ഇനീ മുതല്‍ പങ്കാളിയുടെ സമ്മതമില്ലാതെ കോണ്ടം നീക്കം ചെയ്താല്‍ പണി കിട്ടും; പുതിയ നിയമ നിര്‍മാണം !

കഴിഞ്ഞ ദിവസം വളരെ വിചിത്രമായോരു നിയമം പാസ്സാക്കുകയുണ്ടായി.
ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സോഷ്യല്‍ മീഡിയ ഒരേ സമയം കൌതുകത്തോടെയും ആശ്ചര്യത്തോടെയും ഇത് ചര്‍ച്ച ചെയ്യുകയുണ്ടായി.

ഈ നിമയം അനുസരിച്ച് ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ വാക്കാലുള്ള സമ്മതമില്ലാതെ കോണ്ടം നീക്കം ചെയ്യാന്‍ പാടില്ല. ഇത് സംബന്ധിച്ച ബില്‍ ചൊവ്വാഴ്ചയാണ് പാസായി നിയമം ആയി മാറിയത്. ഇത്തരത്തില്‍ ഒരു നിയമം പാസാക്കിയ ആദ്യ സംസ്ഥാനമായി ഇതോടെ അമേരിക്കയിലെ കാലിഫോര്‍ണിയ മാറി. നിരവധി പരാതികള്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നതോടെയാണ് പങ്കാളിയുടെ അനുമതിയില്ലാതെ കോണ്ടം നീക്കം ചെയ്യരുതെന്ന ഈ ബില്‍ കാലിഫോര്‍ണിയയിലെ നിയമ നിര്‍മ്മാണ സഭയില്‍ കൊണ്ട് വരാന്‍ കാരണം

അതുകൊണ്ട് തന്നെ ഇനി മുതല്‍ പങ്കാളി സമ്മതിക്കാതെ കോണ്ടം നീക്കം ചെയ്താല്‍  കോടതി നടപടി നേരിടേണ്ടി വരുമെന്ന് ചുരുക്കം. മാത്രവുമല്ല  ഇത് മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ക്ക് മറുപടി പറയേണ്ടതായും വരും. എന്നാല്‍ പുതുതായി സൃഷ്ടിച്ച ഈ നിയമം ക്രിമിനല്‍ കോഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. യേല്‍ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനമാണ് ഇങ്ങനെ ഒരു നിയമ നിര്‍മാണത്തിലേക്ക് നയിച്ചത്. ഇതിന് പ്രധാന കാരണമായി പറയുന്നത് സ്ത്രീകള്‍ക്കും സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും ലൈഗിക വേഴ്ചയ്ക്കിടെ അവരറിയാതെ പങ്കാളി കോണ്ടം നീക്കം ചെയ്യുന്നതിലൂടെ നിരവധി ബുദ്ധിമുട്ടുകള്‍  ഉണ്ടാവുന്നു എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ക്രിസ്റ്റീന ഗാര്‍ഷ്യ 2017 ല്‍ ഇത്തരം ഒരു ബില്‍ നിയമനിര്‍മ്മാണ സഭയില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുകയായിരുന്നു. സ്ത്രീ സുരക്ഷയും അവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഒന്നായാണ് ഈ നിയമനിര്‍മാണത്തെ അമേരിക്കന്‍ പൊതു സമൂഹം കാണുന്നത്.

Leave a Reply

Your email address will not be published.