെ നായികയാവാന്‍ വിസമ്മതിച്ച നിരവധി നായികമാരും ഉണ്ട്. താനാണ് നായകനെന്ന് അറിയുന്നതോടെ പല നടിമാരും  അഭിനയിക്കാന്‍ തന്നെ മടിച്ചിട്ടുണ്ടെന്ന് ഇന്ദ്രന്‍സ് പറയുന്നു. അവരെ ഒരിയ്ക്കലും താന്‍ കുറ്റം പറയില്ല, അവര്‍ക്കൊക്കെ അവരുടെ കരിയറും ഇമേജുമൊക്കെ വളരെ പ്രധാനപ്പെട്ടതാണ്. ആത്മഹത്യ ചെയ്യാനല്ലാതെ അറിഞ്ഞു കൊണ്ട് ആരും തീവണ്ടിക്ക് തലവെയ്ക്കില്ലല്ലോ. അദ്ദേഹം തമാശ രൂപേണ ചോദിക്കുന്നു. എല്ലാവർക്കും അവരവരുടെ കരിയറും ഇമേജുമൊക്കെ പ്രധാനപ്പെട്ടതാണ്. ഒരു വേദിയില്‍ വച്ച് ഷാരൂഖ് ഖാന്‍ എടുത്തുയര്‍ത്തി എന്നു പറയാനാണോ ഇന്ദ്രന്‍സ് എടുത്തുയര്‍ത്തി എന്ന് പറയാനാണോ ഒരു നടി  ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. മാറ്റിയിരുത്തലും ഇറക്കി വിടലുമൊന്നും തനിക്ക് ഒരിയ്ക്കലും പുത്തരിയല്ലന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

ചില ചിത്രങ്ങളുടെ  ക്ലൈമാക്‌സ് സീനില്‍ നിന്ന് മാറ്റി നിര്‍ത്തിയ അനുഭവമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ആദ്യമൊക്കെ അത് വല്ലാതെ  വിഷമിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് അതിൻ്റെ പിന്നിലുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നത്. വെറുതെ കോമാളിത്തരം കാണിച്ച് തലകുത്തി നില്‍ക്കുന്ന ഒരു കഥാപാത്രങ്ങളായിരുന്നു തൻ്റെത്. ഒരു വളര്‍ച്ചയുമില്ലാത്ത കഥാപാത്രം ക്ലൈമാക്‌സില്‍ കയറി നിന്നാല്‍ അതിൻ്റെ ഗൗരവം നഷ്ടമാകുമെന്ന് മാത്രമല്ല സിനിമയെത്തന്നെ അത്  ബാധിക്കും. ഇതു തിരിച്ചറിഞ്ഞതോടെ പല സീനില്‍ നിന്നും
ഒഴിവായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published.