“ഞാന്‍ കുറച്ചു കറുത്ത് പോയാല്‍ അര്‍ക്കാണ് കുഴപ്പം” പൊട്ടിത്തെറിച്ച് മഞ്ചു പത്രോസ്..

ബിഗ് ബോസില്‍ ഒരു മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് മഞ്ചു പത്രോസിനെ ഒരു വിഭാഗം സമൂഹ മാധ്യമത്തിലും പുറത്തും അതി രൂക്ഷമായ ഭാഷയില്‍ എതിര്‍ക്കാന്‍ തുടങ്ങിയത്. മിനി സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും നിരവധി ആരാധകരെ സൃഷ്ടിച്ച ഇവര്‍ റിയാലിറ്റി ഷോയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. ഷോയ്ക്കുള്ളിലെ താരത്തിന്‍റെ പല നിലപാടുകളും വിമര്‍ശനം വിളിച്ച് വരുത്തുന്നവയായി. ഷോ അവസാനിച്ച് 2 വര്‍ഷം കഴിഞ്ഞെങ്കിലും താരത്തിനോടുള്ള പൊതു സമൂഹത്തിലെ ഒരു വിഭാഗം ആളുകള്‍ക്കുള്ള വിരോദം ഇനിയും മാറിയിട്ടില്ല എന്നതാണു വാസ്തവം.

ഇപ്പോള്‍ നിറത്തിൻ്റെ പേരില്‍ തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്‍റുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇവര്‍. ഇന്ന് കേരള സമൂഹത്തിലെ ഒരു വിഭാഗം ആളുകള്‍ വലിയ പ്രശ്നമായി കാണുന്ന രണ്ട് കാര്യങ്ങളാണ് തൻ്റെയും ഭര്‍ത്താവ് സുനിച്ചൻ്റെയും ജീവിതവും, തൻ്റെ നിറവും എന്ന് മഞ്ജു പത്രോസ് പറയുന്നു. അത് ഒരു വിഭാഗം ആളുകള്‍ക്ക് വലിയ പ്രശ്നമാണ്. ആര്‍ക്കൊക്കെയോ ഇപ്പോള്‍ ഇതിന്റെ പേരില്‍  ഉറക്കമില്ലന്നും താരം പറയുന്നു.

‘മഞ്ജു വെളുത്തോ, മഞ്ജു വെളുക്കാന്‍ എന്തോ ചെയ്യുന്നുണ്ട്. നിങ്ങള് വെളുത്താല്‍ കൊളളില്ല കേട്ടോ, നിങ്ങള്‍ക്ക് പഴയ ഇരുണ്ട നിറമാണ് നല്ലത്, അതും ഇതുമൊക്കെ വാരിതേച്ച്‌ ഉളള ഐശ്വര്യം കളയല്ലെ’ ഈ രീതിയില്‍ ഒക്കെയാണ് തനിക്കെതിരെ കമന്‍റുകള്‍ വരുന്നത്. മേക്കപ്പ് ചെയ്യുന്നത് എന്തിനാണ് എന്നൊക്കൊ പലരും ചോദിക്കാറുണ്ടെന്ന് അവര്‍ പറയുന്നു. 

താന്‍ സിനിമയില്‍ അഭിനയിക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ തനിക്ക് മേക്കപ്പ് ചെയ്യേണ്ടി വരുമ്പോള്‍ ചെയ്യണം.  അതിന് എന്താണ് കുഴപ്പമെന്ന് താരം ചോദിക്കുന്നുണ്ട്. അല്ലെങ്കില്‍ തന്നെ താന്‍ കുറച്ച്‌ കറുത്തു പോയാല്‍ ആര്‍ക്കാണ് കുഴപ്പം. ‘ഞങ്ങള്‍ക്ക് ഈ മഞ്ജുവിനെ അല്ല ഇഷ്ടം, പഴയ മഞ്ജുവിനെ ആണ് ഇഷ്ടം’ എന്നൊക്കെ പലരും പറയുന്നു. ഇവരോടൊക്കെ എന്ത്  മറുപടി പറയണം എന്ന് തനിക്കറിയില്ലന്നും മഞ്ചു കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.