ഒരു മനുഷ്യായുസ്സിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവായാണ് വിവാഹ ജീവിതത്തെ നമ്മള് കണ്ടു പോരുന്നത്. പ്രത്യേകിച്ചു വിവാഹം ദൈവീകമായ ഒന്നായാണ് ഭാരതീയര്‍ കാണുന്നത്. രണ്ടു മനസ്സും ശരീരവും ഒന്നാകുന്ന അസുലഭ മുഹൂര്‍ത്തമാണ് നമ്മൂടെ സങ്കല്‍പ്പത്തില്‍ വിവാഹം. എന്നാല്‍ ഇതൊക്കെ നമ്മുടെ നാട്ടില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രതിഭാസം മാത്രമാണ്. രാജ്യം മാറുന്നതിനനുസരിച്ച് വിവാഹത്തെകുറിച്ചുള്ള പൊതു ധാരണയും മാറി മറിയും. വളരെയധികം വൈവിധ്യങ്ങള്‍ നിറഞ്ഞ ചടങ്ങുകളാണ് പല നാടുകളിലും വിവാഹം. നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര വിചിത്രമായ ആചാരണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടു വരുന്നുണ്ട്. വിവാഹമെന്നാല്‍ ഒരു ഉത്സവത്തിന്റെ കൊടിയേറ്റമായിട്ടാമാണ് കണ്ട് പോരുന്നത്. ബോര്‍ണിയോയിലെ ഒരു വിഭാഗം ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് എന്നാല്‍ അങ്ങനെയല്ല.

ഇന്തോനേഷ്യയിലെ ടിഡോംഗ് എന്ന് പേരുള്ള ഗോത്രവര്‍ഗത്തിലെ വിചിത്രമായ വിവാഹാനന്തര ചടങ്ങുകളില്‍ ഒന്നാണ് ‘നോ ടു ബാത്ത്റൂം’ . വിവാഹം കഴിഞ്ഞാല്‍ പിന്നീടുള്ള ആദ്യത്തെ മൂന്ന് ദിവസത്തേക്ക് വധുവിനോ വരാനോ ബാത്ത്റൂമില്‍ പോകാന്‍ പാടില്ല എന്നതാണ് ഇവിടുത്തെ ആചാരം. അങ്ങനെ ചെയ്തെങ്കില്‍ മാത്രമേ ഇവരുടെ വിവാഹ ചടങ്ങ് പൂര്‍ണമാവുകയുള്ളൂ. ഇതാണ് ഇവരുടെ വിശ്വാസം. ഇങ്ങനെ ചെയ്യുന്നതിലൂടെ ദാമ്പത്യത്തില്‍ ദോഷങ്ങള്‍ ഇല്ലാതാവുകയും ദമ്പതികള്‍ക്ക് എല്ലാ കാലത്തും സന്തോഷവും സമാധാനപരവുമായ ഒരു ജീവിതം നയിക്കാനാകുമെന്നാണ് ഇവരുടെ പൂര്‍വ്വികര്‍ പറയുന്നത്. ഈ മാറിയ കാലത്തും ഈ ആചാരങ്ങള്‍ ഇവര്‍ മുടങ്ങാതെ പാലിക്കുന്നു.
വിവാഹത്തിന് ശേഷമുള്ള മൂന്ന് ദിവസം മല മൂത്ര വിസര്‍ജ്ജനം ചെയ്യാതെ, കുളിക്കാതെ, മറ്റ് ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഒന്നും തന്നെ ഏര്‍പ്പെടാതെ കഴിഞ്ഞു കൂടുന്നത് എത്രമാത്രം ദുരുതപൂര്ണമായ കാര്യമാണെന്ന് ഒന്ന് ചിന്തിച്ച് നോക്കാവുന്നതേയുള്ളൂ. ആദ്യ മൂന്ന് ദിവസങ്ങളില്‍ വധൂവരന്മാര്ക്ക് അവരുടെ ജീവിതം നരഗമാകും എന്ന് മാത്രമല്ല വിവാഹം തന്നെ വെറുത്തു പോകാന്‍ കാരണമാവുകയും ചെയ്യും. ഈ മൂന്നു ദിവസം ലൈംഗീക ജീവിതം തന്നെ ഇവര്‍ക്ക് നിഷിദ്ധമാണ്.
ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്തും ക്ഷമിക്കാനും സഹിക്കാനുമുള്ള മനഃക്കരുത്ത് നേടിയെടുക്കാന്‍ ഇത് മൂലം കഴിയുമെന്ന് ഇവര്‍ വിശ്വസ്സിക്കുന്നു.