‘പാവാട അലക്കി ആഷിഖ്’ എന്ന് പറഞ്ഞവന് ചുട്ട മറുപടി നൽകി റിമ കല്ലിങ്കൽ

റഷ്യയില്‍ അവധിക്കാലം  ആഘോഷിക്കുകയാണ് മലയാളത്തിലെ താരദമ്പതിമാരായ റിമ കല്ലിങ്കലും ആഷിഖ് അബുവും. തങ്ങളുടെ വെക്കേഷന്‍ ചിത്രങ്ങള്‍ റിമ സമൂഹ മാധ്യമത്തിലോടെ പങ്കു വയ്ക്കുന്നുണ്ട്.  എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച തൻ്റെ ചിത്രത്തിന് താഴെ അശ്ളീല കമൻ്റ് ഇട്ടയാള്‍ക്ക് ചുട്ട  മറുപടി നല്കിയിരിക്കുകയാണ് റിമ കല്ലിങ്കല്‍. 

‘പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നല്ലോ, ചേച്ചി വെറുതെ കഷ്ടപ്പെടുന്നത് എന്തിനാ’ എന്നായിരുന്നു ചിത്രത്തിന് താഴെ വന്ന ഒരു കമന്‍റ്.  ‘politicallourd’ എന്ന അക്കൗണ്ടില്‍ നിന്നുമായിരുന്നു ഈ  കമൻ്റ് വന്നത്. ഇതിനു റിമ നല്‍കിയ മറുപടി സമൂഹ മാധ്യമങ്ങളില്‍ വയറലായി മാറി. ‘അതെ അദ്ദേഹം സെന്‍സിറ്റീവായ ഒരു കാമുകനാണ്. പക്ഷേ നമ്മള്‍ അത് നിസ്സാരമായി കാണേണ്ടതല്ലേ? കൂടാതെ എന്റെ ബാഗ്‌ സ്വന്തമായി കൊണ്ടുപോകാന്‍ എനിക്കറിയാം. നിങ്ങളുടെ അഭിനന്ദനം എന്തായാലും അദ്ദേഹത്തെ അറിയിക്കാം’ എന്നായിരുന്നു റിമയുടെ മറുപടി.

‘നിൻ്റെ വീട്ടില്‍ അങ്ങനെ ആണെന്ന് വെച്ച്‌ എല്ലാവരെയും അങ്ങനെ കാണല്ലെ’ എന്നായിരുന്നു ഒരാള്‍ ഈ കമന്‍റ് ഇട്ട ആളിന് നല്കിയ മറുപടി. മുഖമില്ലാത്ത ആളുകള്‍ക്ക് റീപ്ലേ നല്‍കുന്നത് എന്തിനാണെന്നും ചിലര്‍ താരത്തോട് ചോദിക്കുന്നുണ്ട്. ഇത്തരക്കാര്‍ മറുപടി അര്‍ഹിക്കുന്നില്ലന്നു ഒരു വിഭാഗം അഭിപ്രായപ്പെട്ടു. ‘ഇങ്ങനെ കുറച്ചു പേരുണ്ട്, വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകളുടെ പ്രൊഫൈലില്‍ കയറി അനാവശ്യമായി കമൻ്റ് ഇടുന്നവര്‍. വലുതായി എന്തോ നേടിയ രീതിയില്‍ ഇവര്‍ സന്തോഷിക്കുമായിരിക്കും. അടുക്കളയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന സ്ത്രീകള്‍ ജീവിതത്തില്‍ പലതും നേടുന്നത് കാണുമ്പോള്‍ ഇത്തരക്കാര്‍ക്ക് സഹിക്കില്ല. റിമ അധ്വാനിച്ച്‌ ഉണ്ടാക്കിയ പണം കൊണ്ട് അവര്‍ ജീവിതം ആഘോഷിക്കുന്നത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇത്തരത്തില്‍ ബോള്‍ഡ് ആയ ഒരുപാട് സ്ത്രീകള്‍ ഇനിയും സമൂഹത്തില്‍ ഉയര്‍ന്ന് വരുമെന്നും ഒരു ആരാധകന്‍ റിമയെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് കമന്‍റ് ചെയ്തു.

Leave a Reply

Your email address will not be published.